ലാര്‍ജ് കാപ് ഓഹരികളെ ഉള്‍ക്കൊള്ളുന്ന അടിസ്ഥാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും ഒരുവിളിപ്പാട് അകലെ മാത്രമാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുതിയ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്താന്‍ സാധിക്കാവുന്നതേയുള്ളൂ. ആഗോള ഘടകങ്ങള്‍ അത്ര അനുകൂലമല്ലാതിരുന്നിട്ടും കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റിയും സെന്‍സെക്സും 6.5 ശതമാനം നേട്ടമാണ് കൈവരിച്ചത്.
അതേസമയം ബിഎസ്ഇയിലെ മിഡ് കാപ് വിഭാഗം ഓഹരികളുടെ സൂചികയായ ബിഎസ്ഇ മിഡ് കാപ് സൂചിക, 1.2 ശതമാനം മാത്രമാണ് മുന്നേറിയത്. എന്നാല്‍ ബിഎസ്ഇ സ്മോള്‍ കാപ് സൂചികയാവട്ടെ ഇതേ കാലയളവില്‍ 0.1 ശതമാനം നഷ്ടമാണ് കോറിയിട്ടത്. അതുപോലെ സെപ്റ്റംബര്‍ 15-ന് രേഖപ്പെടുത്തിയ സമീപകാല ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 3.3 ശതമാനം താഴെയാണ് ബിഎസ്ഇയിലെ മിഡ് കാപ്/ സ്മോള്‍ കാപ് സൂചികകള്‍ ഇപ്പോഴുമുള്ളത്.
അതുപോലെ 2021 ഒക്ടോബറിലായിരുന്നു ബിഎസ്ഇ മിഡ് കാപ് സൂചികയുടെ സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരമായ 26,952 കുറിച്ചിട്ടത്. ഇവിടെ നിന്നും 5.5 ശതമാനം അകലെയാണ് മിഡ് കാപ് സൂചികയുള്ളത്. സമാനമായി ബിഎസ്ഇ സ്മോള്‍ കാപ് സൂചികയുടെ സര്‍വകാല റെക്കോഡ് നിലവാരം 2022 ജനുവരി 17-ന് രേഖപ്പെടുത്തിയ 31,140 ആണ്. ഇവിടെ നിന്നും 6.1 ശതമാനം താഴ്ന്ന നിലവാരത്തിലാണ് സ്മോള്‍ കാപ് സൂചിക ഇപ്പോഴും നില്‍ക്കുന്നത്.
എന്താണ് കാരണം ?
അതേസമയം ഓഹരികളിലെ ലാഭമെടുപ്പ് കാരണമാണ് മിഡ്/ സ്മോള്‍ കാപ് സൂചിക പിന്നോക്കം പോയതെന്ന് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുമ്പോള്‍ ആദ്യം പ്രധാന സൂചികയും പിന്നാലെ ചെറുകിട ഓഹരികളും എന്നതാണ് ശൈലിയെന്ന് മറ്റൊരു വിഭാഗം വിദഗ്ധരും അഭിപ്രായപ്പെടുന്നു. കമ്പനികളുടെ സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം പൂര്‍ണമായി പുറത്തുവന്നു കഴിയുമ്പോള്‍ ചിത്രം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് മറ്റൊരുകൂട്ടം വിശകലന വിദഗ്ധര്‍ നിലപാടെടുത്തിരിക്കുന്നത്.
പ്രവര്‍ത്തനഫലം സൂചിപ്പിക്കുന്നത്
സെപ്റ്റംബര്‍ പാദത്തിലെ മിഡ്-കാപ്, സ്മോള്‍-കാപ് വിഭാഗം കമ്പനികളുടെ പ്രവര്‍ത്തനഫലം അത്ര ആവേശം സൃഷ്ടിക്കുന്നതായിരുന്നില്ല. ബാങ്കിംഗ്/ ധനകാര്യ മേഖലയില്‍ നിന്നുള്ള ഓഹരികളെ ഒഴിവാക്കിയാല്‍ ബിഎസ്ഇ മിഡ് കാപ് സൂചികയുടെ ഭാഗമായ 82 ഓഹരികളുടെ മൊത്തം അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 36% ഇടിവാണ് കാണിച്ചത്. പാദാനുപാദത്തിലെ ലാഭവളര്ച്ചയാകട്ടെ കേവലം 2% മാത്രം.
അതുപോലെ ഈ 82 കമ്പനികളുടെ വരുമാന വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 19.7% രേഖപ്പെടുത്തിയപ്പോള്‍ പാദാനുപാദത്തില്‍ 2.2 ശതമാനം മാത്രമേയുള്ളൂ. പ്രവര്‍ത്തന ലാഭത്തില്‍ വാര്‍ഷികമായി 13% ഇടിവ് നേരിട്ടപ്പോള്‍ ലാഭമാര്‍ജിന്‍ 4.7-ല്‍ 3.2 ശതമാനനായി താഴ്ന്നു.
സമാനമായി ബിഎസ്ഇ സ്മോള്‍ കാപ് വിഭാഗത്തിലെ 649 ഓഹരികളുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 4% താഴ്ന്നപ്പോള്‍ പാദാനുപാദത്തിലാകട്ടെ 34% ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങള്‍ക്കിടെ സ്മോള്‍ കാപ് കമ്പനികളുടെ അറ്റാദായത്തില്‍ വാര്‍ഷികമായും പാദാടിസ്ഥാനത്തിലും ഏറ്റവും തളര്‍ച്ച കാണിക്കുന്നത് ഇക്കഴിഞ്ഞ ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെയാണ്.
അതുപോലെ കമ്പനികളുടെ വിറ്റുവരവ് വാര്‍ഷികമായി 24% നേട്ടമുണ്ടാക്കിയപ്പോള്‍ പാദാനുപാദത്തില്‍ നാമമാത്ര വളര്‍ച്ചയേയുള്ളൂ. കൂടാതെ അറ്റാദായത്തിന്റെ മാര്‍ജിന്‍ 5.8-ല്‍ നിന്നും 4.36 ശതമാനത്തിലേക്കും പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 14.4-ല്‍ നിന്നും 11.4 ശതമാനത്തിലേക്കും താഴ്ന്നു.
ഇനിയെന്ത് ?
അടുത്തിടെ വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയിലേക്ക് മടങ്ങിയെത്തിയെങ്കിലും അവരുടെ ആദ്യനോട്ടം ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള ലാര്‍ജ് കാപ് ഓഹരികളിലാണ്. സമാനമായി ട്രേഡര്‍മാരും വന്‍കിട വ്യക്തിഗത നിക്ഷേപകരും ഒരുവിഭാഗം റീട്ടെയില്‍ നിക്ഷേപകരുടേയും ശ്രദ്ധ താത്കാലികമായി ലാര്‍ജ്-കാപ് ഓഹരികളിലേക്ക് ചുവടുമാറ്റിയിരുന്നു. ഇതിനോടൊപ്പം ഇടത്തരം കമ്പനികളുടെ പ്രവര്‍ത്തനഫലം നിരാശപ്പെടുത്തിയതും മൂല്യമതിപ്പിന്റെ (Valuations) അടിസ്ഥാനത്തില്‍ മുന്നേറ്റത്തിനുള്ള സാധ്യത കുറവുള്ളതും ഈ വിഭാഗം ഓഹരികള്‍ക്ക് പ്രതിബന്ധമാകുന്നു.
അതേസമയം ലാര്‍ജ്-കാപ് ഓഹരികളുടെ മുന്നേറ്റം ഇനിയും നീണ്ടുനിന്നാല്‍ അവിടെ നിന്നെടുക്കുന്ന ലാഭം മിഡ്-കാപ്/ സ്മോള്‍-കാപ് ഓഹരികളിലേക്ക് വഴിമാറാനും പിന്നാലെ ഈ ഓഹരികളില്‍ മുന്നേറ്റത്തിനുളള കളമൊരുങ്ങാമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ ദീപക് ജാന്‍സി സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications