ഓഹരി വിപണിയില്‍ വിജയം വരിച്ച പ്രമുഖരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന റീട്ടെയില്‍ നിക്ഷേപകര്‍ ഏറെയുണ്ട്. ഇതിനെ 'കോപ്പികാറ്റ് ഇന്‍വെസ്റ്റിങ്' എന്നാണ് വിശേഷിപ്പിക്കുന്നത്. കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തിക ഘടകങ്ങളും ഭാവി സാധ്യതയുമൊക്കെ വിലയിരുത്തി തികച്ചും ശാസ്ത്രീയ സമീപനമാവും ഇക്കൂട്ടര്‍ നിക്ഷേപത്തിനായി സ്വീകരിക്കുകയെന്ന വിശ്വാസമാണ് സാധാരണക്കാരെ പിന്തുടരാന് പ്രേരിപ്പിക്കുന്ന ഘടകം.
ഇത്തരത്തില്‍ ഏറെ ആരാധകവൃന്ദം സ്വന്തമായുള്ള പ്രമുഖ നിക്ഷേപകനാണ് രാധാകിഷന്‍ ധമാനി അഥവാ ആര്‍കെ ധമാനി. ഇന്ത്യന്‍ ഓഹരി വിപണിയിലെ 'നിശ്ശബ്ദനായ രാജാവ്' എന്ന വിശേഷണത്തിനും ഉടമയാണ് അദ്ദേഹം. 90-കളില്‍ തികച്ചും അവിചാരിതമായി ഓഹരി വിപണിയിലേക്ക് എത്തിയതാണെങ്കിലും തന്റേതായ സിംഹാസനം അരക്കിട്ടുറപ്പിച്ച ധമാനി, 2001-ല്‍ റീട്ടെയില്‍ ശൃംഖലയായ ഡി-മാര്‍ട്ട് സ്ഥാപിച്ച് സംരംഭക ലോകത്തേക്കും കടന്നു.
ഒരു വശത്ത് അദ്ദേഹം ട്രേഡര്‍ ആയിരുന്നപ്പോള്‍ മറുവശത്ത് വാല്യൂ ഇന്‍വെസ്റ്ററായും തുടര്‍ന്നു. ഇതിനിടെ ധമാനിക്ക് പങ്കാളിത്തമുണ്ടായിരുന്ന ഒരു മിഡ് കാപ് കമ്പനിയുടെ ഓഹരി വിഹിതം സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു.
3എം ഇന്ത്യ
വിവിധ മേഖലകളിലേക്ക് ആവശ്യമായ വ്യാവസായിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയായ '3എം ഇന്ത്യ' ആണ് ഓഹരി വിഹിതം സംബന്ധിച്ച സെപ്റ്റംബര്‍ പാദത്തിലെ പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ '3എം' കമ്പനിയുടെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പ്രമുഖ ഉപകമ്പനിയാണിത്. മെഡിക്കല്‍ ഉപകരണങ്ങള്‍, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍, വാഹനത്തിനുള്ള ഫില്‍ട്ടര്‍, പശ, ലേബല്‍, വിവിധതരം ആവരണം നിര്‍മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറെക്കാലമായി 3എം ഇന്ത്യ ഓഹരി പിന്നോക്കം നില്‍ക്കുകയാണ്.
ഓഹരി വിഹിതം
ഓരോ സാമ്പത്തിക പാദം പൂര്‍ത്തിയാകുമ്പോഴും ഓഹരി വിഹിതം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍ക്ക് നിയമപ്രകാരം ബാധ്യതയുണ്ട്. ഇതുപ്രകാരം ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസ കാലയളവില്‍ 3എം ഇന്ത്യ (BSE: 523395, NSE : 3MINDIA) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ്, കമ്പനിയിലെ പ്രമുഖ നിക്ഷേപകരുടെ പട്ടികയില്‍ നിന്നും ധമാനിയുടെ പേര് കാണാതായത്.
ബ്രൈറ്റ് സ്റ്റാര്‍ ഇന്‍വെസ്റ്റര്‍ എന്ന കമ്പനി മുഖേനയായിരുന്നു ധമാനി 3എം ഇന്ത്യയുടെ 1,66,700 ഓഹരികള്‍ (ആകെ ഓഹരിയുടെ 1.48% വിഹിതം) വാങ്ങിക്കൂട്ടിയിരുന്നത്.
ധമാനി ഒഴിവാക്കി
അതായത്, സെപ്റ്റംബര്‍ പാദത്തിനിടയില്‍ 3എം ഇന്ത്യയുടെ ഓഹരിയില്‍ നിന്നും ആര്‍കെ ധമാനി പൂര്‍ണമായും പുറത്തുകടക്കുകയോ അല്ലെങ്കില്‍ ഓഹരി പങ്കാളിത്തം 1 ശതമാനത്തില്‍ താഴെയാക്കുകയോ ചെയ്തുവെന്ന് സാരം.
കമ്പനിയുടെ ആകെ ഓഹരിയില്‍ കുറഞ്ഞത് ഒരു ശതമാനം എങ്കിലും കരസ്ഥമാക്കിയവരെയാണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്. വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം നല്‍കേണ്ടതില്ല. അതിനാല്‍ ഓരോ സാമ്പത്തിക പാദാത്തിലും 1 ശതമാനത്തിലധികം ഓഹരി കൈവശം വെച്ചിരിക്കുന്നവരുടെ വിഹിതത്തിലെ വ്യതിയാനം മാത്രമേ അറിയാനാകൂ.
ധമാനി പോര്‍ട്ട്ഫോളിയോ
ഓഹരി വിപണി വിശകലന വിദഗ്ധരായ 'ട്രെന്ഡിലൈന്' നല്കുന്ന സൂചന പ്രകാരം, പൊതുയിടത്തില്‍ ആര്‍കെ ധമാനി കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ എണ്ണം 15 ആണ്. ഇത്രയും ഓഹരികളുടെ നിലവിലെ മൂല്യം 1,97,314.4 കോടിയാണ്.
ആസ്ട്രാ മൈക്രോവേവ്, ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്, ഇന്ത്യാ സിമന്റ്സ്, ആന്ധ്ര പേപ്പര്‍, ട്രെന്റ്, യൂണൈറ്റഡ് ബ്രൂവറീസ്, വിഎസ്ടി ഇന്‍ഡസ്ട്രീസ്, അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്, മംഗളം ഓര്‍ഗാനിക്സ്, മെട്രോപൊളിസ് ഹെല്‍ത്ത്കെയര്‍, ജൂബിലന്റ് ഫൂഡ്വര്ക്ക്സ്, സ്പെന്‍സെര്‍ റീട്ടെയില്‍ എന്നിവയാണ് ധമാനിക്ക് പങ്കാളിത്തമുള്ള പ്രധാന ഓഹരികള്‍.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
