ആഭ്യന്തര ഓഹരി വിപണി താരതമ്യേന ശക്തമായ നിലയിലാണ്. എന്നാൽ ഇതിനിടെ രണ്ടാം പാദഫലം പുറത്തു വരുന്നതിനാല്‍ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാണ്. ഇത്തരത്തില്‍ സെപ്റ്റംബര്‍ പാദഫലം പ്രതീക്ഷിച്ച മികവിലേക്ക് ഉയരാത്തതിനെ തുടര്‍ന്ന് സെല്‍ റേറ്റിങ് ലഭിച്ച ഒരു മിഡ് കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്
ദക്ഷിണേഷ്യയിലെ പ്രമുഖ കൊറിയര്‍ സര്‍വീസ്, ലോജിസ്റ്റിക്സ് കമ്പനിയാണ് ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്. മുംബൈ കേന്ദ്രമാക്കി 1983-ലായിരുന്നു തുടക്കം. ആകാശ, റോഡ് മാര്‍ഗങ്ങള്‍ മുഖേനയുള്ള ബഹുതല ഗതാഗത സംവിധാനങ്ങള്‍ സംയോജിപ്പിച്ചു സമയബന്ധിതമായി പാഴ്സല്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു നല്‍കുന്നതിനുള്ള ശക്തമായ വിതരണ സേവന ശൃംഖലയാണ് കമ്പനി കെട്ടിപ്പടുത്തിരിക്കുന്നത്. രാജ്യത്താകമാനം 35,000-ലധികം കേന്ദ്രങ്ങളില്‍ നേരിട്ട് പാഴ്സല്‍ വിതരണം ചെയ്യുന്നു. പ്രമുഖ ഇ-കൊമേഴ്സ്, ബി-2-സി സ്ഥാപനങ്ങളുടെ സേവന പങ്കാളിത്തം കരസ്ഥമാക്കിയിട്ടുണ്ട്.
ഓഹരി വിശദാംശം
ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസിന്റെ ആകെ ഓഹരികളില്‍ 75 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുളളത്. വിദേശ നിക്ഷേപകര്‍ക്ക് 5.13 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 7.9 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ബ്ലൂ ഡാര്‍ട്ട് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.78 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 367.48 രൂപയും പിഇ അനുപാതം 38 മടങ്ങിലുമാണുള്ളത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 18,400 കോടിയാണ്.
സാമ്പത്തികം
ബ്ലൂ ഡാര്‍ട്ടിന്റെ സാമ്പത്തിക സ്ഥിതി താരതമ്യേന ഭേദപ്പെട്ട നിലവാരത്തിലാണുള്ളത്. കമ്പനിയുടെ കടബാധ്യതകള്‍ കുറച്ചു കൊണ്ടുവരുന്നത് ശ്രദ്ധേയം. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ ബ്ലൂ ഡാര്‍ട്ട് കമ്പനിയുടെ (BSE: 526612, NSE : BLUEDART) വരുമാനം 1,325 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം വളര്‍ച്ചയാണിത്. അതുപോലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 94 കോടിയാണ്. വാര്‍ഷികമായി 3.5 ശതമാനം മാത്രമാണ് വര്‍ധന.
സെല്‍ റേറ്റിങ്
സെപ്റ്റംബര്‍ പാദഫലത്തിനുശേഷം വിവിധ പ്രതികൂല ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബ്ലൂ ഡാര്‍ട്ട് ഓഹരിക്ക് മുന്‍നിര റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് 'സെല്‍ റേറ്റിങ്ങി'ന് ശുപാര്‍ശ ചെയ്തത്. ഉയര്‍ന്ന ചെലവ് നേരിട്ടതിനെ കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ ചുരുങ്ങി.
റോഡ് കാര്‍ഗോയില്‍ വര്‍ധന ഉണ്ടെങ്കിലും കപ്പല്‍ മുഖേനയുള്ള ചരക്കുകടത്തില്‍ വളര്‍ച്ചയില്ല. ഇതോടെ ഓരോ കിലോ പാഴ്സലില്‍ നിന്നും ലഭിക്കുന്ന വരുമാനവും ഇടിഞ്ഞു. കൂടാതെ കപ്പല്‍ മാര്‍ഗത്തിലെ പ്രതിയോഹരി വരുമാനവും താഴ്ന്നു. അടുത്തിടെ സേവന നിരക്ക് വര്‍ധിപ്പിച്ചതിന്റെ പരിണിതഫലം നിര്ണായകനമാവും.
ലക്ഷ്യവില 6,768
കഴിഞ്ഞ ദിവസം ബ്ലൂഡാര്‍ട്ട് ഓഹരികള്‍ 7,943 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ഇവിടെ നിന്നും സമീപ ഭാവിയില്‍ ഈ മിഡ് കാപ് ഓഹരിയുടെ വില 6,768 രൂപയിലേക്ക് ഇടിയാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. അതായത് നിലവിലെ വിലയില്‍ നിന്നും 15 ശതമാനം തിരുത്തല്‍ ബ്ലൂ ഡാര്‍ട്ട് ഓഹരിയില്‍ നേരിടാമെന്ന് സാരം.
അതേസമയം കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 10 ശതമാനത്തോളം തിരുത്തല്‍ ഓഹരിയില്‍ നേരിട്ടു. ഒരു വര്‍ഷ കാലയളവില്‍ ബ്ലൂ ഡാര്‍ട്ട് ഓഹരിയുടെ ഉയര്‍ന്ന വില 9,640 രൂപയും താഴ്ന്ന വില 5,425 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications