ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പനി അനുവദിക്കുന്നതാണ് അവകാശ ഓഹരികള്‍ (റൈറ്റസ് ഇഷ്യു). അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നതിന് പകരം കമ്പനിയുടെ പക്കല്‍ നിന്നും (വിലക്കിഴിവില്‍) നേരിട്ടു വാങ്ങാന്‍ നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്.
അതേസമയം റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കില്‍ കൂടി, നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്നും താരതമ്യേന താഴ്ന്ന വിലയായിരിക്കും ഓഫര്‍ പ്രൈസ് നല്‍കുക. എന്നാല്‍, കമ്പനിയുടെ അവകാശ ഓഹരികള്‍ എല്ലാ നിക്ഷേപകരും നിര്‍ബന്ധമായി വാങ്ങണമെന്നില്ല. കമ്പനികള്‍ക്ക് ഫണ്ട് ആവശ്യമായി വരുമ്പോഴാണ് നിലവിലുള്ള നിക്ഷേപകര്‍ക്ക് ഓഫര്‍ നല്കി അവകാശ ഓഹരികള്‍ കമ്പനികള്‍ പ്രഖ്യാപിക്കുക. സമാനമായി ഈയാഴ്ച റൈറ്റ്സ് ഇഷ്യൂ ചെയ്യുന്ന 2 ഓഹരികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
മെര്‍ക്കുറി മെറ്റല്‍സ്
ലോഹ വ്യാപാരത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന നാനോ കാപ് കമ്പനിയാണ് മെര്‍ക്കുറി മെറ്റല്‍സ്. പറയത്തക്ക കടബാധ്യതകളൊന്നും ഇല്ലാത്ത കമ്പനിയുടെ നിലവിലെ വിപണി മൂല്യം 5.74 കോടിയാണ്. കഴിഞ്ഞയാഴ്ച 8.26 രൂപയിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 8.26 രൂപയും താഴ്ന്ന വില 1.80 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മെര്‍ക്കുറി മെറ്റല്‍സ് ഓഹരികള്‍ 127 ശതമാനത്തോളം കുതിച്ചുയര്‍ന്നു.
റൈറ്റ്സ് ഇഷ്യൂവുമായി ബന്ധപ്പെട്ട് മെര്‍ക്കുറി മെറ്റല്‍സ് (BSE: 531357) കമ്പനി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
- റൈറ്റ്സ് ഇഷ്യൂ വില-: 1 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 2 രൂപ പ്രീമിയത്തിലാവും (ആകെ 3 രൂപ) അവകാശ ഓഹരി നല്‍കുക.
- റൈറ്റ്സ് എന്റ്റൈറ്റില്‍മെന്റ് റേഷ്യോ-: കൈവശമുള്ള ഓഹരിയൊന്നിന് അധികമായി 23 ഓഹരികള്‍ അവകാശമായി ലഭിക്കും.
- റെക്കോഡ് തീയതി-: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതി ഓഗസ്റ്റ് 4 ആണ്.
- റൈറ്റ് ഇഷ്യൂ കാലാവധി-: അവകാശ ഓഹരിക്കു വേണ്ടി ഓഗസ്റ്റ് 16-നും 30-നും ഇടയില്‍ അപേക്ഷിക്കാം.
കെസിഎല്‍ ഇന്‍ഫ്രാ
റിയല്‍ എസ്റ്റേറ്റും കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നീയിരിക്കുന്ന നാനോ കാപ് കമ്പനിയാണ് കെസിഎല്‍ ഇന്‍ഫ്രാ പ്രോജക്ട്സ്. കടബാധ്യത കുറഞ്ഞ തോതില്‍ മാത്രമുള്ള കമ്പനിയുടെ നിലവിലെ വിപണി മൂല്യം 10 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 7.50 രൂപ നിരക്കിലാണുള്ളത്. അതേസമയം കഴിഞ്ഞയാഴ്ച 4.03 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 5.96 രൂപയും താഴ്ന്ന വില 0.92 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കെസിഎല്‍ ഇന്‍ഫ്രാ ഓഹരിയില്‍ 62 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
റൈറ്റ്സ് ഇഷ്യൂവുമായി ബന്ധപ്പെട്ട് കെസിഎല്‍ ഇന്‍ഫ്രാ (BSE: 531784) പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
- റൈറ്റ്സ് ഇഷ്യൂ വില-: 2 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 0.50 രൂപ നല്‍കണം. പിന്നീട് കമ്പനി ആവശ്യപ്പെടുന്ന സമയത്ത് ഓഹരിയൊന്നിന് 1.50 രൂപ വീതവും നല്‍കണം.
- റൈറ്റ്സ് എന്റ്റൈറ്റില്‍മെന്റ് റേഷ്യോ-: കൈവശമുള്ള ഓഹരിയൊന്നിന് അധികമായി 9 ഓഹരികള്‍ അവകാശമായി ലഭിക്കും.
- റെക്കോഡ് തീയതി-: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതി ഓഗസ്റ്റ് 5 ആണ്.
- റൈറ്റ് ഇഷ്യൂ കാലാവധി-: അവകാശ ഓഹരിക്കു വേണ്ടി ഓഗസ്റ്റ് 22-നും സെപ്റ്റംബര്‍ 5-നും ഇടയില്‍ അപേക്ഷിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications