സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്കായി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'എസ്ബിഐ എമർജൻസി ലോൺ സ്കീം' (അടിയന്തര വായ്പ പദ്ധതി) വാഗ്ദാനം ചെയ്യുന്നു. ഈ വായ്പ പ്രകാരം വെറും 45 മിനിറ്റിനുള്ളിൽ 10.5 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പയുടെ ഇഎംഐ ആറ് മാസത്തിന് ശേഷം നൽകി തുടങ്ങിയാൽ മതി എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
പലിശ നിരക്കും ഇഎംഐയും
ഈ വായ്പയുടെ പലിശ നിരക്ക് 10.5 ശതമാനമാണ്. മറ്റ് വ്യക്തിഗത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നിരക്ക് കുറവാണ്. കൂടാതെ, ഈ പദ്ധതി അനുസരിച്ച് ഈ വായ്പയുടെ ഇഎംഐ വായ്പ അംഗീകരിച്ച സമയം മുതൽ ആറുമാസത്തിനുശേഷം മാത്രമേ ആരംഭിക്കൂ. കൊവിഡ് 19 കാരണമുള്ള രാജ്യവ്യാപകമായ ലോക്ക്ഡൌൺ വരുത്തിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഉപഭോക്താക്കളെ സഹായിക്കുന്നതിനാണിത്.
നിങ്ങൾ യോഗ്യരാണോ?
ഓൺലൈനിലോ എസ്ബിഐയുടെ യോനോ ആപ്പ് വഴിയോ നിങ്ങൾക്ക് ഈ അടിയന്തര വായ്പ പദ്ധതി ലഭിക്കും. എസ്എംഎസ് ടെക്സ്റ്റ് ഫോർമാറ്റ് ആയ PAPL തുടർന്ന് നിങ്ങളുടെ എസ്ബിഐ അക്കൌണ്ട് നമ്പറിന്റെ അവസാന നാല് അക്കങ്ങൾ 567676 എന്ന നമ്പറിലേക്ക് അയച്ചുകൊണ്ടും നിങ്ങൾക്ക് ഈ വായ്പാ പദ്ധതിയുടെ യോഗ്യത പരിശോധിക്കാൻ കഴിയും.
നടപടിക്രമങ്ങൾ
ഈ 'എസ്ബിഐ എമർജൻസി ലോൺ' സ്കീമിനായി അപേക്ഷിക്കാനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങൾ ഇതാ..
യോനോ എസ്ബിഐ ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്ത് 'Pre-approved Loan' ക്ലിക്കു ചെയ്യുക.
കാലാവധിയും വായ്പാ തുകയും തിരഞ്ഞെടുക്കുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കുകയും അത് സമർപ്പിക്കുകയും വേണം.
എസ്ബിഐ അടിയന്തര വായ്പ തുക നിങ്ങളുടെ എസ്ബിഐ സേവിംഗ്സ് അക്കൌണ്ടിൽ ഉടൻ ക്രെഡിറ്റ് ചെയ്യും.
വെറും 45 മിനിട്ട്
എല്ലാ നടപടിക്രമങ്ങളും ശരിയായി നടക്കുന്നുണ്ടെങ്കിൽ ഈ പ്രക്രിയ 45 മിനിറ്റിനപ്പുറത്തേക്ക് പോകില്ല. കൂടാതെ 5 ലക്ഷം രൂപ വരെ വായ്പ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications