വമ്പന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ സ്ഥിരമായി കൈവശം വെച്ചിരിക്കുന്ന സ്‌മോള്‍ കാപ് ഓഹരികള്‍

ആഭ്യന്തര ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. വലിയ അളവില്‍ ഓഹരി വാങ്ങാനും വില്‍ക്കാനും ശേഷിയുള്ളതു കൊണ്ട് മ്യൂച്ചല്‍ ഫണ്ടുകളുടെ ഇടപാടുകള്‍ അതാത് ഓഹരിയുടെ വിലയില്‍ പ്രതിഫലിക്കാറുമുണ്ട്. ഒരു ഓഹരിയിന്മേലുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പരിശോധിച്ച് ആ ഓഹരിയെ നിക്ഷേപത്തിനായി സാധാരണ നിക്ഷേപകര്‍ പരിഗണിക്കാറുമുണ്ട്.

അതേസമയം ജൂലൈ 31-നുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ പ്രമുഖ മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സ്‌മോള്‍ കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

എന്തുകൊണ്ട് സ്‌മോള്‍ കാപ് ?

എന്തുകൊണ്ട് സ്‌മോള്‍ കാപ് ?

വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ (SEBI) നിര്‍വചനം അനുസരിച്ച് വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ (Market Capitalisation) 250-ആം റാങ്കിന് മുകളിലുള്ള കമ്പനിയെയാണ് സ്‌മോള്‍ കാപ് കമ്പനിയായി പരിഗണിക്കുക. പൊതുവില്‍ 5,000 കോടിയില്‍ താഴെയായിരിക്കും ഇത്തരം കമ്പനികളുടെ വിപണി മൂല്യം. അതേസമയം താരതമ്യേന ചെറിയ കമ്പനികളാണെങ്കിലും ശക്തമായ വളര്‍ച്ചാ സാധ്യത ഇവയ്ക്കുണ്ടെന്നാണ് അനുമാനം.

എന്നാല്‍ ഇത്തരം ഓഹരികളില്‍ ചാഞ്ചാട്ടം കൂടുതലായി പ്രകടമാകാറുണ്ട്. സമ്പദ്ഘടന മികച്ച പ്രകടനം പുറത്തെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരെ കവച്ചുവയ്ക്കുന്ന മുന്നേറ്റം സ്‌മോള്‍ കാപ് ഓഹരികള്‍ പുറത്തെടുക്കാറുണ്ട് എന്നതും സവിശേഷതയാണ്.

എച്ച്ഡിഎഫ്‌സി മ്യൂച്ചല്‍ ഫണ്ട്

എച്ച്ഡിഎഫ്‌സി മ്യൂച്ചല്‍ ഫണ്ട്

  • അപ്പോളോ ടയേര്‍സ് (8 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 1,239 കോടി രൂപയുടെ നിക്ഷേപം)
  • ഭാരത് ഡൈനാമിക്‌സ് (8 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 1,014 കോടി രൂപയുടെ നിക്ഷേപം)
  • കല്‍പതാരു പവര്‍ ട്രാന്‍സ്മിഷന്‍ (8 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 508 കോടി രൂപയുടെ നിക്ഷേപം)
  • റെഡിങ്ടണ്‍ ഇന്ത്യ (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 889 കോടി രൂപയുടെ നിക്ഷേപം)
  • പിഎന്‍സി ഇന്‍ഫ്രാടെക് (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 575 കോടി രൂപയുടെ നിക്ഷേപം)
എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്

എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്

  • സെഡ്എഫ് കൊമേഷ്യല്‍ വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റംസ് ഇന്ത്യ (13 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 1,450 കോടിയുടെ നിക്ഷേപം)
  • കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ (12 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 1,481 കോടിയുടെ നിക്ഷേപം)
  • വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (11 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 877 കോടിയുടെ നിക്ഷേപം)
  • ഈഥര്‍ ഇന്‍ഡസ്ട്രീസ് (10 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 584 കോടിയുടെ നിക്ഷേപം)
  • നുവോക്കോ വിസ്റ്റാസ് കോര്‍പറേഷന്‍ (10 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 531 കോടിയുടെ നിക്ഷേപം)
നിപ്പോണ്‍ ഇന്ത്യ മ്യൂച്ചല്‍ ഫണ്ട്

നിപ്പോണ്‍ ഇന്ത്യ മ്യൂച്ചല്‍ ഫണ്ട്

  • ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് (9 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 937 കോടി രൂപയുടെ നിക്ഷേപം)
  • സഫയര്‍ ഫൂഡ്‌സ് ഇന്ത്യ (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 367 കോടി രൂപയുടെ നിക്ഷേപം)
  • ജെബി കെമിക്കല്‍സ് & ഫാര്‍മസ്യൂട്ടിക്കല്‍സ് (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 470 കോടി രൂപയുടെ നിക്ഷേപം)
  • പിവിആര്‍ (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 517 കോടി രൂപയുടെ നിക്ഷേപം)
  • ക്രെഡിറ്റ്ആക്‌സസ് ഗ്രാമീണ്‍ (6 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 882 കോടി രൂപയുടെ നിക്ഷേപം)
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്ചല്‍ ഫണ്ട്

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്ചല്‍ ഫണ്ട്

  • ജെഎം ഫിനാന്‍ഷ്യല്‍ (11 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 372 കോടിയുടെ നിക്ഷേപം)
  • കല്‍പതാരു പവര്‍ ട്രാന്‍സ്മിഷന്‍ (10 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 507 കോടിയുടെ നിക്ഷേപം)
  • ഇപിഎല്‍ (10 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 125 കോടിയുടെ നിക്ഷേപം)
  • കാംലിന്‍ ഫൈന്‍ സയന്‍സസ് (9 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 139 കോടിയുടെ നിക്ഷേപം)
  • ഗുജറാത്ത് പിപാവാവ് പോര്‍ട്ട് (9 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 316 കോടിയുടെ നിക്ഷേപം)
ഡിഎസ്പി മ്യൂച്ചല്‍ ഫണ്ട്

ഡിഎസ്പി മ്യൂച്ചല്‍ ഫണ്ട്

  • കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 489 കോടി രൂപയുടെ നിക്ഷേപം)
  • മണപ്പുറം ഫൈനാന്‍സ് (5 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 437 കോടി രൂപയുടെ നിക്ഷേപം)
  • രത്‌നമണി മെറ്റല്‍സ് & ട്യൂബ്‌സ് (5 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 424 കോടി രൂപയുടെ നിക്ഷേപം)
  • സെഞ്ചുറി പ്ലൈബോര്‍ഡ്‌സ് ഇന്ത്യ (5 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 378 കോടി രൂപയുടെ നിക്ഷേപം)
  • ഇക്വിറ്റാസ് ഹോള്‍ഡിംഗ്‌സ് (5 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 272 കോടി രൂപയുടെ നിക്ഷേപം)
കൊട്ടക് മ്യൂച്ചല്‍ ഫണ്ട്

കൊട്ടക് മ്യൂച്ചല്‍ ഫണ്ട്

  • വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (8 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 518 കോടിയുടെ നിക്ഷേപം)
  • മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേര്‍സ് (8 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 314 കോടിയുടെ നിക്ഷേപം)
  • കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ (8 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 504 കോടിയുടെ നിക്ഷേപം)
  • ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ് (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 402 കോടിയുടെ നിക്ഷേപം)
  • ഷീല ഫോം (6 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 877 കോടിയുടെ നിക്ഷേപം)
ആക്‌സിസ് മ്യൂച്ചല്‍ ഫണ്ട്

ആക്‌സിസ് മ്യൂച്ചല്‍ ഫണ്ട്

  • സന്‍സേര എന്‍ജിനീയറിങ് (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 230 കോടി രൂപയുടെ നിക്ഷേപം)
  • ഗോ ഫാഷന്‍സ് ഇന്ത്യ (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 321 കോടി രൂപയുടെ നിക്ഷേപം)
  • ഈഥര്‍ ഇന്‍ഡസ്ട്രീസ് (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 78 കോടി രൂപയുടെ നിക്ഷേപം)
  • റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍ (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 85 കോടി രൂപയുടെ നിക്ഷേപം)
  • ബ്രിഗേഡ് എന്റര്‍പ്രൈസസ് (6 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 685 കോടി രൂപയുടെ നിക്ഷേപം)
യുടിഐ മ്യൂച്ചല്‍ ഫണ്ട്

യുടിഐ മ്യൂച്ചല്‍ ഫണ്ട്

  • അജന്ത ഫാര്‍മ (12 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 707 കോടിയുടെ നിക്ഷേപം)
  • മെട്രോപോളീസ് ഹെല്‍ത്ത്‌കെയര്‍ (10 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 432 കോടിയുടെ നിക്ഷേപം)
  • സിഇഎസ്‌സി ലിമിറ്റഡ് (9 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 237 കോടിയുടെ നിക്ഷേപം)
  • എറിസ് ലൈഫ്‌സയന്‍സസ് (9 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 442 കോടിയുടെ നിക്ഷേപം)
  • ഷീല ഫോം (8 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 372 കോടിയുടെ നിക്ഷേപം)
മിറെ മ്യൂച്ചല്‍ ഫണ്ട്

മിറെ മ്യൂച്ചല്‍ ഫണ്ട്

  • കൃഷ്ണ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (8 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 886 കോടി രൂപയുടെ നിക്ഷേപം)
  • യുടിഐ എഎംസി (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 409 കോടി രൂപയുടെ നിക്ഷേപം)
  • കെംപ്ലാസ്റ്റ് സന്‍മാര്‍ (7 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 640 കോടി രൂപയുടെ നിക്ഷേപം)
  • ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (6 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 1,023 കോടി രൂപയുടെ നിക്ഷേപം)
  • നുവോകോ വിസ്റ്റാസ് കോര്‍പറേഷന്‍ (6 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലായി 703 കോടി രൂപയുടെ നിക്ഷേപം)
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X