സാമ്പത്തിക ഇടപാടുകൾക്ക് സേവിംഗ്സ് അക്കൗണ്ട് കൂടിയേ തീരൂ. ഏതെങ്കിലും സർക്കാർ സ്കീമിന്റെ പ്രയോജനം നേടാനോ യുപിഐ വഴി പണമടയ്ക്കാനോ എഫ്ഡിയിൽ നിക്ഷേപിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, സേവിംഗ്സ് അക്കൗണ്ട് ഇല്ലാതെ നടക്കില്ല. സാധാരണയായി ബാങ്കിലാണ് ആളുകൾ സേവിംഗ്സ് അക്കൗണ്ട് തുറക്കാറുള്ളത്. എന്നാൽ, നിങ്ങൾക്ക് പോസ്റ്റ് ഓഫീസിലും സേവിംഗ്സ് അക്കൗണ്ട് തുറക്കാനാകും. ഈ അക്കൗണ്ടിലൂടെ നിരവധി ആനുകൂല്യങ്ങളും നേടാനാകും.
ഇവിടെ നിക്ഷേപിച്ചാൽ 9% വരെ പലിശ ഉറപ്പാണ്; ഈ 5 ബാങ്കുകൾ എഫ്.ഡി നിരക്ക് ഉയർത്തി
ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പോലെയുള്ള എല്ലാ സൗകര്യങ്ങളും പോസ്റ്റ് ഓഫീസിലും ലഭിക്കും. മികച്ച പലിശയും ലഭിക്കും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ സവിശേഷതകൾ അറിയാം.
500 രൂപ കൊണ്ട് അക്കൗണ്ട് തുടങ്ങാം
ബാങ്കിലോ പോസ്റ്റ് ഓഫീസിലോ, എവിടെ സേവിംഗ്സ് അക്കൗണ്ട് തുറന്നാലും, അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കണം. അല്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരും. ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് പരിധി കുറഞ്ഞത് 1000 ആണ്. എന്നാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് കുറഞ്ഞത് 500 രൂപയ്ക്ക് തുറക്കാം. ഇതാണ് മിനിമം ബാലൻസ് പരിധി.

ബാങ്കിനെ പോലെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലും നിരവധി സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്. ഒരു അക്കൗണ്ട് തുറക്കുമ്പോൾ ചെക്ക്ബുക്ക്, എടിഎം കാർഡ്, ഇ-ബാങ്കിംഗ്/മൊബൈൽ ബാങ്കിംഗ്, ആധാർ ലിങ്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും. ഇതുകൂടാതെ, ഈ അക്കൗണ്ടിലൂടെ സർക്കാർ പദ്ധതികളായ അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന എന്നിവയും പ്രയോജനപ്പെടുത്താം.
ലാഭിച്ചുകൊണ്ട് സമ്പാദിക്കാം; ഈ 6 നിയമങ്ങൾ നിങ്ങളുടെ ജീവിതം മാറ്റിമറിക്കും...
ബാങ്കുകളെക്കാൾ മികച്ച പലിശ നിരക്ക്
സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയ്ക്ക് ബാങ്കുകൾ കാലാകാലങ്ങളിൽ പലിശ നൽകുന്നു. ഈ പലിശ സാധാരണയായി 2.70% മുതൽ 3.5% വരെയാണ്. എന്നാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ ബാങ്കുകളേക്കാൾ മികച്ച പലിശ ലഭിക്കും. പ്രധാന ബാങ്കുകളുടെയും പോസ്റ്റ് ഓഫീസുകളുടെയും സാധാരണ സേവിംഗ്സ് അക്കൗണ്ടിൽ ലഭിച്ച പലിശയുടെ വിശദാംശങ്ങൾ അറിയാം.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക്: 4.0%
എസ്ബിഐ സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക്: 2.70%
പിഎൻബി സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക്: 2.70%
ബിഒഐ സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്ക്: 2.90%
എച്ച്ഡിഎഫ്സി സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്ക്: 3.00% മുതൽ 3.50% വരെ
ഐസിഐസിഐ സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക്: 3.00% മുതൽ 3.50% വരെ
പേഴ്സണൽ ലോൺ കിട്ടാൻ ബുദ്ധിമുട്ടുണ്ടോ? വായ്പക്ക് അപേക്ഷിക്കുന്നതിനു മുന്നേ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കൂ
ആർക്കൊക്കെ അക്കൗണ്ട് തുറക്കാം
പ്രായപൂർത്തിയായ ആർക്കും പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുറക്കാം. രണ്ട് പേർ ചേർന്ന് ജോയിന്റ് അക്കൗണ്ട് തുറക്കാനും സാധിക്കും. പ്രായപൂർത്തിയാകാത്ത ഒരാൾക്കായി, മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത ഒരാൾക്ക് സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications