മുടങ്ങാതെ വന്‍ ഡിവിഡന്റ് നല്‍കുന്ന പെന്നി ഓഹരി 42-ലേക്ക്; ഇപ്പോള്‍ പിടിച്ചാല്‍ 36% ലാഭം നേടാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും അതിവേഗത്തിലാണ് വിപണി കരകയറിയത്. പ്രതികൂല ഘടകങ്ങള്‍ പൂര്‍ണമായും ഒഴിവായിട്ടില്ലെങ്കിലും അപ്രതീക്ഷിത കുതിപ്പാണ് പ്രധാന സൂചികകള്‍ കാഴ്ചവെച്ചത്. ഇതിനിടെ കുതിപ്പിന്റെ പാതയിലേക്ക് മടങ്ങാനൊരുങ്ങുന്ന പെന്നി ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപം നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐഡിബിഐ കാപിറ്റല്‍ രംഗത്തെത്തി.

റെയില്‍ വികാസ് നിഗം

റെയില്‍ വികാസ് നിഗം

റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍). മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നിര്‍ദ്ദേശ പ്രകാരം റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 2003-ല്‍ രൂപീകരിച്ച കമ്പനിയാണിത്. 2013-ല്‍ മിനിരത്‌ന പദവി ലഭിച്ചു. പുതിയ പാതകള്‍, ഗേജ് മാറ്റം, വൈദ്യുതീകരണം, വമ്പന്‍ പാലങ്ങള്‍, നിര്‍മാണ/ അറ്റക്കുറ്റപ്പണി കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള പദ്ധതികളുടെ നടപ്പാക്കലിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്.

Also Read: ജുന്‍ജുന്‍വാലയുടെ അവസാന നിക്ഷേപം? ഈ പെന്നി ഓഹരിയില്‍ ഒരാഴ്ചയ്ക്കിടെ 50% കുതിപ്പ്Also Read: ജുന്‍ജുന്‍വാലയുടെ അവസാന നിക്ഷേപം? ഈ പെന്നി ഓഹരിയില്‍ ഒരാഴ്ചയ്ക്കിടെ 50% കുതിപ്പ്

ഓഹരി വിശദാംശം

ഓഹരി വിശദാംശം

കഴിഞ്ഞ ആറ് വര്‍ഷമായി ഉയര്‍ന്ന തോതില്‍ മുടങ്ങാതെ ലാഭവീതം നല്‍കുന്ന റെയില്‍ വികാസ് നിഗം ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.87 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 30.68 രൂപ നിരക്കിലും പിഇ അനുപാതം 5.21 മടങ്ങിലുമാണുള്ളത്. റെയില്‍ വികാസ് നിഗത്തിന്റെ ആകെ ഓഹരികളില്‍ 78.20 ശതമാനവും കേന്ദ്രസര്‍ക്കാരിന്റെ പക്കലാണ്. വിദേശ നിക്ഷേപകര്‍ക്ക് 0.95 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 8.3 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

കമ്പനി

ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ റെയില്‍ വികാസ് നിഗം (BSE: 542649, NSE : RVNL) ഓഹരിയില്‍ 10 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. എങ്കിലും ഒരു വര്‍ഷ കാലയളവില്‍ 8 ശതമാനത്തിലധികം നേട്ടം ഓഹരി നല്‍കിയിട്ടുണ്ട്. അതേസമയം 52 ആഴ്ച കാലയളവിലെ റെയില്‍ വികാസ് നിഗം ഓഹരിയുടെ ഉയര്‍ന്ന വില 44.80 രൂപയും താഴ്ന്ന വില 27.50 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 6,500 കോടിയാണ്.

Also Read: 28% പ്രീമിയത്തില്‍ ഓഹരി തിരികെ വാങ്ങുന്നു; ഈ സ്മോള്‍ കാപ് കമ്പനിയിൽ ശ്രദ്ധിക്കേണ്ട 5 ഘടകങ്ങള്‍Also Read: 28% പ്രീമിയത്തില്‍ ഓഹരി തിരികെ വാങ്ങുന്നു; ഈ സ്മോള്‍ കാപ് കമ്പനിയിൽ ശ്രദ്ധിക്കേണ്ട 5 ഘടകങ്ങള്‍

സാമ്പത്തികം

സാമ്പത്തികം

പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ റെയില്‍ വികാസ് നിഗത്തിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 25 ശതമാനവും പ്രവര്‍ത്തന ലാഭം 30.6 ശതമാനവും അറ്റാദായം 19.8 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.

അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ റെയില്‍ വികാസ് നിഗം നേടിയ വരുമാനം 4,641 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനയാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 28 ശതമാനം ഉയര്‍ന്ന് 298 കോടിയിലുമെത്തി.

അനുകൂല ഘടകം

അനുകൂല ഘടകം

റെയില്‍ മന്ത്രാലയത്തിനു പുറമെയുള്ള സമാന മേഖലകളിലേക്കും അടുത്തിടെയായി റെയില്‍ വികാസ് നിഗമിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 25,000 കോടി മുതല്‍ മുടക്കുള്ള പദ്ധതികളുടെ ടെണ്ടറില്‍ പങ്കെടുത്തു. ഇതില്‍ 4,000 കോടിയുടെ ഇന്‍ഡോര്‍ മെട്രോ പദ്ധതി കമ്പനി കരസ്ഥമാക്കി. ഹിമാചല്‍ പ്രദേശിലെ 1,800 കോടി നിര്‍മാണച്ചെലവുള്ള ദേശീയപാതയുടെ കരാറും റെയില്‍ വികാസ് നിഗം നേടിയെടുത്തിട്ടുണ്ട്.

ഇതോടെ കമ്പനി നേടിയിട്ടുള്ള ആകെ കരാര്‍ മൂല്യം 51,000 കോടിയിലേക്ക് ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 50,000 കോടിയുടെ ടെണ്ടറില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 10,000- 15,000 കോടിയുടെ കരാര്‍ നേടാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

ലക്ഷ്യവില 42

ലക്ഷ്യവില 42

ബുധനാഴ്ച രാവിലെ 31 രൂപ നിലവാരത്തിലാണ് റെയില്‍ വികാസ് നിഗം ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും 42 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ഐഡിബിഐ കാപിറ്റല്‍ നിര്‍ദേശിച്ചത്. ഇതുപ്രകാരം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 36 ശതമാനത്തോളം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.

നിലവില്‍ റെയില്‍ വികാസ് നിഗം ഓഹരിയുടെ വില 5, 10, 20, 50- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്. ഇതൊരു ബുള്ളിഷ് സൂചനയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐഡിബിഐ കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Penny Stocks To Buy: IDBI Capital Suggests PSU High Dividend Share Rail Vikas Nigam For 36 Percent Gain

Penny Stocks To Buy: IDBI Capital Suggests PSU High Dividend Share Rail Vikas Nigam For 36 Percent Gain
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X