അടുത്ത രണ്ടാഴ്ചകള്‍ കൂടി പിന്നിട്ടാല്‍ നമ്മള് ഈ വര്‍ഷത്തെ അവസാന പാദത്തിലേക്ക് (ഒക്ടോബര്‍- ഡിസംബര്‍) കടക്കും. ഈയൊരു കാലയളവില്‍ സ്ഥിരമായി 30 ശതമാനത്തിലധികം നേട്ടം കുറിച്ച ഓഹരികള്‍ ഏതൊക്കെയെന്ന് കണ്ടെത്തുന്നതിനായി കഴിഞ്ഞ 3 വര്‍ഷത്തെ വിപണിയുടെ പൂര്‍വ ചരിത്രം പരിശോധിച്ചു. ഇത്തരത്തില്‍ കണ്ടെത്തിയ ഓഹരികളില്‍ നിന്നും 1,000 കോടിയിലധികം വിപണി മൂല്യമുള്ളവയെ വേര്‍തിരിച്ചപ്പോള്‍ 8 കമ്പനികളാണ് അവശേഷിച്ചത്.
ടാറ്റ മോട്ടോര്‍സ്
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്മാതക്കളിലൊന്നും ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനിയുമായ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍, കഴിഞ്ഞ 3 വര്‍ഷത്തേയും അവസാന പാദത്തില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒക്ടോബര്‍- ഡിസംബര്‍ മാസക്കാലയളവില്‍ 2019: 58 %, 2020: 38 %, 2021: 45 % എന്നിങ്ങനെയാണ് ടാറ്റ മോട്ടോര്‍സ് ഓഹരിയുടെ പ്രകടനം രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 2024-ഓടെ കമ്പനിയുടെ കടബാധ്യത പൂര്‍ണമായും തീര്‍ക്കുമെന്നാണ് ടാറ്റ ഗ്രൂപ്പ് ഇതിനകം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ ഈ ലക്ഷ്യം സമയബന്ധിതമായി കമ്പനിക്ക് നിറവേറ്റണമെങ്കില്‍ ഭാഗീരഥ പ്രയത്നം വേണ്ടിവരുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. ഇതിനായി മൂലധന ചെലവിടല്‍ നിയന്ത്രിക്കുകയും മുഖ്യപ്രവര്‍ത്തന മേഖലയുമായി ബന്ധമില്ലാത്ത ആസ്തികള്‍ വില്‍ക്കുകയും ചെയ്യേണ്ടിവന്നേക്കാം. അതേസമയം കഴിഞ്ഞയാഴ്ച 446 രൂപയിലായിരുന്നു ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS) ഓഹരിയുടെ ക്ലോസിങ്.
തന്ലാ പ്ലാറ്റ്ഫോംസ്
ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും ആവശ്യമായ ഐടി സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് തന്ലാ പ്ലാറ്റ്ഫോംസ്. വയര്‍ലെസ് ടെലിഫോണ്‍ മേഖലയ്ക്കു വേണ്ട വിവിധ ഉത്പന്നങ്ങളുടെ വികസനവും പ്രതിഷ്ഠാപനവുമാണ് കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനം.
അതേസമയം ഒക്ടോബര്‍- ഡിസംബര്‍ മാസക്കാലയളവില്‍ 2019: 37 %, 2020: 133 %, 2021: 116 % എന്നിങ്ങനെയാണ് ഈ മിഡ് കാപ് ഓഹരിയുടെ പ്രകടനം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച 874 രൂപയിലായിരുന്നു തന്ലാ പ്ലാറ്റ്ഫോംസ് (BSE: 532790, NSE : TANLA) ഓഹരിയുടെ ക്ലോസിങ്.
ബ്രൈറ്റ്കോം ഗ്രൂപ്പ്
കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു വേണ്ടി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനങ്ങള്‍ ഒരുക്കിയാണ് 2010-ല്‍ ഹൈദരാബാദ് ആസ്ഥാനമാക്കി ബ്രൈറ്റ്കോം ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് മീഡീയ (ആഡ്-ടെക്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്), സോഫ്റ്റ്വെയര്, നവീന സാങ്കേതികവിദ്യ തുടങ്ങിയ വിഭാഗങ്ങളിലേക്കും കമ്പനി രംഗപ്രവേശം ചെയ്തു.
അതേസമയം ഒക്ടോബര്‍- ഡിസംബര്‍ മാസക്കാലയളവില്‍ 2019: 106 %, 2020: 55 %, 2021: 206 % എന്നിങ്ങനെയാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ പ്രകടനം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച 41.10 രൂപയിലായിരുന്നു ബ്രൈറ്റ്കോം ഗ്രൂപ്പ് (BSE: 532368, NSE : BCG) ഓഹരിയുടെ ക്ലോസിങ്.
ഡി ബി റിയാല്‍റ്റി
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഡിബി റിയാല്‍റ്റി ലിമിറ്റഡ്. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങളും വമ്പന്‍ ടൗണ്‍ഷിപ്, റീട്ടെയില്‍ പദ്ധതികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാര്‍പ്പിട വിഭാഗത്തില്‍ എല്ലാ വിഭാഗം വരുമാനക്കാരേയും ഉദ്ദേശിച്ചുള്ള ഭവന പദ്ധതികളുണ്ട്.
അതേസമയം ഒക്ടോബര്‍- ഡിസംബര്‍ മാസക്കാലയളവില്‍ 2019: 41 %, 2020: 116 %, 2021: 71 % എന്നിങ്ങനെയാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ പ്രകടനം രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച 85.90 രൂപയിലായിരുന്നു ഡി ബി റിയാല്‍റ്റി (BSE: 533160, NSE : DBREALTY) ഓഹരിയുടെ ക്ലോസിങ്.
എംടിഎന്‍എല്‍
ടെലികോം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനവും ബിഎസ്എന്‍എല്ലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയുമാണ് മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് അഥവാ എംടിഎന്‍എല്‍. വന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി എന്നിവടങ്ങളിലെ ടെലികോം സേവനമാണ് മുഖ്യ പ്രവര്‍ത്തനം.
അതേസമയം ഒക്ടോബര്‍- ഡിസംബര്‍ മാസക്കാലയളവില്‍ 2019: 64 %, 2020: 66 %, 2021: 87 % എന്നിങ്ങനെയാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ പ്രകടനം രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച 24.85 രൂപയിലായിരുന്നു എംടിഎന്‍എല്‍ (BSE: 500108, NSE : MTNL) ഓഹരിയുടെ ക്ലോസിങ്.
സംഗം ഇന്ത്യ
40 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രമുഖ ടെക്സ്റ്റൈല്‍ കമ്പനിയാണ് സംഗം ഇന്ത്യ. പോളീസ്റ്റര് വിസ്കോസ് യാണ്, സിന്തറ്റിക് കോട്ടണ്‍ നിര്‍മാണത്തില്‍ മുന്‍നിരയിലാണ് സ്ഥാനം. 50-ലധികം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.
അതേസമയം ഒക്ടോബര്‍- ഡിസംബര്‍ മാസക്കാലയളവില്‍ 2019: 59 %, 2020: 64 %, 2021: 109 % എന്നിങ്ങനെയാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ പ്രകടനം രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച 322 രൂപയിലായിരുന്നു സംഗം ഇന്ത്യ (BSE: 514234, NSE : SANGAMIND) ഓഹരിയുടെ ക്ലോസിങ്.
പ്രിസിഷന്‍ കാംഷാഫ്റ്റ്സ്
വാഹനാനുബന്ധ വ്യവസായ മേഖലയിലെ രാജ്യത്തെ പ്രശസ്ത കമ്പനിയാണിത്. വാഹനങ്ങളിലെ എന്‍ജിന്റെ നിര്‍ണായക ഘടകമായ കാംഷാഫ്റ്റ് ഉല്പാദിപ്പിക്കുന്ന, ലോകത്തിലെ തന്നെ വലിയ നിര്‍മാണ കമ്പനി കൂടിയാണ് പ്രിസിഷന്‍ കാംഷാഫ്റ്റ് ലിമിറ്റഡ്.
അതേസമയം ഒക്ടോബര്‍- ഡിസംബര്‍ മാസക്കാലയളവില്‍ 2019: 42 %, 2020: 35 %, 2021: 53 % എന്നിങ്ങനെയാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ പ്രകടനം രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച 128 രൂപയിലായിരുന്നു പ്രിസിഷന്‍ കാംഷാഫ്റ്റ്സ് (BSE: 539636, NSE : PRECAM) ഓഹരിയുടെ ക്ലോസിങ്.
സ്റ്റീല്‍ എക്സ്ചേഞ്ച്
ഉരുക്കും അനുബന്ധ ഉത്പന്നങ്ങളുടേയും നിര്‍മാണത്തിലും വ്യാപാരത്തിലും പ്രവര്‍ത്തനം കേന്ദ്രീകരിച്ച സ്മോള്‍ കാപ് കമ്പനിയാണ് സ്റ്റീല്‍ എക്സ്ചേഞ്ച് (ഇന്ത്യ) ലിമിറ്റഡ്. ഊര്‍ജ മേഖലയിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്.
അതേസമയം ഒക്ടോബര്‍- ഡിസംബര്‍ മാസക്കാലയളവില്‍ 2019: 140 %, 2020: 31 %, 2021: 133 % എന്നിങ്ങനെയാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ പ്രകടനം രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച 13.75 രൂപയിലായിരുന്നു സ്റ്റീല്‍ എക്സ്ചേഞ്ച് (BSE: 534748, NSE : STEELXIND) ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏസ് ഇക്വിറ്റി പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications