ഇരട്ടിക്കും! ഓഹരി വിഭജനം പ്രഖ്യാപിച്ച 4 സ്‌മോള്‍ കാപ് കമ്പനികള്‍; നോക്കിവെയ്ക്കാം

ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.

ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്‍പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ ഉയരുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം. അടുത്തിടെ ഓഹരി വിഭജനം പ്രഖ്യാപിച്ച 4 സ്‌മോള്‍ കാപ് കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

മാക്‌സിമസ് ഇന്റര്‍നാഷണല്‍

മാക്‌സിമസ് ഇന്റര്‍നാഷണല്‍

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒപ്റ്റിമസ് ഫൈനാന്‍സിന്റെ ഉപകമ്പനിയാണ് മാക്‌സിമസ് ഇന്റര്‍നാഷണല്‍. വിവിധതരം ലൂബ്രിക്കന്റ് ഓയിലുകളും പെട്രോകെമിക്കല്‍ ഉത്പന്നങ്ങളു െനിര്‍മാണത്തിലും വ്യാപാരത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. നിലവില്‍ 598 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ ദിവസം 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരമായ 476 രൂപയിലായിരുന്നു മാക്‌സിമസ് ഇന്റര്‍നാഷണല്‍ (BSE : 540401) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയിലെ നേട്ടം 386 ശതമാനമാണ്.

  • ഓഹരി വിഭജനം: 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും.
  • റെക്കോഡ് തീയതി: ഒക്ടോബര്‍ 3
നിഖില്‍ അദേസീവ്‌സ്

നിഖില്‍ അദേസീവ്‌സ്

വിവിധതരം പശകളുടേയും പോളിമര്‍ എമല്‍ഷനുകളുടേയും നിര്‍മാണത്തിലും വ്യാപാരത്തിലും കയറ്റുമതിയിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കെമിക്കല്‍ കമ്പനിയാണ് നിഖില്‍ അദേസീവ്‌സ്. കമ്പനിക്ക് 5 നിര്‍മാണ കേന്ദ്രങ്ങളുണ്ട്. 1.2 ലക്ഷം ടണ്‍ ആണ് വാര്‍ഷിക ഉത്പാദനശേഷി. നിലവില്‍ 762 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ ദിവസം 1,661 രൂപയിലായിരുന്നു നിഖില്‍ അദേസീവ്‌സ് (BSE : 526159) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയിലെ നേട്ടം 112 ശതമാനമാണ്.

  • ഓഹരി വിഭജനം: 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും.
  • റെക്കോഡ് തീയതി: ഒക്ടോബര്‍ 13
ബോംബെ സൂപ്പര്‍ ഹൈബ്രിഡ് സീഡ്‌സ്

ബോംബെ സൂപ്പര്‍ ഹൈബ്രിഡ് സീഡ്‌സ്

വിവിധ വിളകളുടെ വിത്തിനങ്ങള്‍ സംസ്‌കരിച്ചെടുക്കുകയും അവയുടെ പരിപാലനത്തിന് കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ബോംബെ സൂപ്പര്‍ ഹൈബ്രിഡ് സീഡ്‌സ്. നിലക്കടല, ഉള്ളി, മല്ലി, ഗോതമ്പ്, ജീരകം, എള്ള് തുടങ്ങിയ കാര്‍ഷിക വിളകളുടെ വിത്തിനങ്ങളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. നിലവില്‍ 893 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ ദിവസം 85.1 രൂപയിലായിരുന്നു ബോംബെ സൂപ്പര്‍ ഹൈബ്രിഡ് സീഡ്‌സ് (NSE : BSHSL) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയിലെ നേട്ടം 201 ശതമാനമാണ്.

  • ഓഹരി വിഭജനം: 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും.
  • റെക്കോഡ് തീയതി: സെപ്റ്റംബര്‍ 26
  • എക്‌സ് തീയതി: സെപ്റ്റംബര്‍ 23
അര്‍ഫിന്‍ ഇന്ത്യ

അര്‍ഫിന്‍ ഇന്ത്യ

ഇരുമ്പ് ഇതര ലോഹ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് അര്‍ഫിന്‍ ഇന്ത്യ. നിലവില്‍ 403 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ ദിവസം 253 രൂപയിലായിരുന്നു അര്‍ഫിന്‍ ഇന്ത്യ (BSE : 539151) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയിലെ നേട്ടം 290 ശതമാനമാണ്.

  • ഓഹരി വിഭജനം: 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും.
  • റെക്കോഡ് തീയതി: ഓഹരിയുടമകളുടെ യോഗത്തിന് ശേഷം തീരുമാനിക്കും. 3 മാസത്തിനുള്ളില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X