കഴിഞ്ഞായാഴ്ച തങ്ങിനിന്നിരുന്ന സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തില്‍ നിന്നും ശക്തിയോടെയുള്ള വീഴ്ചയാണ് സൂചികയുടെ ദിവസ ചാര്‍ട്ടില്‍ ഇന്നു രേഖപ്പെടുത്തിയത്. 20-ഡിഎംഎ നിലവാരത്തിന് താഴെയാണ് ക്ലോസിങ്. ഇതോടെ ബെയറിഷ് സാധ്യതയും വര്‍ധിച്ചു. ഇതിനിടെ മൊമന്റം ഇന്‍ഡിക്കേറ്ററായ ആര്‍എസ്ഐ-യില്‍ ബെയറിഷ് ക്രോസോവര്‍ ദൃശ്യമായി. 'ഓവര്‍സോള്‍ഡ്' മേഖലയിലേക്കും ആര്‍എസ്ഐ എത്തിച്ചേര്‍ന്നു.
അതേസമയം നിഫ്റ്റിയുടെ തൊട്ടടുത്ത പ്രതിരോധം 17,500-ലും സപ്പോര്‍ട്ട് 17,000/ 16,950-ലും പ്രതീക്ഷിക്കാം. നിലവില്‍ സൂചികയുടെ ഏറ്റവും നിര്‍ണായക നിലവാരം 17,250 ആണെന്നും വിപണി വിദഗ്ധര്‍ വ്യക്തമാക്കി.
തേജസ് നെറ്റ്വര്‍ക്ക്സ്
5-ജി ടെക്നോളജി നടപ്പാക്കുന്ന പദ്ധതികളില്‍ സജീവ സാന്നിധ്യമുളള സ്മോള്‍ കാപ് കമ്പനിയാണ് തേജസ് നെറ്റ്വര്‍ക്ക്സ്. 2000-ല്‍ ബെംഗളൂരുവിലാണ് തുടക്കം. ഇപ്പേള്‍ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ഒപ്റ്റിക്കല്‍, ബ്രോഡ്ബാന്‍ഡ്, ഡാറ്റ നെറ്റ്വര്‍ക്ക് എന്നിവയുടെ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഘടക ഉപകരണങ്ങളാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. 75-ലധികം വിദേശ രാജ്യങ്ങളിലേക്കും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കമ്പനിക്ക് പണമാക്കി മാറ്റാന്‍ സാധിക്കുന്ന മികച്ച കരുതല്‍ ആസ്തികളുണ്ട്. അതിനാല്‍ പറയത്തക്ക കടബാധ്യതകളുമില്ല.
ഇന്ന് 12 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 610 രൂപയിലാണ് തേജസ് നെറ്റ്വര്‍ക്ക്സ് (BSE: 540595, NSE : TEJASNET) ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 850 രൂപ നിലവാരത്തിലേക്ക് ഓഹരിയുടെ വില ഉയരാമെന്നാണ് വെഞ്ചൂറ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിനിടെ ഓഹരിയില്‍ തിരുത്തല്‍ നേരിടുകയാണെങ്കില്‍ 515-494/ 460-450 രൂപ നിലവാരങ്ങളില്‍ നിന്നും വാങ്ങുന്നത് പരിഗണിക്കാം. അതേസമയം 415 രൂപ നിലവാരം തകര്‍ക്കപ്പെടുകയാണെങ്കില്‍ ഓഹരി ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഇന്ത്യന്‍ ബാങ്ക്
രാജ്യത്തെ ഏഴാമത്തെ വലിയ പൊതുമേഖലാ ബാങ്ക് ആണ് ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ബാങ്ക്. സ്വദേശി പ്രസ്ഥാന സമരങ്ങളുടെ ഭാഗമായി 1907-ലാണ് ബാങ്കിന്റെ രൂപീകരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,000-ത്തിലധികം ശാഖകളിലൂടെ 10 കോടിയിലധികം ഉപഭോക്താക്കള്‍ സ്വന്തമായുണ്ട്. 9 ലക്ഷം കോടി രൂപയിലധികമാണ് ബിസിനസ് ഇടപാടുകളുടെ മൂല്യം. 75 രാജ്യങ്ങളിലായി 227 പ്രതിനിധി ഓഫീസുകളും ബാങ്കിനുണ്ട്. എല്ലാത്തരം ബാങ്കിംഗ് സേവനങ്ങളും നല്കുന്നു.
ഇന്ന് 1.5 ശതമാനത്തോളം ഇടിഞ്ഞ് 191 രൂപയിലാണ് ഇന്ത്യന്‍ ബാങ്ക് (BSE: 532814, NSE : INDIANB) ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 350 മുതല്‍ 400 രൂപ നിലവാരത്തിലേക്ക് ഓഹരിയുടെ വില മുന്നേറാം എന്നാണ് വെഞ്ചൂറ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിനിടെ ഓഹരിയില്‍ തിരുത്തല്‍ നേരിടുകയാണെങ്കില്‍ 181-171/ 155-151 നിലവാരങ്ങളില്‍ നിന്നും വാങ്ങുന്നത് പരിഗണിക്കാം. അതേസമയം 135 രൂപ നിലവാരം തകര്‍ക്കപ്പെടുകയാണെങ്കില്‍ ഓഹരി ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വെഞ്ചൂറ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications