ഓഹരി വിപണിയുടെ നീക്കങ്ങള്‍ പലപ്പോഴും പ്രവചനാതീതമാണ്. ഒരുവേള മിന്നല്‍ വേഗത്തില്‍ കുതിക്കുകയും മറ്റൊരു ഘട്ടത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയും ചെയ്യുന്നത് കാണാം. എന്നിരുന്നാലും അടിസ്ഥാനപരമായി മികച്ച ഓഹരികളിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നും കൈനിറയെ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കങ്ങളില്ല. ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും നിക്ഷേപകരെ തേടിയെത്താറുണ്ട്.
കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്കുന്ന ഇടക്കാല/ അന്തിമ ലാഭവിഹിതം, ബോണസ് ഓഹരികള്‍, ഷെയര്‍ ബൈബാക്ക്, അവകാശ ഓഹരി തുടങ്ങിയവയൊക്കെ നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോപ്പം കമ്പനിയുടെ കോര്‍പറേറ്റ് നടപടികളുടെ പൂര്‍വകാല ചരിത്രം കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും.
അതേസമയം സമീപകാല ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഉയര്‍ന്ന തോതിലുള്ള ബോണസ് ഷെയറും ഓഹരി വിഭജനവും ഒരുമിച്ച് പ്രഖ്യാപിച്ച മള്‍ട്ടിബാഗര്‍ ഓഹരിയാണ് അല്‍സ്റ്റോണ്‍ ടെക്സ്റ്റൈല്‍സ് (ഇന്ത്യ) ലിമിറ്റഡ്. സമീപകാലത്ത് തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ മുന്നേറുന്ന ഈ മൈക്രോ കാപ് ഓഹരിയുടെ ഡയറക്ടര്‍ ബോര്‍ട്ട് യോഗത്തിലാണ് അമ്പരപ്പിക്കുന്ന തീരുമാനം സ്വീകരിച്ചത്. 9:1 അനുപാതത്തില്‍ ബോണസ് ഷെയറുകളും 1:10 അനുപാതത്തില്‍ ഓഹരി വിഭജനത്തിനുമാണ് അല്‍സ്റ്റോണ്‍ ടെക്സ്റ്റൈല്‍സ് കമ്പനിയുടെ നേതൃത്വം തീരുമാനിച്ചത്.
ബോണസും സ്പ്ലിറ്റും
ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം അനുസരിച്ച് 1:10 അനുപാതത്തില്‍ ഓഹരി വിഭജിക്കും. അതായത് 10 രൂപ മുഖവിലയുള്ള 1 ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറുമെന്ന് സാരം. ഇതോടെ കൈവശമുള്ള 1 ഓഹരി 10 എണ്ണമായി വര്‍ധിക്കും. ഇതിനോടൊപ്പം 9:1 അനുപാതത്തില്‍ ബോണസ് ഓഹരികളും നല്‍കുന്നുണ്ട്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി 9 ഓഹരി വീതം നല്‍കുമെന്ന് ചുരുക്കം.
ഈ രണ്ട് നടപടികളും പൂര്‍ത്തിയാകുന്നതോടെ നിലവില്‍ കൈവശമുള്ള 1 ഓഹരി 100 എണ്ണമായി വര്‍ധിക്കും. ഈ നടപടികള്‍ക്കുള്ള റെക്കോഡ് തീയതിയായി ഡിസംബര്‍ 3 നിശ്ചയിച്ചു.
ഇന്നും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ 235.50 രൂപയിലായിരുന്നു അല്‍സ്റ്റോണ്‍ ടെക്സ്റ്റൈല്‍സ് ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ 1 മാസത്തിനിടെ ഓഹരിയില്‍ 177 ശതമാനം നേട്ടം കൈവരിച്ചു. സമാനമായി ഓഗസ്റ്റ് 24-നു ശേഷമുള്ള കാലയളവില്‍ 1,400 ശതമാനം നേട്ടമാണ് അല്‍സ്റ്റോണ്‍ ടെക്സ്റ്റൈല്‍സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന നിലവാരം ഇന്നത്തെ ക്ലോസിങ് വിലയായ 235.50 രൂപയും താഴ്ന്ന വില 15 രൂപയുമാണ്. നിലവില്‍ 300 കോടിയാണ് അല്‍സ്റ്റോണ്‍ ടെക്സ്റ്റൈല്‍സിന്റെ വിപണി മൂല്യം.
പ്രതിയോഹരി ബുക്ക് വാല്യൂ 97.36 രൂപ നിരക്കിലും പിഇ അനുപാതം 33 മടങ്ങിലുമാണുള്ളത്. അല്‍സ്റ്റോണ്‍ ടെക്സ്റ്റൈല്‍സിന് പറയത്തക്ക കടബാധ്യതകളില്ല എന്നതും ശ്രദ്ധേയം. എന്നാല്‍ കമ്പനിയില്‍ പ്രമോട്ടറുടെ വിഹിതം 11 ശതമാനമേയുള്ളൂ. ബാക്കി 89 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി നേടിയ അറ്റാദായം 8 കോടിയാണ്. മുന്‍ വര്‍ഷം ഇത് 1 കോടി മാത്രമായിരുന്നു.
1985-ല്‍ ശാലിനി ഹോള്‍ഡിംഗ് എന്ന പേരിലായിരുന്നു ടെക്സ്റ്റൈല്‍സ് മേഖലയിലെ തുടക്കം. 2015-ലാണ് കമ്പനിയുടെ പേര് അല്‍സ്റ്റോണ്‍ ടെക്സ്റ്റൈല്‍സ് എന്നായി മാറ്റിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
