അനുകൂല ആഗോള, ആഭ്യന്തര ഘടകങ്ങളുടെ പിന്‍ബലത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം പ്രകടമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രധാന സൂചികകള്‍ 9 ശതമാനത്തോളം നേട്ടം കൈവരിച്ചു. അതേസമയം കോര്‍പറേറ്റ് കമ്പനികളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലവും പുറത്തുവരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ തത്കാലം ഒഴിവാക്കണമെന്ന് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിര്‍ദേശിച്ച 4 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.
ജൂബിലന്റ് ഫൂഡ്വര്ക്ക്സ്
രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസേവന കമ്പനിയായ ജൂബിലന്റ് ഫൂഡ്വര്ക്ക്സിന്റെ ഓഹരികള്‍ക്ക് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസാണ് തത്കാലം ഒഴിവാക്കാമെന്ന സൂചനയോടെ റെഡ്യൂസ് റേറ്റിങ് നല്‍കിയത്. അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 500 രൂപയാണ്.
നിലവില്‍ 560 രൂപ നിലവാരത്തിലാണ് ജൂബിലന്റ് ഫൂഡ്വര്ക്ക്സിന്റെ (BSE: 533155, NSE : JUBLFOOD) ഓഹരി നില്‍ക്കുന്നത്. അതായത് വിപണി വിലയേക്കാള്‍ 11 ശതമാനത്തോളം താഴ്ന്ന നിലവാരത്തിലാണ് ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യവില നിര്‍ദേശിച്ചതെന്ന് സാരം.
ടാറ്റ മോട്ടോര്‍സ്
ഇന്ത്യന്‍ ബഹുരാഷ്ട്ര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ ഓഹരിക്ക് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസാണ് തത്കാലം പരിഗണിക്കേണ്ട എന്ന സൂചനയോടെ റെഡ്യൂസ് റേറ്റിങ് നല്‍കിയത്. അടുത്ത 12 മാസ കാലയളവില്‍ ഓഹരിക്ക് നിര്‍ദേശിച്ചിരിക്കുന്ന ലക്ഷ്യവില 415 രൂപയാണ്.
നിലവില്‍ 450 രൂപ നിലവാരത്തിലാണ് ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS) ഓഹരി നില്‍ക്കുന്നത്. അതായത് വിപണി വിലയേക്കാള്‍ 8 ശതമാനത്തോളം താഴ്ന്ന നിലവാരത്തിലാണ് ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യവില നിര്‍ദേശിച്ചിരിക്കുന്നതെന്ന് ചുരുക്കം.
നെസ്ലെ ഇന്ത്യ
രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ നെസ്ലെ ഇന്ത്യയുടെ ഓഹരിക്ക് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസാണ് തത്കാലം പരിഗണിക്കേണ്ട എന്ന സൂചനയോടെ റെഡ്യൂസ് റേറ്റിങ് നല്‍കിയത്. അടുത്ത 12 മാസ കാലയളവില്‍ ഓഹരിക്ക് നിര്‍ദേശിച്ചിരിക്കുന്ന ലക്ഷ്യവില 17,000 രൂപയാണ്.
നിലവില്‍ 19,350 രൂപ നിലവാരത്തിലാണ് നെസ്ലെ ഇന്ത്യ (BSE: 500790, NSE : NESTLEIND) ഓഹരി നില്‍ക്കുന്നത്. അതായത് വിപണി വിലയേക്കാള്‍ 12 ശതമാനത്തോളം താഴ്ന്ന നിലവാരത്തിലാണ് ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യവില നിര്‍ദേശിച്ചിരിക്കുന്നതെന്ന് ചുരുക്കം.
കെപിഐടി ടെക്നോളജീസ്
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സാങ്കേതികവിദ്യാ കമ്പനികളിലൊന്നായ കെപിഐടി ടെക്നോളജീസ് ഓഹരികള്‍ക്ക് ഐസിഐസിഐ സെക്യൂരിറ്റീസാണ് തത്കാലം ഒഴിവാക്കാമെന്ന സൂചനയോടെ റെഡ്യൂസ് റേറ്റിങ് നല്‍കിയത്. അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 445 രൂപയാണ്.
നിലവില്‍ 550 രൂപ നിലവാരത്തിലാണ് കെപിഐടി ടെക്നോളജീസിന്റെ (BSE: 542651, NSE : KPITTECH) ഓഹരി നില്‍ക്കുന്നത്. അതായത് വിപണി വിലയേക്കാള്‍ 20 ശതമാനത്തോളം താഴ്ന്ന നിലവാരത്തിലാണ് ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യവില നിര്‍ദേശിച്ചതെന്ന് സാരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications