കഴിഞ്ഞ 2 തവണയും Oct- Mar മാസക്കാലയളവില്‍ 100% മുന്നേറിയ 7 ഓഹരികള്‍; ചരിത്രം ആവര്‍ത്തിക്കുമോ?

അടുത്ത രണ്ടാഴ്ചകള്‍ കൂടി പിന്നിട്ടാല്‍ നമ്മള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2022-23) രണ്ടാം പകുതയിലേക്ക് (2022 ഒക്ടോബര്‍- 2023 മാര്‍ച്ച് ) കടക്കുകയാണ്. ഈയൊരു കാലയളവില്‍ കഴിഞ്ഞ 2 തവണയും 100 ശതമാനത്തിലധികം നേട്ടം കുറിച്ച ഓഹരികള്‍ ഏതൊക്കെയെന്ന് കണ്ടെത്തുന്നതിനായി കഴിഞ്ഞ 2 വര്‍ഷത്തെ വിപണിയുടെ ചരിത്രം പരിശോധിച്ചു.

ഇത്തരത്തില്‍ കണ്ടെത്തിയ ഓഹരികളില്‍ നിന്നും 500 കോടിയിലധികം വിപണി മൂല്യമുള്ളവയെ വേര്‍തിരിച്ചപ്പോള്‍ 7 കമ്പനികളാണ് അവശേഷിച്ചത്. അവയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ബിഗ്ബ്ലോക്ക് കണ്‍സ്ട്രക്ഷന്‍

ബിഗ്ബ്ലോക്ക് കണ്‍സ്ട്രക്ഷന്‍

ചുടുകട്ടയ്ക്ക് പകരം ഉപയോഗിക്കുന്ന എയ്റേറ്റഡ് ഓട്ടോക്ലേവ്ഡ് കോണ്‍ക്രീറ്റ് (എഎസി) ബ്ലോക്കുകളുടെ നിര്‍മാണ, വിതരണ കമ്പനിയാണ് ബിഗ്ബ്ലോക്ക് കണ്‍സ്ട്രക്ഷന്‍. പശ്ചിമേന്ത്യയിലെ ഏറ്റവും വലിയ എഎസി ബ്ലോക്ക് നിര്‍മാതാക്കളാണ്. രഹേജ, അരിഹന്ത്, ലോധ, അള്‍ട്രാടെക് തുടങ്ങിയ വമ്പന്‍ നിര്‍മാതാക്കള്‍ ഈ സ്‌മോള്‍ കാപ് കമ്പനിയുടെ ഉപഭോക്താക്കളാണ്. പിഎം ആവാസ് യോജന പോലുള്ള പദ്ധതികള്‍ അനുകൂല ഘടകമായിട്ടുണ്ട്.

കണ്‍സ്ട്രക്ഷന്‍

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 102 ശതമാനവും 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 310 ശതമാനവും നേട്ടം ബിഗ്‌ബ്ലോക്ക് കണ്‍സ്ട്രക്ഷന്‍ (BSE: 540061, NSE : BIGBLOC) ഓഹരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  • പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നു.
  • ഓരോ സാമ്പത്തിക പാദത്തിലേയും അറ്റാദായവും ലാഭമാര്‍ജിനും വാര്‍ഷികാടിസ്ഥാനത്തിലും വളര്‍ച്ച കാണിക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) വെച്ചിട്ടില്ല.
ജിആര്‍എം ഓവര്‍സീസ്

ജിആര്‍എം ഓവര്‍സീസ്

ബസ്മതി അരിയുടെ സംസ്‌കരണത്തിലും വ്യപാരത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന പ്രമുഖ കമ്പനിയാണ് ജിആര്‍എം ഓവര്‍സീസ്. ബ്രാന്‍ഡ് ഉത്പന്നമായും അല്ലാതെയും ബസ്മതി അരി വിപണിയിലെത്തിക്കുന്നു. 40-ഓളം രാജ്യങ്ങളിലേക്ക് വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഈ സ്‌മോള്‍ കാപ് കമ്പനി രാജ്യത്തെ മൂന്നാമത്തെ വലിയ അരി കയറ്റുമതിക്കാരുമാണ്.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 394 ശതമാനവും 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 191 ശതമാനവും നേട്ടം ജിആര്‍എം ഓവര്‍സീസ് (BSE: 531449, NSE : GRMOVER) ഓഹരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  • ആസ്തികളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ ലാഭം ഉത്പാദപ്പിക്കാന്‍ (ROA) സാധിക്കുന്നു.
  • പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) വെച്ചിട്ടില്ല.
കബ്ര എക്സട്രൂഷന്‍ ടെക്നിക്

കബ്ര എക്സട്രൂഷന്‍ ടെക്നിക്

കഴിഞ്ഞ നാല ദശാബ്ദങ്ങളായി പ്ലാസ്റ്റിക് പൈപ്പുകളും ഫിലിമുകളും നിര്‍മിക്കാനുള്ള സാമഗ്രികള്‍ ഉത്പാദിപ്പിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് കബ്ര എക്സട്രൂഷന്‍ ടെക്നിക് (കെഇടി). സമാന വിഭാഗത്തിലെ ആഗോള കമ്പനികളായ ബാറ്റന്‍ഫീല്‍ഡ് എക്സട്രൂഷന്‍ ടെക്നിക്, അമേരിക്കന്‍ മാപ്ലാന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവരുമായി കെഇടിക്ക് സംയുക് ബിസിനസ് സംരംഭങ്ങളുണ്ട്. വാഹന ലോകത്തെ ഭാവി എന്നറിയപ്പെടുന്ന ലിതിയം- അയോണ്‍ ബാറ്ററി നിര്‍മാണ രംഗത്തേക്കും അടുത്തിടെ കമ്പനി പ്രവേശിച്ചു. ഇതിനായി ബാറ്റ്റിക്സ് എന്ന ഉപവിഭാഗവും രൂപീകരിച്ചു.

ടെക്നിക്

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 145 ശതമാനവും 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 112 ശതമാനവും നേട്ടം കബ്ര എക്സട്രൂഷന്‍ ടെക്നിക് (BSE: 524109, NSE : KABRAEXTRU) ഓഹരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  • കഴിഞ്ഞ 2 വര്‍ഷമായി ഓഹരിയിന്മേലുള്ള ആദായം (ROE) വര്‍ധന രേഖപ്പെടുത്തുന്നു.
  • കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
  • പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) വെച്ചിട്ടില്ല.
  • ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്.
ടിന്ന റബര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍

ടിന്ന റബര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍

വളരെ പ്രോഫഷണലായി പ്രവര്‍ത്തനം നടത്തുന്ന സ്‌പെഷ്യാലിറ്റി കെമിക്കല്‍ വിഭാഗത്തിലുളള കമ്പനിയാണ് ടിന്ന റബര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. ഉപയോഗ ശൂന്യമായ ടയറില്‍ നിന്നും ഗുണമേന്മയുള്ള അടിസ്ഥാന ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുക, ഹൈ കാര്‍ബണ്‍ സ്റ്റീല്‍ ഷോട്‌സ്, ബിറ്റുമിന്‍ എമള്‍ഷന്‍, പോളിമര്‍ മോഡിഫൈഡ് ബിറ്റുമിന്‍ എന്നിവയാണ് ഉത്പന്നങ്ങള്‍. ഇതിനോടൊപ്പം വീഞ്ഞ്, കാര്‍ഷിക സംരംഭങ്ങള്‍, സംഭംരണം തുടങ്ങിയ മേഖലകളിലും ബിസിനസ് പ്രവര്‍ത്തനങ്ങളുണ്ട്.

റബര്‍

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 153 ശതമാനവും 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 247 ശതമാനവും നേട്ടം ടിന്ന റബര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ (BSE : 530475) ഓഹരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  • കഴിഞ്ഞ 4 പാദങ്ങളിലും അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നു.
  • ആസ്തികളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ ലാഭം ഉത്പാദപ്പിക്കാന്‍ (ROA) സാധിക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) വെച്ചിട്ടില്ല.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നു.
  • ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്.
ഊര്‍ജ ഗ്ലോബല്‍

ഊര്‍ജ ഗ്ലോബല്‍

പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ഊര്‍ജ ഗ്ലോബല്‍. ഗ്രിഡുമായി ബന്ധിപ്പിക്കുന്നതും അല്ലാത്തതുമായ സൗരോര്‍ജ പദ്ധതികളുടെ പ്രതിഷ്ഠാപനവും നടത്തിപ്പും അറ്റകുറ്റപ്പണിയും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്‌മോള്‍ കാപ് കമ്പനിയാണിത്.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 110 ശതമാനവും 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 177 ശതമാനവും നേട്ടം വീതം ഊര്‍ജ ഗ്ലോബല്‍ (BSE: 526987, NSE : URJA) ഓഹരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  • കഴിഞ്ഞ 5 വര്‍ഷമായി ഉയര്‍ന്ന ആദായം സ്ഥിരമായി നല്‍കുന്നു.
  • ഓഹരിയുടെ വിലയില്‍ സ്ഥിരമായ വളര്‍ച്ച കാണിക്കുന്നു.
  • പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നു.
  • കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
  • പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) വെച്ചിട്ടില്ല.
എക്സ്പ്രോ ഇന്ത്യ

എക്സ്പ്രോ ഇന്ത്യ

രാജ്യത്തെ പ്രശസ്ത സംരംഭകരായ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗവും പോളിമര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുകയുമായിരുന്ന എക്സ്പ്രോ ഇന്ത്യ ലിമിറ്റഡിനെ 1998-ലാണ് പ്രത്യേക കമ്പനിയായി രൂപീകരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈവിധ്യവത്കരിക്കപ്പെട്ട ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന കമ്പനി കൂടിയാണിത്. കോഎക്സ്ട്രൂഡഡ് പ്ലാസ്റ്റിക് നിര്‍മിക്കുന്നതില്‍ രാജ്യത്ത് മുന്‍നിരയിലാണ്. ഇതിനോടൊപ്പം ബൈആക്സിയലി ഓറിയന്റഡ് പോളിപ്രോപ്പലീന്‍ (BOPP) ഫിലിംസ്, റെഫ്രിജറേറ്റര്‍ ലൈനേര്‍സ്, തെര്‍മോഫോമ്ഡ് ലൈനേര്‍സ് തുടങ്ങിയവയും നിര്‍മിക്കുന്നു.

ഇന്ത്യ

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 265 ശതമാനവും 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 163 ശതമാനവും നേട്ടം വീതം എക്സ്പ്രോ ഇന്ത്യ (BSE: 590013, NSE : XPROINDIA) ഓഹരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  • ഓരോ സാമ്പത്തിക പാദത്തിലേയും അറ്റാദായവും ലാഭമാര്‍ജിനും വാര്‍ഷികാടിസ്ഥാനത്തിലും വളര്‍ച്ച കാണിക്കുന്നു.
  • കമ്പനിയുടെ കടബാധ്യത കുറച്ചു കൊണ്ടുവരുന്നു.
  • കഴിഞ്ഞ 4 പാദങ്ങളിലും അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നു.
  • കഴിഞ്ഞ 2 പാദങ്ങളിലായി കമ്പനിയുടെ വരുമാനത്തിലും വളര്‍ച്ച കാണിക്കുന്നു.
  • കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും പണമൊഴുക്ക് ഉയര്‍ത്താനുള്ള ശക്തമായ ശേഷി.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
യാഷോ ഇന്‍ഡസ്ട്രീസ്

യാഷോ ഇന്‍ഡസ്ട്രീസ്

സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് യാഷോ ഇന്‍ഡസ്ട്രീസ്. 1993-ലാണ് തുടക്കം. പ്രധാനമായും റബര്‍ & ലാറ്റക്സ്, ഭക്ഷ്യസംസ്‌കരണം, പെര്‍ഫ്യൂം, ലൂബ്രിക്കന്റ് തുടങ്ങിയ മേഖലകളിലേക്ക് വേണ്ട സ്പെഷ്യാല്‍റ്റി കെമിക്കല്‍ ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്. ഗുജറാത്തിലെ വാപിയില്‍ നിര്‍മാണശാലയുണ്ട്. വിദേശത്തേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി കമ്പനിക്ക് സ്വന്തം ഗവേഷണ, വികസന വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.

ഓഹരി

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 160 ശതമാനവും 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 136 ശതമാനവും നേട്ടം വീതം യാഷോ ഇന്‍ഡസ്ട്രീസ് (BSE : 541167) ഓഹരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  • പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നു.
  • ഓരോ സാമ്പത്തിക പാദത്തിലേയും അറ്റാദായവും ലാഭമാര്‍ജിനും വാര്‍ഷികാടിസ്ഥാനത്തിലും വളര്‍ച്ച കാണിക്കുന്നു.
  • കമ്പനിയുടെ കടബാധ്യത കുറച്ചു കൊണ്ടുവരുന്നു.
  • ഉയര്‍ന്ന വാര്‍ഷിക പ്രതിയോഹരി വരുമാനം.
  • ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏസ് ഇക്വിറ്റി പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X