55% വില കൂട്ടി നല്‍കി ഇപ്പോള്‍ ഓഹരി തിരികെ വാങ്ങുന്ന 8 കമ്പനികള്‍; നോക്കുന്നോ?

ഒരു കമ്പനി അവരുടെ തന്നെ ഓഹരികള്‍ നിശ്ചിത വിലയില്‍ വിപണിയില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് (Share Buyback) അഥവാ ഓഹരി തിരികെ വാങ്ങല്‍. നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്‍കാവുന്ന വിവിധ മര്‍ഗങ്ങളിലൊന്നാണിത്. ഇതിലൂടെ ഓഹരിയുടെ അന്തര്‍ലീന മൂല്യം ഉയര്‍ത്താനും സാധിക്കും. അതുപോലെ ഓഹരി ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ മാര്‍ഗം കൂടിയാണ് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഷെയര്‍ ബൈബാക്ക് പദ്ധതി.

ഷെയര്‍ ബൈബാക്ക്

ഷെയര്‍ ബൈബാക്ക്

വിപണി വിലയേക്കാള്‍ താരതമ്യേന ഉയര്‍ന്ന വിലയായിരിക്കും പൊതുവില്‍ ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപിക്കാറുള്ളത്. നിര്‍ദിഷ്ട സ്വീകരണ അനുപാതത്തിലാവും (Acceptance Ratio) നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ നിശ്ചിത ഭാഗം കമ്പനി തിരികെ വാങ്ങുക. അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതിക്ക് ശേഷം വൈകാതെ തന്നെ, ബ്രോക്കര്‍ വെബ്‌സൈറ്റില്‍ ബൈബാക്കിന് അപേക്ഷിക്കാനുള്ള ഓപ്ഷന്‍ ദൃശ്യമാകും. അതില്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ (Buyback Window) കൈവശമുള്ള ഓഹരികള്‍ ബൈബാക്കിനായി ടെന്‍ഡര്‍ ചെയ്യാം.

അതേസമയം ഓഹരി തിരികെ വാങ്ങുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 8 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ഇന്റര്‍നാഷണല്‍ കണ്‍വേയര്‍സ്

ഇന്റര്‍നാഷണല്‍ കണ്‍വേയര്‍സ്

ഖനികളില്‍ ചരക്കുനീക്കത്തിനുള്ള സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന കട്ടികൂടിയതും തീപിടിക്കാത്ത തരത്തിലുമുള്ള കണ്‍വേയര്‍ ബെല്‍റ്റുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഇന്റര്‍നാഷണല്‍ കണ്‍വേയര്‍സ് ലിമിറ്റഡ്. നവംബര്‍ 3 മുതല്‍ ഷെയര്‍ ബൈാക്ക് പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2023 മേയ് 3-നാകും ബൈബാക്കിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുക. ആകെ 29.70 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഓഹരിയൊന്നിന് 75 രൂപ നിരക്കിലാകും ഓഹരികള്‍ തിരികെ വാങ്ങുക. അതേസമയം 61 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ഇന്റര്‍നാഷണല്‍ കണ്‍വേയര്‍സ് (BSE: 509709, NSE : INTLCONV) ഓഹരിയുടെ ക്ലോസിങ്.

കാവേരി സീഡ്

കാവേരി സീഡ്

ഉയര്‍ന്ന ഗുണമേന്മയുള്ള സങ്കര വിത്തിനങ്ങള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് കാവേരി സീഡ്സ് കമ്പനി ലിമിറ്റഡ്. നവംബര്‍ 7 മുതല്‍ ഷെയര്‍ ബൈാക്ക് പദ്ധതി ആരംഭിച്ചു. 2023 മേയ് 6 വരെ ഷെയര്‍ ബൈബാക്കിന് അപേക്ഷിക്കാനാകും. പരമാവധി 125.65 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓഹരിയൊന്നിന് 700 രൂപ നിരക്കിലാകും ഓഹരികള്‍ തിരികെ വാങ്ങുക. അതേസമയം 481 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം കാവേരി സീഡ് (BSE: 532899, NSE : KSCL) ഓഹരിയുടെ ക്ലോസിങ്.

മര്‍ക്ക്‌സാന്‍സ് ഫാര്‍മ

മര്‍ക്ക്‌സാന്‍സ് ഫാര്‍മ

നിര്‍ദിഷ്ട ക്രമത്തില്‍ വിവിധ മരുന്ന് ഉത്പന്നങ്ങള്‍ നിര്‍മിച്ചെടുക്കുന്ന കമ്പനിയാണ് മര്‍ക്ക്‌സാന്‍സ് ഫാര്‍മ. ഇക്കഴിഞ്ഞ ജൂലൈ 15 മുതല്‍ ഷെയര്‍ ബൈാക്ക് പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2023 ജനുവരി 14-നാകും ബൈബാക്കിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുക. ആകെ 60 കോടിയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഓഹരിയൊന്നിന് 60 രൂപ നിരക്കിലാകും ഓഹരികള്‍ തിരികെ വാങ്ങുക. അതേസമയം 51 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം മര്‍ക്ക്‌സാന്‍സ് ഫാര്‍മ (BSE: 524404, NSE : MARKSANS) ഓഹരിയുടെ ക്ലോസിങ്.

മൈന്‍ഡ്‌ടെക് (ഇന്ത്യ)

മൈന്‍ഡ്‌ടെക് (ഇന്ത്യ)

എന്‍ജിനീയറിങ് & ടെക്‌നോളജി സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് മൈന്‍ഡ്‌ടെക് (ഇന്ത്യ) ലിമിറ്റഡ്. ഇ-കൊമേഴ്‌സ്, എംബഡഡ് സിസ്റ്റംസ് മേഖലയിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24 മുതല്‍ ഷെയര്‍ ബൈാക്ക് പദ്ധതി ആരംഭിച്ചു. 2023 ഫെപ്രുവരി 23 വരെ ഷെയര്‍ ബൈബാക്കിന് അപേക്ഷിക്കാനാകും. പരമാവധി 13.70 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓഹരിയൊന്നിന് 180 രൂപ നിരക്കിലാകും ഓഹരികള്‍ തിരികെ വാങ്ങുക. അതേസമയം 143 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം മൈന്‍ഡ്‌ടെക് ഇന്ത്യ (BSE: 517344, NSE : MINDTECK) ഓഹരിയുടെ ക്ലോസിങ്.

എസ്പി അപ്പാരല്‍സ്

എസ്പി അപ്പാരല്‍സ്

കുട്ടികളുടെ വസ്ത്ര നിര്‍മാണത്തില്‍ മുന്‍നിരയിലുള്ള ടെക്സ്‌റ്റൈല്‍സ് കമ്പനിയാണ് എസ്പി അപ്പാരല്‍സ്. കയറ്റുമതി ലക്ഷ്യമിട്ടാണ് വസ്ത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തര സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ സ്മോള്‍ കാപ് കമ്പനിയുടെ പ്രവര്‍ത്തനം. നവംബര്‍ 3 മുതല്‍ ഷെയര്‍ ബൈാക്ക് പദ്ധതി ആരംഭിച്ചു. 2023 നവംബര്‍ 17 വരെ ബൈബാക്കിന് അപേക്ഷിക്കാനാകും.

ആകെ 35.10 കോടിയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓഹരിയൊന്നിന് 585 രൂപ നിരക്കിലാകും ഓഹരികള്‍ തിരികെ വാങ്ങുക. അതേസമയം 377 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം എസ്പി അപ്പാരല്‍സ് (BSE: 540048, NSE : SPAL) ഓഹരിയുടെ ക്ലോസിങ്.

ശ്യാം സെഞ്ചുറി ഫെറസ്

ശ്യാം സെഞ്ചുറി ഫെറസ്

വടക്കു കിഴക്കന്‍ ഇന്ത്യ കേന്ദ്രീകരിച്ച് ഇരുമ്പയിര് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ശ്യാം സെഞ്ചുറി ഫെറസ് ലിമിറ്റഡ്. ഒക്ടോബര്‍ 25 മുതല്‍ ഷെയര്‍ ബൈാക്ക് പദ്ധതി ആരംഭിച്ചു. 2022 നവംബര്‍ 9-ന് ഷെയര്‍ ബൈബാക്കിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കും. പരമാവധി 28 കോടിയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓഹരിയൊന്നിന് 28 രൂപ നിരക്കിലാകും ഓഹരികള്‍ തിരികെ വാങ്ങുക. അതേസമയം 23.40 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ശ്യാം സെഞ്ചുറി ഫെറസ് (BSE: 539252, NSE : SHYAMCENT) ഓഹരിയുടെ ക്ലോസിങ്.

ടിസിഐ എക്സ്പ്രസ്

ടിസിഐ എക്സ്പ്രസ്

ലോജിസ്റ്റിക്സ് മേഖലയിലെ വര്‍ധിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കുന്ന വിഭവശേഷിയുള്ള മുന്‍നിര കമ്പനിയാണ് ടിസിഐ എക്സ്പ്രസ്. കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ശക്തമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 മുതല്‍ ഷെയര്‍ ബൈാക്ക് പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി 13 വരെ ബൈബാക്കിന് അപേക്ഷിക്കാനാകും.

ആകെ 75 കോടിയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓഹരിയൊന്നിന് 2,050 രൂപ നിരക്കിലാകും ഓഹരികള്‍ തിരികെ വാങ്ങുക. അതേസമയം 1,814 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ടിസിഐ എക്സ്പ്രസ് (BSE: 540212, NSE : TCIEXP) ഓഹരിയുടെ ക്ലോസിങ്.

ടിഇഇസിഎല്‍

ടിഇഇസിഎല്‍

എഞ്ചിനീയറിങ്, നിര്‍മാണ, സംഭരണ സേവന പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന കമ്പനിയാണ് ടെക്നോ ഇലക്ട്രിക് & എന്‍ജിനീയറിങ് (ടിഇഇസിഎല്‍). ഇക്കഴിഞ്ഞ ജൂലൈ 20 മുതല്‍ ഷെയര്‍ ബൈാക്ക് പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2023 ജനുവരി 19-നാകും ഷെയര്‍ ബൈബാക്കിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുക.

പരമാവധി 130 കോടിയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരിയൊന്നിന് 325 രൂപ നിരക്കിലാകും ഓഹരികള്‍ തിരികെ വാങ്ങുക. അതേസമയം 23.40 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ടെക്നോ ഇലക്ട്രിക് (BSE: 542141, NSE : TECHNOE) ഓഹരിയുടെ ക്ലോസിങ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X