നിലംപരിശായ ഈ 12 ഓഹരികളില്‍ റീട്ടെയില്‍ പങ്കാളിത്തം ഉയരുന്നു; കടലില്‍ കലക്കിയതു പോലെയാകുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലഘട്ടത്തിലെ താഴ്ന്ന പലിശ നിരക്കും ഇന്ത്യന്‍ സമ്പദ്ഘടനയിലുള്ള വിശ്വാസവുമൊക്കെയാണ് ഓഹരി വിപണിയുടെ ലോകത്തേക്ക് സാധാരണക്കാരായ നിക്ഷേപകരെ കൂട്ടത്തോടെ ആകര്‍ഷിച്ചത്. കോവിഡിന് മുന്നെയുള്ള കാലഘട്ടത്തേക്കാള്‍ അനേകമടങ്ങ് വര്‍ധന സജീവ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു.

 

ദീര്‍ഘകാല നിക്ഷേപം

തുടര്‍ന്ന് പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ആഗോള വിപണികള്‍ തിരുത്തല്‍ നേരിടുന്ന വേളയിലും ഇന്ത്യന്‍ ഓഹരി വിപണിക്ക് തലക്കനത്തോടെ നേട്ടത്തില്‍ തുടരാനായതിന് സഹായിച്ചതിലെ മുഖ്യ ഘടകവും റീട്ടെയില്‍ നിക്ഷേപകരുടെ വന്‍ പങ്കാളിത്തമാണ്. വിലയിടിയുമ്പോള്‍ മികച്ച ഓഹരികളില്‍ നിക്ഷേപമിറക്കാനും കുതിപ്പിന്റെ ഘട്ടത്തില്‍ ലാഭമുണ്ടാക്കാനും കഴിയുമെന്നൊക്കെയുള്ള അടിസ്ഥാന അറിവുമായാണ് റീട്ടെയില്‍ നിക്ഷേപകര്‍ കളത്തിലിറങ്ങിയത്. അതാണ് ദീര്‍ഘകാല നിക്ഷേപം സാക്ഷ്യപ്പെടുത്തുന്നതും. എന്നിരുന്നാലും ഞൊടിയിടയില്‍ പണം സമ്പാദിക്കാമെന്ന മോഹവുമായി ഓഹരി വിപണിയിലേക്ക് എത്തിയവരും നിരവധിയാണ്.

Also Read: സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5-9% പലിശയുള്ള 5 ബാങ്കുകള്‍; കേരളത്തിലെ ഒരു ബാങ്കും പട്ടികയില്‍Also Read: സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5-9% പലിശയുള്ള 5 ബാങ്കുകള്‍; കേരളത്തിലെ ഒരു ബാങ്കും പട്ടികയില്‍

റീട്ടെയില്‍ നിക്ഷേപകർ

അതേസമയം നിലംപരിശായി കിടക്കുന്നതും വമ്പന്‍ നഷ്ടം വരുത്തിവെച്ചതുമായ ചില തട്ടുപൊളിപ്പന്‍ ഓഹരികളില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം സമീപകാലത്ത് വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ അടിസ്ഥാന സാഹചര്യങ്ങളില്‍ കാര്യമായൊരു പുരോഗതിയും നിലവില്‍ പ്രകടമാക്കാത്ത ഓഹരകളില്‍ പോലും റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം 40% വരെ ഉയര്‍ന്നതായാണ് ഏസ് ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതുപ്രകാരം കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 50 മുതല്‍ 85% വരെ ഇടിവ് നേരിട്ട ബിഎസ്ഇ ഓള്‍കാപ് സൂചികയുടെ ഭാഗമായ 12 ഓഹരികളില്‍ റീട്ടെയില്‍ നിക്ഷേപകരുടെ വിഹിതം 4 മുതല്‍ 40% വരെയാണ് ഉയര്‍ന്നത്. ഈ ഓഹരികളിലൊക്കെ മറ്റ് വിഭാഗം നിക്ഷേപകരുടെ 'പുറത്തുചാടല്‍' കാണാമെന്നതും ശ്രദ്ധേയം.

ബിഎസ്ഇ

ബിഎസ്ഇയുടെ മൊത്തം വിപണി മൂല്യത്തിന്റെ 95 ശതമാനവും കൈയാളുന്ന 900 ഓഹരികള്‍ ഉള്‍ക്കൊള്ളിച്ചതാണ് ബിഎസ്ഇ ഓള്‍കാപ് സൂചിക. പക്ഷേ ഇവയില്‍ ചില ഓഹരികളാവട്ടെ ഉയരങ്ങളില്‍ നിന്നും കൊഴിഞ്ഞു വീണതാണ്. നിക്ഷേപകര്‍ക്ക് വമ്പന്‍ നഷ്ടം സമ്മാനിച്ച ഈ ഓഹരികളില്‍ ചിലത് ആദ്യകാലങ്ങളില്‍ മള്‍ട്ടിബാഗറുകളായി തിളങ്ങി നിന്നവയായിരുന്നു. ഇത്തരം ഗതകാല സ്മരണ പേറുന്ന ഓഹരികളിലേക്കാണ് ഒരു വിഭാഗം റീട്ടെയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ ചേക്കുറന്നത്.

എല്ലാ ഇടിവും തിരുത്തലാണെന്ന ധാരണയോടെയാണ് ഇവരുടെ നിക്ഷേപ രീതിയെന്നും മിക്കവരും മൂല്യമതിപ്പിനേക്കാളും (Valuatiosn) വിലക്കുറവിനെയാണ് പരിഗണിക്കുന്നത് എന്നാണ് വിപണി വിദഗ്ധരും സൂചിപ്പിക്കുന്നത്. ഇത്തരം നിക്ഷേപം റിസ്‌ക് ഏറിയതാണെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം കൂടിയ 12 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

കെബിസി ഗ്ലോബല്‍-

കെബിസി ഗ്ലോബല്‍- 2021 സെപ്റ്റംബറില്‍ 38.58 ശതമാനമായിരുന്ന റീട്ടെയില്‍ നിക്ഷേപകരുടെ ഓഹരി വിഹിതം 2022 സെപ്റ്റംബര്‍ പാദത്തോടെ 87.25 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 86% തിരിച്ചടിയാണ് കെബിസി ഗ്ലോബല്‍ ഓഹരിയില്‍ നേരിട്ടത്.

ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍- മുന്‍ വര്‍ഷത്തേക്കാള്‍ 12% വര്‍ധനയോടെ 2022 സെപ്റ്റംബറില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം 87.19 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവിനിടെ ഓഹരിയില്‍ 76% വിലത്തകര്‍ച്ചയും രേഖപ്പെടുത്തി.

സദ്ഭാവ് എന്‍ജിനീയറിങ്- റീട്ടെയില്‍ നിക്ഷേപകരുടെ ഓഹരി വിഹിതം 13% വര്‍ധിച്ച് 2022 സെപ്റ്റംബറോടെ 48 ശതമാനമായി ഉയര്‍ന്നു. ഇതേകാലയളവില്‍ ഓഹരിയുടെ വില 76% തകര്‍ച്ച നേരിട്ടു.

ധ്വനി സര്‍വീസസ്- മുന്‍ വര്‍ഷത്തേക്കാള്‍ 7% വര്‍ധനയോടെ 2022 സെപ്റ്റംബറില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം 47 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവിനിടെ ഓഹരിയില്‍ 72% വിലത്തകര്‍ച്ചയും രേഖപ്പെടുത്തി.

ഗായത്രി പ്രോജക്ട്‌സ്

ഗായത്രി പ്രോജക്ട്‌സ്- റീട്ടെയില്‍ നിക്ഷേപകരുടെ ഓഹരി വിഹിതം 34% കുതിച്ചുയര്‍ന്ന് 2022 സെപ്റ്റംബറോടെ 76 ശതമാനമായി ഉയര്‍ന്നു. ഇതേകാലയളവില്‍ ഓഹരിയുടെ വില 67% തകര്‍ച്ച നേരിട്ടു.

സെല്‍പ്‌മോക് ഡിസൈന്‍ & ടെക്- മുന്‍ വര്‍ഷത്തേക്കാള്‍ 8% വര്‍ധനയോടെ 2022 സെപ്റ്റംബറില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം 40 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവിനിടെ ഓഹരിയില്‍ 65% വിലത്തകര്‍ച്ചയും രേഖപ്പെടുത്തി.

ദിലീപ് ബില്‍ഡ്‌കോണ്‍- റീട്ടെയില്‍ നിക്ഷേപകരുടെ ഓഹരി വിഹിതം 6% വര്‍ധിച്ച് 2022 സെപ്റ്റംബറോടെ 14 ശതമാനമായി ഉയര്‍ന്നു. ഇതേകാലയളവില്‍ ഓഹരിയുടെ വില 62% തകര്‍ച്ച നേരിട്ടു.

സെന്‍സാര്‍ ടെക്‌നോളജീസ്- മുന്‍ വര്‍ഷത്തേക്കാള്‍ 15% വര്‍ധനയോടെ 2022 സെപ്റ്റംബറില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം 29 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവിനിടെ ഓഹരിയില്‍ 56% വിലത്തകര്‍ച്ചയും രേഖപ്പെടുത്തി.

Also Read: ബ്രേക്കൗട്ട് കുതിപ്പിലുള്ള 3 പെന്നി ഓഹരികള്‍; ഉടനടി നേടാം മികച്ച ലാഭംAlso Read: ബ്രേക്കൗട്ട് കുതിപ്പിലുള്ള 3 പെന്നി ഓഹരികള്‍; ഉടനടി നേടാം മികച്ച ലാഭം

ഓഹരി വിഹിതം

നൂറെക്ക ലിമിറ്റഡ്- റീട്ടെയില്‍ നിക്ഷേപകരുടെ ഓഹരി വിഹിതം 17% വര്‍ധിച്ച് 2022 സെപ്റ്റംബറോടെ 28 ശതമാനമായി ഉയര്‍ന്നു. ഇതേകാലയളവില്‍ ഓഹരിയുടെ വില 56% തകര്‍ച്ച നേരിട്ടു.

എച്ച്ഇജി ലിമിറ്റഡ്- മുന്‍ വര്‍ഷത്തേക്കാള്‍ 9% വര്‍ധനയോടെ 2022 സെപ്റ്റംബറില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം 31 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവിനിടെ ഓഹരിയില്‍ 52% വിലത്തകര്‍ച്ചയും രേഖപ്പെടുത്തി.

ക്വെസ് കോര്‍പ്- റീട്ടെയില്‍ നിക്ഷേപകരുടെ ഓഹരി വിഹിതം 5% വര്‍ധിച്ച് 2022 സെപ്റ്റംബറോടെ 17 ശതമാനമായി ഉയര്‍ന്നു. ഇതേകാലയളവില്‍ ഓഹരിയുടെ വില 51% തകര്‍ച്ച നേരിട്ടു.

ജിഇ പവര്‍ ഇന്ത്യ- മുന്‍ വര്‍ഷത്തേക്കാള്‍ 5% വര്‍ധനയോടെ 2022 സെപ്റ്റംബറില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം 22 ശതമാനമായി ഉയര്‍ന്നു. ഈ കാലയളവിനിടെ ഓഹരിയില്‍ 50% വിലത്തകര്‍ച്ചയും രേഖപ്പെടുത്തി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock stock market trading retail
English summary

Retail Investors Hurry To Raise Stake In Crashed Old Multibagger Penny Stocks To Test Luck

Retail Investors Hurry To Raise Stake In Crashed Old Multibagger Penny Stocks To Test Their Luck. Read More In Malayalam.
Story first published: Tuesday, November 22, 2022, 17:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X