യുഎസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ നാലാം തവണയും പലിശ നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധന വരുത്തിയതോടെ ആഗോള വിപണികള്‍ ചാഞ്ചാട്ടത്തില്‍ പാതയിലേക്ക് തിരിഞ്ഞു. എന്നിരുന്നാലും ആഭ്യന്തര വിപണി താരതമ്യേന ശക്തമായ നിലയിലാണുള്ളത്. ഇതിനിടെ കോര്‍പ്പറേറ്റ് കമ്പനികളുടെ രണ്ടാം പാദഫലങ്ങളും പുറത്തുവരുന്നു. അതിനാല്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും വിപണിയില്‍ പ്രകടമാണ്.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം, പ്രതീക്ഷിച്ചതിലും മോശമായതിനാല്‍ റേറ്റിങ് താഴ്ത്തപ്പെട്ട മിഡ് കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ കൊടുക്കുന്നത്.
പിഎന്‍ബി
നാട്ടില്‍ സ്വദേശി ബാങ്ക് വേണമെന്ന ഒരുകൂട്ടം സ്വാതന്ത്ര സമര പോരാളികളുടെ ദൃഡനിശ്ചയത്തില്‍ നിന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) 1894-ല്‍ ജന്മമെടുക്കുന്നത്. ഭാരതീയരുടെ പക്കല്‍ നിന്നുള്ള മൂലധനം മാത്രം ഉപയോഗപ്പെടുത്തി ആരംഭിച്ചതും നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതുമായ ബാങ്കിംഗ് സ്ഥാപനമാണിത്. ലാഹോര്‍ കേന്ദ്രമാക്കിയായിരുന്നു ആദ്യകാല പ്രവര്‍ത്തനം. 1965-ലെ യുദ്ധത്തോടെ പാക്കിസ്ഥാനിലെ പ്രവര്‍ത്തനം ബാങ്ക് അവസാനിപ്പിച്ചു. ഇന്ന് ബിസിനസിലും ശാഖകളുടെ കാര്യത്തിലും രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ വാണിജ്യ ബാങ്കായി വളര്‍ന്നിട്ടുണ്ട്.
ഓഹരി വിശദാംശം
നിലവില്‍ പിഎന്‍ബിയുടെ വിപണി മൂല്യം 45,475 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 82.65 രൂപ നിരക്കാലാണുള്ളത്. പിഎന്‍ബി ഓഹരിയുടെ വിപണി വിലയേക്കാള്‍ ഇരട്ടിയോളമുണ്ട് ബുക്ക് വാല്യൂ നിരക്കെന്നതും ശ്രദ്ധേയം. നിലവില്‍ ഓഹരിയുടെ പിഇ അനുപാതം 13 മടങ്ങിലും ഡിവിഡന്റ് യീല്‍ഡ് 1.55 ശതമാനമെന്ന തോതിലുമാണുള്ളത്.
അതേസമയം പിഎന്‍ബിയുടെ ഓഹരികളില്‍ 73.15 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. ബാക്കിയുള്ളവയില്‍ വിദേശ നിക്ഷേപകര്‍ 0.99 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 11.45 ശതമാനം വീതവും ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷത്തിനിടെ പിഎന്‍ബി ബാങ്കിന്റെ വരുമാനത്തില്‍ 14 ശതമാനവും പ്രവര്‍ത്തന ലാഭം 11.3 ശതമാനം നിരക്കിലും വര്‍ധന പ്രകടമാക്കിയിരുന്നു. 5 വര്‍ഷക്കാലത്തിലേറെ വട്ടംചുറ്റിച്ച കിട്ടാക്കടം പ്രതിസന്ധി ഏറെക്കുറെ മറികടന്ന് തുടര്‍ച്ചയായി അറ്റാദായം കരസ്ഥമാക്കുന്ന നിലയിലേക്കും മുന്നേറിയിരുന്നു. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ പിഎന്‍ബി നേടിയ വരുമാനം 20,587 കോടിയും അറ്റാദായം 363 കോടിയുമാണ്. വരുമാനത്തില്‍ നേരിയ വര്‍ധനവ് കൈവരിച്ചെങ്കിലും അറ്റാദായത്തില്‍ 70 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.
പ്രതികൂല ഘടകം
കഴിഞ്ഞ ദിവസം സെപ്റ്റംബര്‍ പാദഫലം പ്രഖ്യാപിച്ചതിനു പിന്നാലെ, അമേരിക്കന്‍ ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ജെപി മോര്ഗന്, പിഎന്‍ബി ഓഹരിയുടെ റേറ്റിങ് താഴ്ത്തി. നിക്ഷേപത്തിനായി കുറഞ്ഞ പരിഗണന മതിയെന്ന നിര്‍ദേശമുള്ള 'അണ്ടര്‍വെയിറ്റ്' (Underweight) എന്ന റേറ്റിങ്ങാണ് പിഎന്‍ബി ഓഹരിക്ക് നല്‍കിയിരിക്കുന്നത്. മുഖ്യ ഫീസുകളില്‍ നിന്നുള്ള വരുമാനം 32% ഇടിഞ്ഞതും നിഷ്ക്രിയ ആസ്തിയിലേക്ക് മാറാവുന്ന വായ്പകള്‍ 3% നിരക്കില്‍ തുടരുന്നതും ചൂണ്ടിക്കാട്ടിയാണ് റേറ്റിങ് താഴ്ത്തിയത്. ഇതുകൊണ്ട് പ്രൊവിഷനിങ്ങിനുള്ള നീക്കിയിരിപ്പും ചെലവും ഉയര്‍ന്നു.
മൊത്തം നിഷ്ക്രിയ ആസ്തി എതിരാളികളേക്കാള്‍ ഉയര്‍ന്നു നില്ക്കുന്നതും താഴ്ന്ന ഓഹരിയിന്മേലുള്ള വരുമാന നിരക്കും പ്രതികൂല ഘടകമായി ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
ലക്ഷ്യവില 34
ഇന്നു 41.30 രൂപയിലായിരുന്നു പിഎന്‍ബി ഓഹരിയുടെ ക്ലോസിങ്. ഈ നിലവാരത്തില്‍ നിന്നും 34 രൂപയിലേക്ക് ഓഹരിയുടെ വില ഇടിയാമെന്നാണ് ജെപി മോര്ഗന് സൂചിപ്പിച്ചത്. ഓഹരിയുടെ വിപണി വിലയേക്കാള്‍ 18 ശതമാനത്തോളം താഴ്ന്ന നിലവാരമാണിത്.
അതേസമയം 52 ആഴ്ച കാലയളവില്‍ പിഎന്‍ബി (BSE: 532461, NSE : PNB) ഓഹരിയുടെ ഉയര്‍ന്ന വില 44.80 രൂപയും താഴ്ന്ന വില 28 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 5 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെപി മോര്ഗന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications