ആഗോള ഘടകങ്ങള്‍ പ്രതികൂലമാകുന്നതാണ് പ്രധാനമായും ആഭ്യന്തര ഓഹരി വിപണിയെ പിന്നോട്ടടിക്കുന്നത്. എങ്കിലും മറ്റ് വിദേശ വിപണികളേക്കാള്‍ ഇന്ത്യയിലെ സ്ഥിതി ഭേദപ്പെട്ടതാണ്. ചാഞ്ചാട്ടത്തിന് ശമനമില്ലെങ്കിലും ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ സജീവമാണ്. ഇതിനിടെ ഫാര്‍മ വിഭാഗം സൂചിക 'ഫോളിങ് ട്രെന്ഡ്ലൈന്' ഭേദിച്ചുള്ള ബ്രേക്കൗട്ട് നടത്തിയിട്ടുണ്ട്.
കൂടാതെ സമീപകാല ഉയര്‍ന്ന നിലവാരവും തിരുത്തിക്കുറിച്ചു. ഇതിന് സമാനമായി ബ്രേക്കൗട്ട് കുതിപ്പിലേക്ക് കടന്ന ഫാര്‍മ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഗ്രാന്യൂള്‍സ് ഇന്ത്യ
ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നാണ് ഗ്രാന്യൂള്‍സ് ഇന്ത്യ. മരുന്ന നിര്‍മാണത്തിനുള്ള നിര്‍ണായക ഘടകമായ സജീവ രാസസംയുക്തങ്ങളുടെ നിര്‍മാണത്തിലും ഫാര്‍മസ്യൂട്ടിക്കല്‍ ഫോര്മുലേഷന് ഇന്റര്മീഡിയേറ്റ്സിന്റെ വിപണനത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. അതുപോലെ ഗവേഷണ, വികസന പ്രവര്‍ത്തിനും സജീവമാണ്. 75-ലധികം വിദേശ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
നിലവില്‍ 8,637 കോടിയാണ് ഗ്രാന്യൂള്‍സ് ഇന്ത്യയുടെ വിപണി മൂല്യം. കമ്പനിയുടെ ആകെ ഓഹരികളില്‍ 41.98 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 10.59 ശതമാനം ഓഹരികള്‍ ഈട് (Pledge) നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 23.13 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 31.85 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. ഗ്രാന്യൂള്‍സ് ഇന്ത്യയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 104 രൂപ നിരക്കിലും പിഇ അനുപാതം 20 മടങ്ങിലുമാണുള്ളത്.
കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷമായി ഗ്രാന്യൂള്‍സ് ഇന്ത്യയുടെ വരുമാനത്തില്‍ 17.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 23.4 ശതമാനവും അറ്റാദായത്തില്‍ 20.4 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 1,019 കോടിയും അറ്റാദായം 127 കോടി രൂപയുമാണ്.
അതേസമയം 52 ആഴ്ച കാലയളവില്‍ ഗ്രാന്യൂള്‍സ് ഇന്ത്യ ഓഹരിയുടെ ഉയര്‍ന്ന വില 362 രൂപയും താഴ്ന്ന വിലനിലവാരം 227 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഈ സ്മോള്‍ കാപ് ഓഹരി 25 ശതമാനത്തോളം നേട്ടം കൈവരിച്ചു.
അനുകൂല ഘടകം
ഗ്രാന്യൂള്‍സ് ഇന്ത്യയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ഇന്വേഴ്സ് ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് പ്രകടമാണ്. സമീപകാല തിരുത്തലിനു ശേഷം ഓഹരിയില്‍ ബുള്ളിഷ് ട്രെന്‍ഡ് തെളിഞ്ഞിട്ടുണ്ട്. കൂടാതെ പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം ഭേദിച്ചാണ് ഗ്രാന്യൂള്‍സ് ഇന്ത്യ ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. അനുകൂല സൂചനയാണിത്. ഓഹരി ഇടപാടുകളുടെ എണ്ണം ഉയരുന്നതും ബ്രേക്കൗട്ടിനെ സാധൂകരിക്കുന്നു.
ലക്ഷ്യവില 440
ഇന്നു വിപണയില്‍ നേരിട്ട തിരിച്ചടിക്കിടയിലും 1 ശതമാനത്തോളം മുന്നേറ്റത്തോടെ 348 രൂപയിലാണ് ഗ്രാന്യൂള്‍സ് ഇന്ത്യ (BSE: 532482, NSE : GRANULES) ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 400/ 440 രൂപ ലക്ഷ്യമാക്കി ഈ സ്മോള്‍ കാപ് ഓഹരിക വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3-4 മാസങ്ങള്‍ക്കകം 26 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 308 രൂപയില്‍ (ക്ലോസിങ് അടിസ്ഥാനത്തില്‍) ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications