കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകുമെന്ന മെച്ചവുമുണ്ട്. നവംബറില്‍ ബോണസ് ഓഹരി നല്കുന്ന പുതുതലമുറ കമ്പനിയുടെ വിശദാംശമാണ് താഴെ ചേര്‍ക്കുന്നത്.
എഫ്എസ്എന്‍ ഇ-കൊമേഴ്സ്
ഓണ്‍ലൈന്‍ മുഖേന ലൈഫ്സ്റ്റൈല്‍ ഉത്പന്നങ്ങളുടെ ചില്ലറ വ്യാപാരത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മുന്‍നിര സ്ഥാപനമാണ് എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേര്‍സ്. വിപണിയില്‍ 'നൈക്ക' എന്ന ബ്രാന്‍ഡിലാണ് മുഖ്യപ്രവര്‍ത്തനം. കമ്പനിയുടെ സ്വന്തം ഉത്പന്നങ്ങളും മറ്റ് ബ്രാന്‍ഡുകളും വിപണനം ചെയ്യുന്നുണ്ട്. ഫാഷന്‍ തുണിത്തരങ്ങളും സൗന്ദര്യ വര്‍ധക, കേശം/ ത്വക് സംരംക്ഷണ ഉത്പന്നങ്ങളുമാണ് പ്രധാനമായും വിറ്റഴിക്കുന്നത്. രാജ്യത്തെ 38 നഗരങ്ങളിലായി 73 സ്റ്റോറുകള്‍ കമ്പനി നേരിട്ടു നടത്തുന്നുമുണ്ട്.
നൈക്ക എന്തുകൊണ്ട് ഇടിയുന്നു ?
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഐപിഒ നടത്തിയ കമ്പനികളുടെ പ്രമോട്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒരു വര്‍ഷത്തെ 'ലോക്ക്-ഇന്‍ പീരിയഡ്' കാലാവധി നവംബറില്‍ പൂര്‍ത്തിയാകും. ഇതിന്റെ അടിസ്ഥാനത്തില്‍ നൈക്കയുടെ ഉടമസ്ഥരായ എഫ്എസ്എന്‍ ഇ-കൊമേഴ്സ് ഓഹരിയില്‍ മുഖ്യ നിക്ഷേപകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വില്‍പ്പന വിലക്ക് നവംബര്‍ 10-ന് അവസാനിക്കുകയാണ്. ഇതിനെ തുടര്‍ന്നുള്ള വില്‍പ്പന സമ്മര്‍ദം നേരിടുന്നുണ്ട്.
ഐപിഒയ്ക്ക് മുന്നെയുള്ള കാലഘട്ടത്തില്‍ നൈക്കയിലെ വന്‍കിട നിക്ഷേപകര്‍ എല്ലാം തന്നെ പരമാവധി 202 രൂപയായിരുന്നു ഓഹരി വാങ്ങിയത്. കൂടാതെ ആഗോള തലത്തിലും ടെക് കമ്പനികളുടെ ഓഹരിക്ക് അനുകൂല ഘട്ടമല്ലെന്നതും തിരിച്ചടിയാകുന്നു.
ഓഹരി വിശദാംശം
നിലവില്‍ എഫ്എസ്എന്‍ ഇ-കൊമേഴ്സിന്റെ വിപണി മൂല്യം 46,675 കോടിയാണ്. പ്രതിയോഹരി ബുക്ക് വാലൂ 28.30 രൂപ നിരക്കിലും പിഇ അനുപാതം 1,132 മടങ്ങ് നിലവാരത്തിലുമാണുള്ളത്. ഈ രണ്ടു ഘടകങ്ങളും ആരോഗ്യകരമായ നിലവാരത്തിലല്ല. ഇതുവരെ ഡിവിഡന്റ് നല്‍കിയിട്ടില്ല. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ എഫ്എസ്എന്‍ ഇ-കൊമേഴ്സ് (BSE: 543384, NSE : NYKAA) നേടിയ വരുമാനം 37 കോടിയും അറ്റാദായം 9 കോടിയും മാത്രമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനം ഇടിവാണ് കാണിക്കുന്നത്.
അതേസമയം 984 രൂപയിലാണ് എഫ്എസ്എന്‍ ഇ-കൊമേഴ്സ് ഓഹരികള്‍ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 2,574 രൂപയും താഴ്ന്ന വില 975 രൂപയുമാണ്. അതായത് ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 62 ശതമാനം ഇടിവാണ് എഫ്എസ്എന്‍ ഇ-കൊമേഴ്സ് ഓഹരിയില്‍ നേരിട്ടതെന്ന് സാരം.
ഇതില്‍ കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 23 ശതമാനം നഷ്ടവും ഓഹരി വിലയില്‍ രേഖപ്പെടുത്തി. കഴിഞ്ഞ നവംബറില്‍ 1,125 രൂപ നിരക്കിലായിരുന്നു ഐപിഒയില്‍ എഫ്എസ്എന്‍ ഇ-കൊമേഴ്സ് ഓഹരികള്‍ ഇഷ്യൂ ചെയ്തിരുന്നത്.
ബോണസ് ഓഹരി
ഒക്ടോബര്‍ ആദ്യ വാരത്തിലായിരുന്നു എഫ്എസ്എന്‍ ഇ-കൊമേഴ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി വിഭജനം നടത്തുമെന്ന് അറിയിച്ചത്. ഇതുപ്രകാരം 5:1 അനുപാതത്തിലാകും ഓഹരി വിഭജിക്കുക. അതായത്, ഒരു എഫ്എസ്എന്‍ ഇ-കൊമേഴ്സ് ഓഹരി കൈവശമുള്ളവര്‍ക്ക് അധികമായി 5 ഓഹരി വീതം ലഭിക്കുമെന്ന് സാരം. അതേസമയം അര്‍ഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനായുള്ള എക്സ്-ബോണസ് തീയതി നവംബര്‍ 11-ലേക്ക് പുനര്‍ നിശ്ചയിച്ചു. നേരത്തെ നവംബര്‍ 3-നായിരുന്നു എക്സ്-ബോണസ് തീയതി തീരുമാനിച്ചിരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
