ആഗോള വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണെങ്കിലും അടുത്തിടെയായി ഇന്ത്യന്‍ ഓഹരി വിപണി ശക്തമായി തുടരുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇതോടെ ഒരിടവേളയ്ക്കു ശേഷം റീട്ടെയില്‍ നിക്ഷേപകരും സജീവമായിത്തുടങ്ങി. പിന്നാലെ കുറഞ്ഞ തുകയില്‍ കൂടുതല്‍ നേട്ടം ലഭിക്കാവുന്ന മൂല്യമേറിയ ഓഹരികള്‍ക്കായുള്ള അന്വേഷണവും ആരംഭിച്ചു.
പെന്നി ഓഹരികളിലെ നിക്ഷേപം റിസ്ക് ഏറിയതാണെങ്കിലും വമ്പന്‍ ലാഭസാധ്യതകളും അവ നല്കുന്നു. അതേസമയം ,സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായത്തില്‍ 450 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയ ഒരു പെന്നി ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
വികാസ് എകോടെക്
പെട്രോളിയവും പെട്രോകെമിക്കല്‍ ബിസിനസുമായും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ വ്യാപാരവും വിതരണത്തിലുമാണ് ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വികാസ് എകോടെക് ശ്രദ്ധയൂന്നിയിരിക്കുന്നത്. 1984-ലാണ് തുടക്കം. കാര്‍ഷിക മേഖല, വാഹന നിര്‍മാണം, ടെക്സ്റ്റൈല്‍, കേബിള്‍, ഹെല്‍ത്ത്കെയര്‍, പാക്കേജിങ് തുടങ്ങിയ വ്യവസായ രംഗത്ത് ആവശ്യമായ സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള പരിസ്ഥിതി സൗഹൃദ റബര്‍- പ്ലാസ്റ്റിക് ഘടകപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്നുണ്ട്. നിലവില്‍ 315 കോടി രൂപയാണ് വികാസ് എകോടെക്കിന്റെ വിപണി മൂല്യം.
സാമ്പത്തികം
കോവിഡ് കാലഘട്ടത്തില്‍ വികാസ് എകോടെക്കിന്റെ വരുമാനത്തിലും ലാഭത്തിലും ഗണ്യമായ ഇടിവ് സംഭവിച്ചിരുന്നെങ്കിലും കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലെ പ്രവര്‍ത്തനഫലം ആശാവഹമാണ്. ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ച 2022-23 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദഫലവും മികച്ചതായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍- സെപ്റ്റംബര്‍ ത്രൈമാസ കാലയളവില്‍ കമ്പനി നേടി വരുമാനം 134.33 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 82 ശതമാനം വര്‍ധനയാണിത്.
അതുപോലെ രണ്ടാം പാദത്തില്‍ വികാസ് എകോടെക്കിന്റെ അറ്റാദായം 447 ശതമാനം വാര്‍ഷിക വര്‍ധനയോടെ 3.54 കോടിയിലേക്കെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 65 ലക്ഷം മാത്രമായിരുന്നു അറ്റാദായം.
ഓഹരി വിശദാംശം
അതേസമയം വികാസ് എകോടെക്കിന്റെ ഓഹരികളില്‍ 9.29 ശതമാനം മാത്രമാണ് പ്രമോട്ടറുടെ പക്കലുള്ളൂ എന്നത് ന്യൂനതയാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ പ്രമോട്ടറുടെ ഓഹരി വിഹിതം 23.7 ശതമാനം കുറഞ്ഞു. വിദേശ നിക്ഷേപകര്‍ക്ക് 1.08 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 89.63 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
എന്നിരുന്നാലും കമ്പനിയുടെ കടബാധ്യതയില്‍ കുറവുണ്ടെന്നത് ശ്രദ്ധേയമാണ്. വികാസ് എകോടെക്കിന്റെ (BSE: 530961, NSE : VIKASECO) പ്രതിയോഹരി ബുക്ക് വാല്യൂ 2.44 രൂപ നിരക്കിലും പിഇ അനുപാതം 37 മടങ്ങിലുമാണുള്ളത്.
ഓഹരി വില ചരിത്രം
ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ സെപ്റ്റംബര്‍ പാദഫലം പ്രഖ്യാപിച്ചതിനു പിന്നാലെ 1വികാസ് എകോടെക് ഓഹരികള്‍ 13 ശതമാനം കുതിച്ചയുര്ന്ന് 3.85 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ വിപണിയില്‍ തിരുത്തല്‍ നേരിട്ടതോടെ 3.70 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിചെ 7 ശതമാനവും ഒരു മാസക്കാലയളവില്‍ 19 ശതമാനം നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.
ഈവര്‍ഷം ഇതുവരെയായി 28 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 80 ശതമാനം നേട്ടവും വികാസ് എകോടെക് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. 52 ആഴ്ച കാലയളവില്‍ വികാസ് എകോടെക് ഓഹരിയുടെ ഉയര്‍ന്ന വില 6.90 രൂപയും കുറഞ്ഞ വില 1.68 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications