ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇത്തരത്തില്‍ വരുന്നയാഴ്ച ഓഹരി വിഭജനം നടത്തുന്ന 2 സ്മോള്‍ കാപ് കമ്പനികളെ സംബന്ധിച്ച വിശദാംശമാണ് താഴെ കൊടുക്കുന്നത്.
പ്രഷര്‍ സെന്‍സിറ്റീവ്
ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് പ്രഷര്‍ സെന്‍സിറ്റീവ് സിസ്റ്റംസ് (ഇന്ത്യ) ലിമിറ്റഡ്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 157 കോടിയാണ്. ഇന്നലെ 106.35 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രഷര്‍ സെന്‍സിറ്റീവ് ഓഹരിയിലെ നേട്ടം 152 ശതമാനമാണ്.
ഓഗസ്റ്റില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു 10 രൂപ മുഖവിലയുള്ള ഒരു പ്രഷര്‍ സെന്‍സിറ്റീവ് (BSE : 526773) ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കാന്‍ തീരുമാനമെടുത്തത്. ഇതിനുള്ള എക്സ്-സ്പ്ലിറ്റ് തീയതിയായി നവംബര്‍ 16 നിശ്ചയിച്ചു.
അര്‍ഫിന്‍ ഇന്ത്യ
ഇരുമ്പ് ഇതര ലോഹ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് അര്‍ഫിന്‍ ഇന്ത്യ. നിലവില്‍ 403 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ഇന്നലെ 255 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ അര്‍ഫിന്‍ ഇന്ത്യ ഓഹരിയിലെ നേട്ടം 107 ശതമാനമാണ്.
അതേസമയം നിലവില്‍ 10 രൂപ മുഖവിലയുള്ള അര്‍ഫിന്‍ ഇന്ത്യ (BSE : 539151) ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കാനാണ് തീരുമാനം. ഇതിനുള്ള എക്സ്-സ്പ്ലിറ്റ് തീയതിയായി നവംബര്‍ 14 നിശ്ചയിച്ചു.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധന ഉണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍, ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ വിപണി മൂല്യത്തില്‍ മാറ്റം വരുന്നില്ല. പക്ഷേ, ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.
നിക്ഷേപകര്‍ക്ക് പ്രയോജനം ?
ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഇതിനെ തുടര്‍ന്ന് ഓഹരി വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
