ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് കമ്പനി ബോണസ് ഷെയറുകള്‍ നല്‍കുന്നത്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല.
കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകുമെന്ന മെച്ചവുമുണ്ട്. ഇതിനിടെ ബോണസ് ഓഹരി നല്‍കുന്നതിനുള്ള റെക്കോഡ് തീയതി പ്രഖ്യാപിച്ചതോടെ കുതിച്ചു പായുന്ന ഒരു മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
മോഡീസ് നവനിര്‍മാണ്‍
മുംബൈ ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് മോഡീസ് നവനിര്‍മാണ്‍ ലിമിറ്റഡ്. ഭവന നിര്‍മാണത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഇതില്‍ തന്നെ ഇടത്തരം/ താഴ്ന്ന വിഭാഗക്കാരിലാണ് ശ്രദ്ധിയൂന്നീയാണ് പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഭവന പദ്ധതിയോട് ചേര്‍ന്നുള്ള വാണിജ്യ സമുച്ചയങ്ങളും നിര്‍മിക്കുന്നുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃതമായി ബിസിനസ് മോഡലാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്.
ഓഹരി വിശദാംശം
നിലവില്‍ മോഡീസ് നവനിര്‍മാണ്‍ കമ്പനിയുടെ വിപണി മൂല്യം 160 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 10 രൂപ നിരക്കിലാണ്. ഓഹരിയുടെ വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു മോശം അനുപാതത്തിലാണുള്ളത്. പയട്രോസ്ക്കി സ്കോര്‍ പ്രകാരം മോഡീസ് നവനിര്‍മാണ്‍ കമ്പനിയുടെ ആരോഗ്യസ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 2). അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മോഡീസ് നവനിര്‍മാണ്‍ കമ്പനി നേടിയ വരുമാനം 11.25 കോടിയും അറ്റാദായം 1.33 കോടിയുമാണ്.
മോഡീസ് നവനിര്‍മാണ്‍ (BSE : 543539) കമ്പനിയുടെ ആകെ ഓഹരികളില്‍ 70.20 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കിയുള്ള 29.80 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. അതേസമയം 378.75 രൂപയിലായിരുന്നു മോഡീസ് നവനിര്‍മാണ്‍ ഓഹരിയുടെ ചൊവ്വാഴ്ചത്തെ ക്ലോസിങ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 16 ശതമാനവും ഒരു മാസത്തില്‍ 27 ശതമാനം നേട്ടവും ഓഹരിയില്‍ രേഖപ്പെടുത്തി. 52 ആഴ്ച കാലയളവില്‍ ഈ മൈക്രോ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 378.75 രൂപയും താഴ്ന്ന വില 180 രൂപയുമാണ്.
ബോണസ് ഓഹരി
സെപ്റ്റംബര്‍ അവസാനം ചേര്‍ന്ന മോഡീസ് നവനിര്‍മാണ്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു 3:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് അറിയിച്ചത്. അതായത്, നിക്ഷേപകരുടെ കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി 3 ഓഹരികള്‍ വീതം നല്‍കുമെന്ന് സാരം. ബോണസ് ഓഹരി ലഭിക്കാന്‍ അര്‍ഹതയുള്ള നിക്ഷേപകരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള റെക്കോഡ് തീയതിയായി ഒക്ടോബര്‍ 28 തെരഞ്ഞെടുത്തുവെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പോസ്റ്റല്‍ ബാലറ്റ് നടപടിയിലൂടെ ഓഹരിയുടമകളുടെ അംഗീകാരം തേടിയശേഷമായിരിക്കും ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. നവംബര്‍ 5-നാണ് പോസ്റ്റല്‍ ബാലറ്റിന്റെ ഫലം പ്രഖ്യാപിക്കുക.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
