9 രൂപയില്‍ നിന്നും 199-ലേക്ക്; 3 വര്‍ഷം കൊണ്ട് ഈ സ്‌മോൾ കാപ് ഓഹരിയിലെ 1 ലക്ഷം 22 ലക്ഷമായി; ഇനിയെന്ത്?

ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങലിലും വില്‍ക്കലിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നത്. അതായത് അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും നേട്ടം കൊയ്യാനാകുമെന്ന് സാരം. ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ നിരവധി ഓഹരികള്‍ വിപണിയിലുണ്ട്.

ഗുജറാത്ത് കണ്ടെയ്‌നേര്‍സ്

ഗുജറാത്ത് കണ്ടെയ്‌നേര്‍സ്

പാക്കേജിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് ഗുജറാത്ത് കണ്ടെയ്‌നര്‍ ലിമിറ്റഡ്. സംഭരിക്കുന്നതിനും ചരക്കുകടത്തിനും വ്യവസായ മേഖലകളിലേക്ക് ആവശ്യമായ സവിശേഷ വീപ്പകള്‍ (Barrel) നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണിത്. പ്രത്യേകം രൂപകത്പന ചെയ്തതും വിവിധ തരത്തിലുമുള്ള 1,500 വീപ്പകള്‍ പ്രതിദിനം നിര്‍മിക്കാനുള്ള ശേഷിയുണ്ട്. എല്ലാത്തരം കെമിക്കല്‍, പെയിന്റ്, കാര്‍ഷികം, പെട്രോളിയം ഉത്പന്നങ്ങള്‍, ഭക്ഷ്യസംസ്‌കരണം എന്നീ മേഖലകളില്‍ നിന്നാണ് കമ്പനിക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്.

റീട്ടെയില്‍

ഗുജറാത്ത് കണ്ടെയ്‌നേര്‍സിന്റെ ആകെ ഓഹരികളില്‍ 59.76 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. ബാക്കിയുള്ള 40.24 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്. നിലവില്‍ ഗുജറാത്ത് കണ്ടെയ്‌നേര്‍സിന്റെ വിപണിമൂല്യം 112 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 41.47 രൂപ നിരക്കിലും പിഇ അനുപാതം 9.43 മടങ്ങിലുമാണ്. അതേസമയം ഗുജറാത്ത് കണ്ടെയ്‌നേര്‍സിന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 47.5 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 31.7 ശതമാനം നിരക്കിലുമാണുള്ളത്. ഈ രണ്ടു ഘടകങ്ങളും ആരോഗ്യകരമായ നിലവാരത്തിലാണുള്ളത്.

സാമ്പത്തികം

സാമ്പത്തികം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഗുജറാത്ത് കണ്ടെയ്‌നേര്‍സ് നേടിയ വരുമാനം 41 കോടിയും അറ്റാദായം 4 കോടിയുമാണ്. ഇത് രണ്ടിലും വാര്‍ഷിക വളര്‍ച്ച കാണിക്കുന്നു. അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഗുജറാത്ത് കണ്ടെയ്‌നേര്‍സിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 8) നിലയിലാണുള്ളത്.

കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ ഗുജറാത്ത് കണ്ടെയ്‌നേര്‍സിന്റെ വരുമാനത്തില്‍ 23.7 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 55.2 ശതമാനവും അറ്റാദായത്തില്‍ 113.9 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ തുടര്‍ച്ചയായി കമ്പനി ലാഭം റിപ്പോര്‍ട്ട് ചെയ്തിട്ടും നിക്ഷേപകര്‍ക്ക് ഡിവിഡന്റ് നല്‍കുന്നില്ല എന്നത് പോരായ്മയാണ്.

ഓഹരി വില ചരിത്രം

ഓഹരി വില ചരിത്രം

തിങ്കളാഴ്ച അപ്പര്‍ സര്‍ക്യൂട്ട് നിലവാരമായ 199 രൂപയിലായിരുന്നു ഗുജറാത്ത് കണ്ടെയ്‌നേര്‍സ് (BSE : 513507) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഈ മൈക്രോ കാപ് ഓഹരിയുടെ ഉയര്‍ന്ന വില ഇന്നു രേഖപ്പെടുത്തിയ 199.35 രൂപയും താഴ്ന്ന വില 44.15 രൂപയുമാണ്. കഴിഞ്ഞയാഴ്ചയില്‍ 17 ശതമാനവും ഒരു മാസത്തില്‍ 82 ശതമാനവും മൂന്ന് മാസത്തിനിടെ 97 ശതമാനം വീതവും നേട്ടം ഗുജറാത്ത് കണ്ടെയ്‌നേര്‍സ് ഓഹരി കരസ്ഥമാക്കിയിട്ടുണ്ട്.

ലക്ഷമായി

അതേസമയം 2019 നവംബര്‍ 4-ന് ഗുജറാത്ത് കണ്ടെയ്‌നേര്‍സ് ഓഹരിയുടെ വില 9 രൂപ നിലവാരത്തിലായിരുന്നു. അവിടെ നിന്നും 2022 സെപ്റ്റംബറിലേക്ക് എത്തുമ്പോള്‍ ഓഹരിയുടെ വില 199 രൂപയിലേക്ക് വര്‍ധിച്ചു. അതായത് 3 വര്‍ഷത്തിനിടെ ഗുജറാത്ത് കണ്ടെയ്‌നേര്‍സ് ഓഹരി സമ്മാനിച്ച ആദായം 2,111 ശതമാനമാണെന്ന് ചുരുക്കം. ഇതിലൂടെ 2019-ല്‍ ഒരു ലക്ഷം രൂപയുടെ ഗുജറാത്ത് കണ്ടെയ്‌നേര്‍സ് ഓഹരികള്‍ വാങ്ങിച്ചിരുന്നെങ്കില്‍ അതിന്റെ ഇന്നത്തെ നിക്ഷേപ മൂല്യം 22.11 ലക്ഷമായി ഉയരുമായിരുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X