ഇനിയും മുന്നേറാം; അടുത്ത മാസത്തേക്ക് വാങ്ങാവുന്ന 4 പൊതുമേഖലാ ബാങ്ക് ഓഹരികള്‍

ജൂണിലാണ് പ്രധാന സൂചികകളുടെ സമീപകാലത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തിയത്. തുടര്‍ന്ന് വിപണിയില്‍ അപ്രതീക്ഷിതവും അതിവേഗത്തിലുമുള്ള കുതിപ്പ് ദൃശ്യമായി. ഏകദേശം 16 ശതമാനത്തോളം നേട്ടം നിഫ്റ്റിയിലും സെന്‍സെക്‌സിലും രേഖപ്പെടുത്തി. അതേസമയം വിപണിയുടെ ഈ തിരിച്ചു വരവില്‍ നിര്‍ണായക സംഭാവന നല്‍കിയത് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളാണ്.

കഴിഞ്ഞ 2 മാസത്തിനിടെ പിഎസ്‌യു ബാങ്ക് സൂചികയാവട്ടെ 31 ശതമാനം നേട്ടമാണ് കുറിച്ചത്. നിലവിലെ ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്നാണ് ചാര്‍ട്ടും സൂചിപ്പിക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 4 പൊതുമേഖലാ ബാങ്ക് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

എസ്ബിഐ

എസ്ബിഐ

അടുത്തിടെ എസ്ബിഐ ഓഹരിയില്‍ ഒരു 'ഫോളിങ് ചാനല്‍ പാറ്റേണ്‍' തെളിഞ്ഞിട്ടുണ്ട്. ഇത് ഓഹരിയുടെ കുതിപ്പിനെ പിന്നോട്ടടിച്ചു. എന്നിരുന്നാലും 535 നിലവാരത്തില്‍ നിന്നും ഓഹരിയില്‍ ഉരുത്തിരിഞ്ഞുവന്ന വില്‍പന സമ്മര്‍ദം അതിജീവിക്കാന്‍ സാധിച്ചാല്‍ ബുള്ളുകള്‍ക്ക് വീണ്ടും പിടിമുറുക്കാം. തുടര്‍ന്ന് ശക്തമായൊരു കുതിപ്പും എസ്ബിഐ (BSE: 500112, NSE : SBIN) ഓഹരിയില്‍ പ്രതീക്ഷിക്കാം. നിലവില്‍ 510 നിലവാരത്തില്‍ ശക്തമായ സപ്പോര്‍ട്ട് കാണിക്കുന്നുണ്ട്.

  • നിലപാട് : 510 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം എസ്ബിഐ ഓഹരിയില്‍ ശുഭപ്രതീക്ഷ പുലര്‍ത്താം.
ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ

2021 മാര്‍ച്ച് മുതല്‍ ബാങ്ക് ഓഫ് ബറോഡ ഓഹരിയുടെ ചാര്‍ട്ടില്‍ കുതിപ്പിന്റെ ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ രൂപപ്പെട്ടിരുന്നു. 2019-ലെ ഉയര്‍ന്ന നിലവാരമായ 140.40 രൂപ നിലവാരം ഈ ലാര്‍ജ് കാപ് ഓഹരി പരീക്ഷിക്കാനുള്ള പുറപ്പാടിലാണ്. കൂടാതെ ബാങ്ക് ഓഫ് ബറോഡ (BSE: 532134, NSE : BANKBARODA) ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ഗോള്‍ഡന്‍ ക്രോസ്' തെളിഞ്ഞിട്ടുണ്ട്. ഇത് പോസിറ്റീവ് ഘടകമാണ്. ചാര്‍ട്ടിലും ബുള്ളിഷ് സൂചനയാണ് കാണിക്കുന്നത്. നിലവില്‍ 110 രൂപ നിലവാരത്തില്‍ ശക്തമായ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.

  • ലക്ഷ്യവില : 140/ 150
  • പ്രതീക്ഷിക്കുന്ന നേട്ടം : 9 % - 16 %
ഇന്ത്യന്‍ ബാങ്ക്

ഇന്ത്യന്‍ ബാങ്ക്

2021-ലെ ഉയര്‍ന്ന നിലവാരമായ 185-ഉം മറികടന്ന് ശക്തമായി കുതിക്കാന്‍ ഇന്ത്യന്‍ ബാങ്ക് (BSE: 532814, NSE : INDIANB) ഓഹരിക്ക് സാധിച്ചു. ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് പാറ്റേണ്‍ തെളിഞ്ഞിട്ടുണ്ട്. ഇടപാടുകളുടെ എണ്ണം കൂടിയത് ബ്രേക്കൗട്ടിനെ സാധൂകരിക്കുന്നു. നിലവില്‍ നേരിയ പ്രതിരോധം 200 രൂപ നിലവാരത്തില്‍ നേരിട്ടേക്കാം. എന്നിരുന്നാലും അതും മറികടന്ന് 225-ലേക്ക് കുതിക്കാമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 180 രൂപ നിലവാരത്തിലാണ് നിര്‍ണായക സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.

  • ലക്ഷ്യവില : 225
  • പ്രതീക്ഷിക്കുന്ന നേട്ടം : 15 %
യൂണിയന്‍ ബാങ്ക്

യൂണിയന്‍ ബാങ്ക്

ഈ മിഡ് കാപ് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ഇന്‍വേഴ്‌സ് ഹെഡ് & ഷോള്‍ഡേഴ്‌സ്' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് പ്രകടമാണ്. ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും യൂണിയന്‍ ബാങ്ക് ഓഹരിയിലെ കുതിപ്പിനെ സാധൂകരിക്കുന്നു. നിലവില്‍ തൊട്ടടുത്ത നിര്‍ണായക സപ്പോര്‍ട്ട് 41/ 39 രൂപ നിലവാരങ്ങളില്‍ പ്രതീക്ഷിക്കാം. യൂണിയന്‍ ബാങ്ക് (BSE: 532477, NSE : UNIONBANK) ഓഹരിയുടെ ചാര്‍ട്ടിലെ പാറ്റേണ്‍ പ്രകാരം 49 രൂപയിലേക്ക് ഉടനടി ഉയര്‍ന്നേക്കാം.

  • ലക്ഷ്യവില : 49
  • പ്രതീക്ഷിക്കുന്ന നേട്ടം : 13 %
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X