നേരത്തെ നിക്ഷേപം ആരംഭിക്കുന്നത്, കൂട്ടുപലിശയിൽ വർധനവ് ഉണ്ടാക്കാൻ കാരണമായതാണ്. എന്നാൽ നിങ്ങൾ വൈകിയാണ് നിക്ഷേപം ആരംഭിച്ചതെങ്കിൽ, നിരാശരാകേണ്ടതില്ല. പ്രതിമാസ എസ്.ഐ.പി വഴി നിങ്ങൾക്ക് വലിയൊരു തുക സമ്പാദ്യമായി നേടാൻ സാധിക്കും. ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നത് ഉൾപ്പെടുന്ന മൂച്വൽ ഫണ്ട് നിക്ഷേപത്തിലെ കൃത്യമായുള്ള സമീപനമാണ് എസ്.ഐ.പി. വിരമിക്കുമ്പോഴേക്കും ഒരു മികച്ച സമ്പാദ്യം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒരു നിക്ഷേപകർക്ക് എസ്.ഐ.പികൾ വളരെ മികച്ചൊരു ഓപ്ഷനാണ്.
EPF vs SIP vs PPF: 15 വർഷം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം, ഏത് പദ്ധതിയാണ് നല്ലത്, വിശദമായി അറിയാം
എസ്.ഐ.പിയിലെ പ്രധാന പ്രയോജനം എന്തെന്നാൽ, നിങ്ങൾ സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണെങ്കിൽ, നിങ്ങളുടെ ബജറ്റിന് അനുസരിച്ചുള്ള തുക ക്രമീകരിക്കാൻ സാധിക്കും എന്നതാണ്. പലിശയും കൂട്ടുപലിശയും ലഭിക്കുന്നത് കൊണ്ട് കാലകമ്രേണ നിങ്ങളുടെ സമ്പാദ്യം ഉയർത്തുകൊണ്ടുവരാൻ എസ്.ഐ.പിയ്ക്ക് സാധിക്കുന്നു. നെറ്റ് അസറ്റ് വാല്യൂ (എൻ.എ.വി) കുറവായിരിക്കുമ്പോൾ കൂടുതൽ യൂണിറ്റുകളും എൻ.എ.വി ഉയരുമ്പോൾ കുറഞ്ഞ യൂണിറ്റുകളും വാങ്ങാൻ എസ്.ഐ.പിയിലൂടെ നിങ്ങൾക്ക് സാധിക്കും. നിക്ഷേപകർ മൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന വിലയാണ് എസ്.ഐ.പിയിലെ എൻ.എ.വി.

നിങ്ങളുടെ പണം ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നതിനാൽ, പതിവായി നിക്ഷേപം നടത്താൻ എസ്.ഐ.പി നിങ്ങളെ പ്രേരിപ്പിക്കും. അപ്പോൾ എസ്.ഐ.പി വഴി 5 കോടി വിരമിക്കൽ സമ്പാദ്യമായി ലഭിക്കാൻ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കേണ്ടി വരുമെന്ന് നോക്കാം. 30 വർഷത്തെ കാലാവധിയിൽ വാർഷിക പലിശ 12 ശതമാനമായ ഒരു മൂച്വൽ ഫണ്ടിൽ നിങ്ങൾ പ്രതിമാസം 14,250 രൂപ എസ്.ഐ.പി നിക്ഷേപം നടത്തിയാൽ, കാലാവധി പൂർത്തിയാകുമ്പോഴുള്ള നിങ്ങളുടെ ആകെ നിക്ഷേപം 51,30,000 രൂപയായിരിക്കും. പലിശ കൂടിച്ചേരുന്നത് കൊണ്ട് തന്നെ നിങ്ങൾക്ക് ആകെ 5,03,01,271 രൂപ സമ്പാദിക്കാൻ സാധിക്കും. എങ്കിലും നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണ് എന്നതാണ്.
കുറഞ്ഞ നിക്ഷേപം 250 രൂപ; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയിൽ നിങ്ങളുടെ മകൾക്ക് 21-ാം വയസിൽ 71 ലക്ഷം രൂപ നേടാം
നിങ്ങൾ ഒന്നോ അതിലധികമോ എസ്.ഐ.പി പ്ലാനുകൾക്കായി അപേക്ഷിക്കുമ്പോൾ, പേയ്‌മെന്റ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയം കുറയ്ക്കുകയും നിങ്ങൾ തിരഞ്ഞെടുത്ത നിശ്ചിത സമയങ്ങളിൽ തന്നെ മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യും. ദിവസത്തിന്റെ അവസാനം അതിന്റെ എൻ.എ.വി അടിസ്ഥാനമാക്കി നിങ്ങൾക്ക് മൂച്വൽ ഫണ്ടുകളുടെ യൂണിറ്റുകൾ നൽകും. ടോപ്-അപ് എസ്.ഐ.പി, ഫ്ലെക്സിബിൾ എസ്.ഐ.പി, പെർപെച്വൽ എസ്.ഐ.പി ഇതൊക്കെ എസ്.ഐ.പികളിലെ തരങ്ങളാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications