5 ലക്ഷം 5 കോടിയാക്കിയ 5 സ്‌മോള്‍ കാപ് ഓഹരികള്‍; സമ്പത്തിന്റെ താക്കോല്‍ ക്ഷമയാണ്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

How poor are they that have not patience! ഇതിഹാസ സാഹിത്യകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ പ്രശസ്തമായ കഥാസംഭാഷണങ്ങളിലൊന്നാണ്. എടുത്തുച്ചാട്ടവും തത്മൂലം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളേയും സൂചിപ്പിക്കുന്നതാണ് ഒഥല്ലോയിലെ ഈ സംഭാഷണശകലം. പക്ഷേ ഇതിന്റെ വാച്യാര്‍ഥത്തിന് ഓഹരി വിപണിയിലും പ്രശസ്തിയുണ്ട്.

 

ഓഹരി വിപണി

ഓഹരി വിപണിയില്‍ നിന്നും നേട്ടം കൊയ്യാന്‍ പൊതുവില്‍ അംഗീകരിക്കപ്പെടുന്ന ശൈലിയാണ് ദീര്‍ഘകാല നിക്ഷേപം (Long-Term Investing). ഓഹരി വിപണിയില്‍ നിന്നും കോടികള്‍ വാരിയിട്ടുള്ളവരെ നോക്കിയാലും മള്‍ട്ടിബാഗറുകളെ കണ്ടുപിടിക്കുന്നതും പിന്നീട് ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുന്നതുമാണ് അവരുടെ തന്ത്രമെന്ന് കാണാനാവും. അതായത്, ഹ്രസ്വകാലയളവില്‍ മാര്‍ക്കറ്റിനെ നയിക്കുക വൈകാരിക ഘടങ്ങളും അപ്പോഴത്തെ ബലതന്ത്രങ്ങളുമാണെങ്കിലും ദീര്‍ഘകാലയളവില്‍ ഓഹരിയെ നയിക്കുന്നത് കമ്പനിയുടെ അടിസ്ഥാനപരമായ ഘടകങ്ങളാവുമെന്ന് സാരം.

ധനം

അടിസ്ഥാനപരമായി മികച്ച നിലവാരത്തിലുള്ളതും സാമ്പത്തിക ഭദ്രതയുമുള്ള ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുകയും തുടര്‍ന്ന് കമ്പനി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും നേട്ടം കൊയ്യാനാകും. അതായത് ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നതെന്ന് ചുരുക്കം.

ഇത്തരത്തില്‍ ദീര്‍ഘകാലയളവില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ അനവധി മള്‍ട്ടിബാഗര്‍ ഓഹരികള്‍ ആഭ്യന്തര വിപണിയിലുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 5 ലക്ഷം രൂപയുടെ നിക്ഷേപം 5 കോടിയാക്കിയ 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

പൗഷക്

പൗഷക്

രാജ്യത്തെ ഏറ്റവും വലിയ ഫോസ്ജീന്‍ അധിഷ്ഠിത സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് പൗഷക്. ഫാര്‍മ, അഗ്രോ കെമിക്കല്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഫാര്‍മ കമ്പനികളിലൊന്നായ ആലംബിക് ഗ്രൂപ്പിന്റെ ഭാഗമായാണ് പ്രവര്‍ത്തനം. 2012 ഓഗസ്റ്റില്‍ പൗഷകിന്റെ (BSE: 532742) ഓഹരി വില 50 രൂപ നിലവാരത്തിലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഓഹരിയുടെ വില 10,065 രൂപയാണ്.

Also Read: ചൈനയില്‍ ഐപിഒ പ്രളയം! കെട്ടകാലം കഴിഞ്ഞതോ? കിട്ടുന്നതും കൊണ്ടുള്ള രക്ഷപെടലോ?Also Read: ചൈനയില്‍ ഐപിഒ പ്രളയം! കെട്ടകാലം കഴിഞ്ഞതോ? കിട്ടുന്നതും കൊണ്ടുള്ള രക്ഷപെടലോ?

ലാഭമാര്‍ജിന്‍

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 19,792 ശതമാനത്തിന്റെ സ്വപ്‌ന നേട്ടമാണ് ഓഹരി നല്‍കയിത്. അതായത് 2012-ല്‍ പൗഷക് ഓഹരിയില്‍ 5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയിരുന്നു എങ്കില്‍ ഇന്നതിന്റെ മൂല്യം 10 കോടി കവിയുമായിരുന്നു. അതേസമയം ഫാര്‍മ മേഖലയ്ക്കു പുറത്തേക്ക് പൗഷക് ക്മ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചതാണ് വിജയരഹസ്യം. അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ കടുത്ത ചാഞ്ചാട്ടമുണ്ടായിട്ടും പ്രവര്‍ത്തനശേഷിയുടെ പിന്‍ബലത്തില്‍ ലാഭ മാര്‍ജിന്‍ നിലനിര്‍ത്താനായെന്നതും ശ്രദ്ധേയം.

രാജ്യത്ത് ഫോസ്ജീന്‍ വാതകം നിര്‍മിക്കാന്‍ ലൈസന്‍സ് കൈവശമുള്ള ചുരുക്കം കമ്പനിയിലൊന്നാണ് പൗഷിക് എന്നതും ഭാവിസാധ്യതകള്‍ ശക്തമാക്കുന്നു.

എന്‍ജിഎല്‍ ഫൈന്‍-കെം

എന്‍ജിഎല്‍ ഫൈന്‍-കെം

മരുന്നും ഘടകപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് എന്‍ജിഎല്‍ ഫൈന്‍-കെം ലിമിറ്റഡ്. 2012 ഓഗസ്റ്റില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയുടെ വില കേവലം 10.61 രൂപയായിരുന്നു. ഇന്ന് ഓഹരിയുടെ വില 1,795 രൂപ നിലവാരത്തിലാണുള്ളത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ നേട്ടം 16,816 ശതമാനം. അതായത് 10 വര്‍ഷം മുമ്പ് 5 ലക്ഷം രൂപയ്ക്ക് എന്‍ജിഎല്‍ ഫൈന്‍-കെം (BSE: 524774, NSE : NGLFINE) ഓഹരി വാങ്ങിയിരുന്നേല്‍ ഇന്നതിന്റെ മൂല്യം 8 കോടിക്ക് മുകളിലാകുമായിരുന്നു.

Also Read: വാറന്‍ ബഫറ്റിന്റെ ഇഷ്ടപ്പട്ടികയില്‍ ഇടംനേടാവുന്ന 6 ഓഹരികള്‍Also Read: വാറന്‍ ബഫറ്റിന്റെ ഇഷ്ടപ്പട്ടികയില്‍ ഇടംനേടാവുന്ന 6 ഓഹരികള്‍

ശൈലി

മൃഗങ്ങള്‍ക്ക് ആവശ്യമായ മരുന്നിന്റെ രാസസംയുക്തങ്ങളുടെ ബിസിനസില്‍ നിന്നുമാണ് വരുമാനത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത്. 2019-ല്‍ മാക്രോടെക് പോളികെം പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു. ഉയര്‍ന്ന ലാഭമാര്‍ജിന്‍ നേടാനാകുന്ന ഉത്പന്നങ്ങളിലേക്ക് കമ്പനിയുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുക എന്നതാണ് സമീപകാലത്ത് എന്‍ജിഎല്‍ ഫൈന്‍-കെം സ്വീകരിച്ചിരിക്കുന്ന ശൈലി.

ഉത്പന്നത്തെ തെരഞ്ഞെടുക്കുന്നതിലെ സാമര്‍ഥ്യവും ചെലവ് ചുരുക്കി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതും കമ്പനിയുടെ ലാഭമാര്‍ജിനെ ഉയര്‍ത്തി നിര്‍ത്തുന്നു. ഏജന്റുമാരെ ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് നേരിട്ടു വില്‍ക്കുന്നതും കമ്പനിക്ക് ഗുണകരമാണ്.

കാപ്ലിന്‍ പോയിന്റ്

കാപ്ലിന്‍ പോയിന്റ്

രാസസംയുക്തങ്ങളും വിവിധ മരുന്ന ഘടകങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് കാപ്ലിന്‍ പോയിന്റ് ലാബോറട്ടറീസ്. വളരെ വേഗത്തില്‍ വളരുന്ന ഈ ഫാര്‍മ കമ്പനിയുടെ ഓഹരിക്ക് 2012 ഓഗസ്റ്റില്‍ 6.10 രൂപയായിരുന്നു വില. എന്നാല്‍ ഇന്നതിന്റെ മൂല്യം 844 രൂപ നിലവാരത്തിലാണുള്ളത്. 10 വര്‍ഷത്തിനിടെ 13,750 ശതമാനം നേട്ടം.

അതായത് 2012-ല്‍ 5 ലക്ഷം രൂപയ്ക്ക് കാപ്ലിന്‍ പോയിന്റ് (BSE: 524742, NSE : CAPLIPOINT) ഓഹരികള്‍ വാങ്ങിയിരുന്നേല്‍ ഇന്ന് അതിന്റെ മൂല്യം 6.9 കോടിയാകുമായിരുന്നു. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യം അറിയിച്ച കമ്പനി യുഎസ്, യൂറോപ്യന്‍ വിപണിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

വിധി സ്‌പെഷ്യാല്‍റ്റി ഫൂഡ്

വിധി സ്‌പെഷ്യാല്‍റ്റി ഫൂഡ്

ഭക്ഷ്യവസ്തുക്കളില്‍ നിറം പകരനായി ചേര്‍ക്കുന്ന പ്രകൃതിദത്ത ഛായങ്ങളും സുപ്പീരിയര്‍ സിന്തറ്റിക്കും നിര്‍മിക്കുന്ന കമ്പനിയാണ് വിധി സ്‌പെഷ്യാല്‍റ്റി ഫൂഡ് ഇന്‍ഗ്രേഡിയന്റ്‌സ്. 1944-ല്‍ ആരംഭിച്ച കമ്പനിക്ക് സ്വന്തം ഗവേഷണ വിഭാഗവുമുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നു.

അതേസമയം 2012 ഓഗസ്റ്റില്‍ വിധി സ്‌പെഷ്യാല്‍റ്റി ഫൂഡിന്റെ (BSE: 531717, NSE : VIDHIING) ഓഹരി വില 3.60 രൂപയായിരുന്നു. ഇന്നത് 400 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു. 11,019 ശതമാനം നേട്ടം. അതായത് 10 വര്‍ഷത്തിനിടെ 5 ലക്ഷം രൂപയുടെ നിക്ഷേപം 6.9 കോടിയായി വളര്‍ന്നു.

ഇന്‍ഡോ കൗണ്ട്

ഇന്‍ഡോ കൗണ്ട്

പരുത്തിത്തുണികളും നെയ്‌തെടുത്ത വസ്ത്രങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ്. ബെഡ് ഷീറ്റുകള്‍, തലയിണ കവറുകള്‍, കര്‍ട്ടണ്‍, ആശുപത്രിയില്‍ ഉപയോഗിക്കുന്ന തുണികള്‍ എന്നിവയാണ് പ്രധാനമായും നെയ്തെടുക്കുന്നത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്ട്രോണിക്‌സ് ഗുഡ്‌സ്, ടെക്‌സറ്റൈല്‍ എന്നീ വിഭാഗങ്ങളിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്.

Also Read: മഹീന്ദ്ര ആൻഡ് മുഹമ്മദിൽ നിന്ന് മഹീന്ദ്ര വരെ; തോൽവിയിൽ നിന്ന് വിജയിച്ചു കയറിയ ആനന്ദ് മഹീന്ദ്രAlso Read: മഹീന്ദ്ര ആൻഡ് മുഹമ്മദിൽ നിന്ന് മഹീന്ദ്ര വരെ; തോൽവിയിൽ നിന്ന് വിജയിച്ചു കയറിയ ആനന്ദ് മഹീന്ദ്ര

ശതമാനം

അതേസമയം 2012-ല്‍ ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് (BSE: 521016, NSE : ICIL) ഓഹരിയുടെ വില കേവലം 1.4 രൂപയായിരുന്നു. ഇന്നത് 143 രൂപയിലേക്ക് ഉയര്‍ന്നു. 10 വര്‍ഷത്തിനിടെ 9,869 ശതമാനം നേട്ടമാണിത്. അതായത് 10 വര്‍ഷം മുമ്പ് ഈ സ്‌മോള്‍ കാപ് ഓഹരിയില്‍ 5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയിരുന്നു എങ്കില്‍ ഇന്നതിന്റെ മൂല്യം 5.1 കോടി രൂപയായി മാറിയേനെ.

അതേസമയം സുവ്യക്തവും സന്ദര്‍ഭോചിതമായി നടപടികള്‍ സ്വീകരിക്കുന്നതുമായ നേതൃത്വവും കഴിഞ്ഞ ദശകത്തിനിടെ കമ്പനിയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചു.

സംഗ്രഹം

സംഗ്രഹം

തെരഞ്ഞെടുത്ത ഓഹരിയെ കുറിച്ച് ശരിയായ ഉള്‍ക്കാഴ്ചയുണ്ടെങ്കില്‍ നിക്ഷേപകന് പരമാവധി നേട്ടം ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. സ്ഥിരമായി ലാഭം കരസ്ഥമാക്കുക, വിറ്റുവരവ് വര്‍ധിപ്പിക്കുക, കടബാധ്യത കുറവ്, പ്രവര്‍ത്തനങ്ങളില്‍ നിന്നും പണമൊഴുക്ക് ഉയര്‍ന്ന തോതില്‍, ഉയര്‍ന്ന പ്രമോട്ടര്‍ ഓഹരി വിഹിതം, ഉയര്‍ന്ന ഓഹരിയിന്മേലുള്ള ആദായം പ്രത്യേക മേഖല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം എന്നിവയൊക്കെയാണ് മള്‍ട്ടിബാഗറിന്റെ സവിശേഷതകളായി പൊതുവില്‍ കണക്കാക്കിയിട്ടുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Multibagger Stocks: List Of 5 Small Cap Shares That Turns 5 Lakh Investment Into 5 Crores In 10 Years

Multibagger Stocks: List Of 5 Small Cap Shares That Turns 5 Lakh Investment Into 5 Crores In 10 Years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X