ഓഹരി വില ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകരില്‍ പലരും വലിയ വില നല്കി ഓഹരികള്‍ വാങ്ങിയെന്ന് വരില്ല. വിപണിയില്‍ ലഭ്യമായ താരതമ്യേന മികച്ച അടിസ്ഥാനമുള്ള വില കുറവുള്ള കമ്പനികളുടെ ഓഹരികളിലാണ് അവര്‍ക്ക് താല്പര്യം. അതിനാല്‍ ചെറുകിട നിക്ഷേപകരെ കൂടി ആകര്‍ഷിക്കുകയെന്ന ലക്ഷ്യവും ഓഹരി വിഭജനത്തിന്റെ പിന്നിലുണ്ടാകും.
ഇതിനോടൊപ്പം ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലൂടെ (Liquidity) സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതും കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്.
ഇത്തരത്തില്‍ ജൂലൈ 28-ന് ഓഹരി വിഭജനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ച സ്മോള്‍ കാപ് കമ്പനിയാണ് സന്മിത് ഇന്‍ഫ്രാ ലിമിറ്റഡ്. മുംബൈയിലുള്ള ഓഫീസില്‍ 12.30-ഓടെയായിരിക്കും ഇതിനുള്ള ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുകയെന്നും കമ്പനി ബിഎസ്ഇയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സന്മിത് ഇന്‍ഫ്രാ (BSE: 532435) ഓഹരിയുടെ മുഖവില 10 രൂപയാണ്. അതേസമയം തിങ്കളാഴ്ച 429 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
നിക്ഷേപകര്‍ക്ക് പ്രയോജനം ?
ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഇതിനെ തുടര്‍ന്ന് ഓഹരി വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം.
സന്മിത് ഇന്‍ഫ്രാ
പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട് 1965-ലാണ് സന്മിത് ഇന്‍ഫ്രായുടെ തുടക്കം. എച്ച്പിസിഎല്ലിന്റെ അംഗീകൃത ഡീലറാണ്. 1994-ഓടെ കമ്പനി റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. വാണിജ്യ കെട്ടിടങ്ങളും ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിലും ശ്രദ്ധയൂന്നീയിരിക്കുന്നു. ഇതിനോടൊപ്പം മലിനജലം കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങളുടെ വ്യാപാരത്തിലും കമ്പനി പങ്കാളിയാണ്.
നിലവില്‍ സന്മിത് ഇന്‍ഫ്രായുടെ വിപണി മൂല്യം 675 കോടിയാണ്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.08 ശതമാനം മാത്രമാണ്. പ്രതിയോഹരി ബുക്ക് വാലൂ 17.2 രൂപ നിരക്കിലും പിഇ അനുപാതം 105 മടങ്ങ് നിലവാരത്തിലുമാണ്. ഈ രണ്ട് അനുപാതവും ആരോഗ്യകരമായ നിലവാരത്തിലല്ല നില്‍ക്കുന്നത്.
എന്നിരുന്നാലും ഓഹരിയിന്മേലുള്ള ആദായവും (RoE) മൂലധന വിനിയോഗത്തിന്മേലുള്ള ആദായവും (RoCE) ആകര്‍ഷകമായ നിലവാരത്തിലാണുള്ളത്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ സന്മിത് ഇന്‍ഫ്രായുടെ ഓഹരിയുടെ ഉയര്‍ന്ന വില 463 രൂപയും താഴ്ന്ന വില 137 രൂപയുമാണ്.
ഈ വര്‍ഷം ഇതുവരെയായി 42 ശതമാനം ഉയര്‍ച്ച സന്മിത് ഇന്‍ഫ്രായുടെ ഓഹരി വിലയില്‍ രേഖപ്പെടുത്തി. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഓഹരികള്‍ 1,300 ശതമാനത്തോളം നേട്ടം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
അതേസമയം സന്മിത് ഇന്‍ഫ്രായുടെ ആകെ ഓഹരികളില്‍ 72.33 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 27.67 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 147 കോടിയും ലാഭം 6 കോടിയുമായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
