സമീപകാലത്ത് പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം നേടുന്നതിനുള്ള പരിശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ശത്രുക്കളുടെ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മറികടക്കാന്‍ ഇത് അത്യാവശ്യമാണെന്നാണ് വിലയിരുത്തല്‍. മേക്ക് ഇന്‍ ഇന്ത്യ, അത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികളുടെ ഭാഗമായി നിരവധി സ്വദേശി സംരംഭങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 6 സ്വകാര്യ കമ്പനികളുടെ ഓഹരകിളെയാണ് പരിചയപ്പെടുത്തുന്നത്.
ഡാറ്റ പാറ്റേണ്‍സ്
പ്രതിരോധ, വ്യോമയാന മേഖലയിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ മേഖലയില്‍ ശ്രദ്ധയൂന്നീയിട്ടുള്ള ചുരുക്കം ചില ഇന്ത്യന്‍ സ്വകാര്യ കമ്പനികളിലൊന്നാണ് ഡാറ്റ പാറ്റേണ്‍സ് ഇന്ത്യ ലിമിറ്റഡ്. റഡാര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍, ഏവിയോണിക്സ്, വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് സംവിധാനം, ജലാന്തര ആശയസംവേദന ഉപകരണങ്ങളുടെ നിര്‍മാണ മേഖലയില്‍ ഇതിനകം മുഖമുദ്ര പതിപ്പിച്ചിട്ടുണ്ട്.
സാറ്റ്ലൈറ്റ് ഘടകോപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയില്‍ നിന്നും കൃത്രിമ ഉപഗ്രഹങ്ങളുടെ രൂപകല്പനയും നിര്‍മാണവും കൈകാര്യം ചെയ്യുന്ന കമ്പനിയായും വളരുന്നു. സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ ഡാറ്റ പാറ്റേണ്‍സിന്റെ (BSE: 543428, NSE : DATAPATTNS) കൈവശം 860 കോടിയുടെ വിവിധ കരാറുകളുണ്ട്. കഴിഞ്ഞ ദിവസം 1,402 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
പരസ് ഡിഫന്‍സ്
പ്രതിരോധം, സ്പേസ് ഒപ്റ്റിക്സ്, ഡിഫന്‍സ് ഇലക്ട്രോണിക്സ്, ഇഎംപി സംരക്ഷണ സംവിധാനങ്ങള്‍, എന്‍ജിനീയറിങ് മേഖലകളിലാണ് പരസ് ഡിഫന്‍സ് & സ്പേസ് ടെക്നോളജീസ് ശ്രദ്ധയൂന്നീയിരിക്കുന്നത്. പ്രതിരോധ/ ബഹിരാകാശ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്ന തദ്ദേശീയവത്കരണം പരസ് ഡിഫന്‍സിനും ഗുണകരമാകും. ഐഎസ്ആര്‍ഒ-യുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സാറ്റ്ലൈറ്റില്‍ ഉപയോഗിക്കുന്ന നിര്‍ണായക ഇമേജിങ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ഏക ഇന്ത്യന്‍ കമ്പനിയുമാണിത്.
അന്തര്‍വാഹിനികളുടെ പെരിസ്കോപ് നിര്‍മാണ മേഖലയിലേക്കും അടുത്തിടെ പരസ് ഡിഫന്‍സ് (BSE: 543367, NSE : PARAS) കടന്നു. കഴിഞ്ഞ ദിവസം 644 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അപ്പൊളോ മൈക്രോ സിസ്റ്റംസ്
എയ്റോസ്പേസ്, ഏവിയോണിക്സ്, ബഹിരാകാശം, നാവിക സംബന്ധമായത്, വാഹനം എന്നീ മേഖലകളിലെ ക്രിട്ടിക്കല്‍, സേഫ്റ്റി ക്രിട്ടിക്കല്‍ സിസ്റ്റംസ് തുടങ്ങിയ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് അപ്പൊളോ മൈക്രോ സിസ്റ്റംസ്. ഇലക്ട്രോണിക്സ്, ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനങ്ങളുടെ രൂപകല്പന, വികസനം, സംയോജനം, പരിശോധന എന്നിവയില്‍ ശ്രദ്ധയൂന്നീയിരിക്കുന്നു. ഈ മേഖലയില്‍ 20,000-30,000 കോടിയുടെ അവസരങ്ങളാണ് കമ്പനി മുന്നില്‍ക്കാണുന്നത്.
കമ്പനിയുടെ വിഭവശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കടപ്പത്രങ്ങളിലൂടെ പണം സമാഹരിക്കാനുള്ള നീക്കങ്ങളും നടക്കുന്നു. കഴിഞ്ഞ ദിവസം 228 രൂപയിലായിരുന്നു അപ്പൊളോ മൈക്രോ സിസ്റ്റംസ് (BSE: 540879, NSE : APOLLO) ഓഹരിയുടെ ക്ലോസിങ്.
പിടിസി ഇന്‍ഡസ്ട്രീസ്
പ്രതിരോധം, ഓയില്‍ & ഗ്യാസ്, എല്‍എന്‍ജി, കപ്പല്‍ എന്നീ മേഖലകളിലേക്ക് ആവശ്യമായ ക്രിട്ടിക്കല്‍, സൂപ്പര്‍ ക്രിട്ടിക്കല്‍ ഉപകരണ സംവിധാനങ്ങളുടെ ലോഹഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് പിടിസി ഇന്‍ഡസ്ട്രീസ്. ബഹുരാഷ്ട്ര കമ്പനിയായ ബിഎഇ സിസ്റ്റംസുമായി ചേര്‍ന്ന് പീരങ്കി നിര്‍മാണത്തിനു വേണ്ട ടൈറ്റാനിയം കാസ്റ്റിങ് ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ധാരണയിലെത്തി. മറ്റ് യന്ത്രതോക്കുകളുടെ നിര്‍മാണത്തിലും സഹകരിക്കാനുള്ള വിഭവശേഷി കമ്പനിക്കുണ്ട്. കഴിഞ്ഞ ദിവസം 2,949 രൂപയിലായിരുന്നു പിടിസി ഇന്‍ഡസ്ട്രീസ് (BSE : 539006) ഓഹരിയുടെ ക്ലോസിങ്.
സെന്റം ഇലക്ട്രോണിക്സ്
ആഗോള തലത്തില്‍ തന്നെ ഇലക്ട്രോണിക്സ് മേഖലയിലെ മുന്‍നിര കമ്പനിയാണ് സെന്റം ഇലക്ട്രോണിക്സ്. പ്രതിരോധം, വ്യോമയാനം, വ്യാവസായികം, ആരോഗ്യം, ടെലികോം മേഖലകളില്‍ വിവിധതരം സേവനങ്ങളും ഗവേണഷണ വികസന പ്രവര്‍ത്തനങ്ങളും ഉപകരണ നിര്‍മാണവും നടത്തുന്നു. കമ്പനിക്ക് 650-ഓളം മികച്ച ഗവേഷകരുടെ സംഘമുള്ളത് മുതല്‍ക്കൂട്ടാകുന്നു. ഇന്ത്യന്‍ സായുധസേനകള്‍ക്ക് വേണ്ടിയുള്ള ആയുധനിര്‍മാണം തദ്ദേശീയതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നത് കമ്പനിക്ക് ഗുണകരമാകും.
2022 സാമ്പത്തിക വര്‍ഷത്തില്‍ സെന്റം ഇലക്ട്രോണിക്സ് പ്രതിരോധ മേഖലയില്‍ നിന്നും 44 ശതമാനം വരുമാനം നേടിയത്. കഴിഞ്ഞ ദിവസം 632 രൂപയിലായിരുന്നു സെന്റം ഇലക്ട്രോണിക്സ് (BSE: 517544, NSE : CENTUM) ഓഹരിയുടെ ക്ലോസിങ്.
അസ്ത്ര മൈക്രോവേവ്
പ്രതിരോധം, ബഹിരാകാശം, ടെലിഫോണ്‍ ആശയ സംവേദനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി, മൈക്രോവേവ് തരംഗങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് അസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ്. 1991 മുതല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്നു. ഡിജിറ്റല്‍ ഇലക്ട്രോണിക്സ്, മൈക്രോവേവ്, റേഡിയോ ഫ്രീക്വന്‍സി തുടങ്ങിയ രംഗങ്ങളില്‍ കഴിവു തെളിയിച്ച 3 ശാസ്ത്രജ്ഞന്മാര് കൂടി രൂപീകരിച്ച കമ്പനിയാണിത്.
റഡാറുകളും ഗതിനിര്‍ണയ സംവിധാനങ്ങളും പിസിഎസ് നെറ്റ്വര്‍ക്കുകളുമാണ് അസ്ത്ര മൈക്രോവേവിന്റെ (BSE: 532493, NSE : ASTRAMICRO) പ്രധാന ഉല്‍പ്പന്നങ്ങള്‍. കഴിഞ്ഞ ദിവസം 325 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications