തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. സമീപകാലത്തായി ഇത്തരം ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും പെന്നി ഓഹരികളെ അന്വേഷിക്കുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിനും വേണ്ടിയും തെരഞ്ഞെടുക്കുന്നുണ്ട്.
അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവിനിടെ കേവലം 3 രൂപയില്‍ നിന്നും 26 രൂപയിലേക്ക് കുതിച്ചുയര്‍ന്ന പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ കൊടുക്കുന്നത്.
വരിമാന് ഗ്ലോബല്‍
ഐടി മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പരിഹാരങ്ങളും വിവിധ സോഫ്റ്റ്വെയര് സേവനങ്ങളും നല്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് വരിമാന് ഗ്ലോബല്‍ എന്റര്‍പ്രൈസസ്. കംപ്യൂട്ടര്‍ ഹാര്ഡ്വെയര് ഉപകരണങ്ങളുടെ വിതരണവും നടത്തുന്നുണ്ട്. ഉപഭോക്താക്കളുടേയും കച്ചവടക്കാരുടേയും ഇടയിലെ തന്ത്രപ്രധാന പങ്കാളിയെന്ന നിലയിലാണ് പ്രവര്‍ത്തനം. സ്ട്രാറ്റണ് ബിസിനസ് സൊല്യൂഷന്‍സ്, വെര്ട്ടീക്സ് വെന്‍ഡിങ് എന്ന രണ്ടു ഉപവിഭാഗങ്ങളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ഓഹരി വിശദാംശം
വരിമാന് ഗ്ലോബലിന്റെ ഓഹരികളില്‍ 30.49 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 67.54 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വിദേശ നിക്ഷേപകര്‍ 0.58 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 1.38 ശതമാനം വീതവും ഓഹരി കരസ്ഥമാക്കിയിട്ടുണ്ട്.
നിലവില്‍ വരിമാന് ഗ്ലോബലിന്റെ (BSE : 540570) വിപണി മൂല്യം 470 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 1.14 രൂപ നിരക്കിലും പിഇ അനുപാതം 536 മടങ്ങിലുമാണുള്ളത്. ഇതു രണ്ടും ആരോഗ്യകരമായ നിലവാരമല്ല.
ഓഹരി വില
കഴിഞ്ഞ ദിവസം വരിമാന് ഗ്ലോബല്‍ ഓഹരിയുടെ ക്ലോസിങ് 26.40 രൂപയിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 26 ശതമാനം നേട്ടം കൈവരിച്ചു. സമാനമായി 2022-ല്‍ ഇതുവരെയായി 650 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 930 ശതമാനം നേട്ടവും വരിമാന് ഗ്ലോബല്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
52 ആഴ്ച കാലയളവിലെ വരിമാന് ഗ്ലോബല്‍ ഓഹരിയുടെ ഉയര്‍ന്ന വില 28 രൂപയും താഴ്ന്ന വില 2.57 രൂപയുമാണ്. പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി ഇപ്പോള്‍ തുടരുന്നത്. ഇതൊരു ബുള്ളിഷ് സൂചനയാണ്.
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ വരിമാന് ഗ്ലോബല്‍ നേടിയ വരുമാനം 39.27 കോടിയാണ്. ഇതേ കാലയളവില്‍ കരസ്ഥമാക്കിയ അറ്റാദായം 0.99 കോടിയാണ്. രണ്ടു ഘടകത്തിലും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നു. അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരിമാന് ഗ്ലോബലിന്റെ വരുമാനത്തില്‍ 14.8 ശതമാനം വീതം വര്‍ധന നേടിയെങ്കിലും അറ്റാദായം 4 ശതമാനത്തോളം വീതം ഇടിഞ്ഞു.
വരിമാന് ഗ്ലോബലിന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 2.57 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 6.63 ശതമാനം നിരക്കിലുമാണ്. ഈ രണ്ടു നിരക്കുകളും താഴ്ന്ന നിലവാരമാണ്.
ശ്രദ്ധിക്കുക
പെന്നി ഓഹരികളുടെ വിപണി മൂല്യവും ഓഹരിയുടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിച്ചേക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി ഓഹരികളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. അതേസമയം ഏതു നിക്ഷേപത്തിനും അതിന്റേതായ റിസ്ക് മറുവശത്തുണ്ടാകും. എന്നാല്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുത്താല്‍ കൈനിറയെ നേട്ടവും സ്വന്തമാക്കാനാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications