സമീപകാല പ്രതിരോധ കടമ്പകള്‍ ഭേദിച്ചാണ് കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50 ക്ലോസ് ചെയ്തത്. ഇതോടെ നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രേഖപ്പെടുത്തി. ഫോളിങ് ട്രെന്ഡ്ലൈന് ഭേദിക്കാന്‍ സാധിച്ചത് ടെക്നിക്കലായി നിഫ്റ്റി സൂചികയ്ക്ക് അനുകൂല ഘടകമാണ്.
ഈയാഴ്ച 17,700/ 17,600 നിലവാരമാണ് നിഫ്റ്റിക്ക് ഏറെ നിര്‍ണായകം. സൂചികയുടെ ശക്തമായ സപ്പോര്‍ട്ട് മേഖലയാണിത്. ഈ നിലവാരത്തിന് മുകളില്‍ തുടരുന്നിടത്തോളം നിഫ്റ്റി സൂചിക മുന്നേറ്റത്തിനുള്ള ശ്രമം തുടരും. 17,600-ന് മുകളില്‍ നിഫ്റ്റിയില്‍ പുതിയ ഷോര്‍ട്ട്സെല്‍ ഒഴിവാക്കുന്നതാവും ഉചിതം. 18,000/ 18,200 നിലവാരമാണ് തൊട്ടടുത്ത റെസിസ്റ്റന്‍സ് മേഖല.
17,600 നിലവാരം തകരുന്നില്ലെങ്കില് മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികളില്‍ ശക്തമായ മുന്നേറ്റം കാണാനായേക്കും. അതേസമയം ഈയാഴ്ച ഹ്രസ്വകാല വ്യാപാരത്തിന് പരിഗണിക്കാവുന്ന 3 സ്മോള്‍ കാപ് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
മെട്രോപൊളിസ് ഹെല്‍ത്ത്കെയര്‍
രോഗനിര്‍ണയ കേന്ദ്രങ്ങളുടെ വമ്പന്‍ ശൃംഖലയാണ് മെട്രോപൊളിസ് ഹെല്‍ത്ത്കെയര്‍. എല്ലാവിധ ക്ലിനിക്കല്‍ പരിശോധനകളും ചെയ്യുന്ന കമ്പനിക്ക് ഇന്ത്യക്ക് പുറമെ ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി ഈ സ്മോള്‍ കാപ് ഓഹരി തിരുത്തലിന്റെ പാതയിലായിരുന്നു. എന്നാല്‍ അടുത്തിടെയായി മെട്രോപൊളിസ് (BSE: 542650, NSE : METROPOLIS) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ കുതിപ്പിനുള്ള സൂചനയായ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ തെളിഞ്ഞു.
- വാങ്ങാം: 1,480 രൂപ നിലവാരത്തില്‍ നിന്നും
- ലക്ഷ്യവില: 1,620 രൂപ
- സ്റ്റോപ് ലോസ്: 1,410 രൂപ
- ബ്രോക്കറേജ്: ആനന്ദ് രാത്തി
റെയ്മണ്ട്
വൈവിധ്യവത്കരിക്കപ്പെട്ട ടെക്സ്റ്റൈല്‍സ് സംരംഭങ്ങളുടെ പിന്‍ബലത്തില്‍ വസ്ത്ര വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് റെയ്മണ്ട് ലിമിറ്റഡ്. 50-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. അതുപോലെ റിയല്‍ എസ്റ്റേറ്റ്, എഫ്എംസിജി, എന്‍ജിനീയറിങ് മേഖലകളിലേക്കും ഈ സ്മോള്‍ കാപ് കമ്പനി രംഗപ്രവേശം ചെയ്തിട്ടുണ്ട്. അതേസമയം മൂന്ന് മാസത്തെ സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തിന് ശേഷം റെയ്മണ്ട് (BSE: 500330, NSE : RAYMOND) ഓഹരിയുടെ ചാര്‍ട്ടില്‍ ബ്രേക്കൗട്ട് പ്രകടമാണ്. ആര്‍എസ്ഐ സൂചകവും ഓഹരിയിലെ ബ്രേക്കൗട്ടിനെ സാധൂകരിക്കുന്നു.
- വാങ്ങാം: 1,020 രൂപ നിലവാരത്തില്‍ നിന്നും
- ലക്ഷ്യവില: 1,100 രൂപ
- സ്റ്റോപ് ലോസ്: 980 രൂപ
- ബ്രോക്കറേജ്: ആനന്ദ് രാത്തി
ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്
രാജ്യത്തെ ആദ്യത്തേയും ഏറ്റവും വലുതുമായ ബി-2-ബി ഡിജിറ്റല്‍ വിപണന ശൃംഖലയാണ് ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് ലിമിറ്റഡ്. വിവിധയിടങ്ങളിലുള്ള ചെറുകിട, ഇടത്തരം ഉത്പന്ന നിര്‍മാതാക്കളെ ഓണ്‍ലൈന്‍ മുഖേന ആവശ്യക്കാരായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും ബന്ധിപ്പിച്ചു കൊടുക്കുന്നതിന് സഹായിക്കുന്നു.
അതേസമയം കഴിഞ്ഞ ആറ് മാസത്തോളമായി ദിവസ ചാര്‍ട്ടില്‍ 'റിവേഴ്സ് ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് (BSE: 542726, NSE : INDIAMART) ഓഹരിയില്‍ അടുത്തിടെ ബ്രേക്കൗട്ട് പ്രകടമായിട്ടുണ്ട്. സൂപ്പര്‍ ട്രെന്‍ഡ് സൂചകവും ആര്‍എസ്ഐ സൂചകവും ബുള്ളിഷ് കുതിപ്പിന് അടിവരയിടുന്നു.
- വാങ്ങാം: 4,700- 4,790 രൂപ നിലവാരത്തില്‍ നിന്നും
- ലക്ഷ്യവില: 5,050 രൂപ
- സ്റ്റോപ് ലോസ്: 4,450 രൂപ
- ബ്രോക്കറേജ്: ബൊണാണ്‍സ പോര്‍ട്ട്ഫോളിയോ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
