അത്രയധികം അറിയപ്പെടാത്തതും എന്നാല്‍ മികച്ച നേട്ടം സമ്മാനിക്കാന്‍ ശേഷിയുള്ളതുമായ സ്മോള്‍ കാപ് ഓഹരികള്‍ കണ്ടെത്തുന്നതില്‍ അഗ്രഗണ്യയാണ് പ്രമുഖ നിക്ഷേപകയായ ഡോളി ഖന്ന. മള്‍ട്ടിബാഗര്‍ നേട്ടം കൊയ്യുന്ന ഓഹരികള്‍ തപ്പിയെടുക്കുന്നതിലെ ഡോളിയുടെ വിജയതൃഷ്ണയാണ് സാധാരണക്കാരായ അനവധി നിക്ഷേപകരെ അവരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരാന് പ്രേരിപ്പിക്കുന്നത്. ഇതിനിടെ ഡോളി ഖന്നയ്ക്ക് പങ്കാളിത്തമുള്ള ഒരു സ്മോള്‍ കാപ് കമ്പനിയുടെ ഓഹരി വിഹിതം സംബന്ധിച്ച സെപ്റ്റംബര്‍ പാദത്തിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു.
ടാല്‍ബ്രോസ് ഒട്ടോമോട്ടീവ്
വാഹന/ വ്യവസായ മേഖലകളിലേക്ക് ആവശ്യമായ 'ഗാസ്കെറ്റ്' നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ടാല്‍ബ്രോസ് ഒട്ടോമോട്ടീവ് കമ്പോണന്റ്സ് ലിമിറ്റഡ്. 1956-ലാണ് ആരംഭം. ഫോര്‍ജിങ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ 60 ശതമാനം വരുമാനവും ഗാസ്കെറ്റ് വിഭാഗത്തില്‍ നിന്നാണ്. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളുമായും ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് (BSE: 505160, NSE : TALBROAUTO) സഹകരണ കരാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഓഹരി വിശദാംശം
നിലവില്‍ ടാല്‍ബ്രോസ് ഒട്ടോമോട്ടീവ് കമ്പനിയുടെ വിപണി മൂല്യം 577 കോടി രൂപയാണ്. മുടങ്ങാതെ ഡിവിഡന്റ് നല്കുന്ന ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.53 ശതമാനമാണ്. ടാല്‍ബ്രോസ് ഒട്ടോമോട്ടീവിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 2445 രൂപ നിരക്കിലാണുള്ളത്. അതുപോലെ വാഹനാനുബന്ധ വിഭാഗം ഓഹരികളുടെ ശരാശരി പിഇ അനുപാതം 35 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ടാല്‍ബ്രോസ് ഓട്ടോമോട്ടീവിന്റേത് 12 മടങ്ങിലാണെന്നതും ശ്രദ്ധേയം.
അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നേടിയ വരുമാനം 577 കോടിയും അറ്റാദായം 37 കോടിയുമാണ്.
ഓഹരി പങ്കാളിത്തം
ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ കമ്പനിയുടെ ഓഹരി വിഹിതം സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം പ്രമുഖ നിക്ഷേപകയായ ഡോളി ഖന്ന, കമ്പനിയിലെ ഓഹരി വിഹിതം വര്‍ധിപ്പിച്ചതായി കാണാം. സെപ്റ്റംബര്‍ പാദത്തില്‍ 0.12 ശതമാനം ഓഹരികളാണ് ഡോളി ഖന്ന അധികമായി വാങ്ങിയത്. ഇതോടെ ഡോളി ഖന്നയുടെ കൈവശമുള്ള ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് ഓഹരികള്‍ 1,50,215 ആയി ഉയര്‍ന്നു.
ടാല്‍ബ്രോസ് ഓട്ടോമോട്ടീവിന്റെ ആകെ ഓഹരികളില്‍ 58.24 ശതമാനം പ്രമോട്ടറിന്റെ പക്കലാണുള്ളത്. ബാക്കിയുള്ളവയില്‍ 40.46 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ കൈവശമാണ്. അതേസമയം ഒരു വര്‍ഷ കാലയളവില്‍ ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് ഓഹരിയുടെ കൂടിയ വില 658 രൂപയും കുറഞ്ഞ വില 254 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 70 ശതമാനവും 3 വര്‍ഷത്തിനിടെ 340 ശതമാനം നേട്ടവും ഓഹരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 468 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications