കടമില്ലാത്തതും വേഗം വളരുന്നതുമായ 4 സ്‌മോള്‍ കാപ് ഓഹരികള്‍; മുന്‍നിരയില്‍ കീറ്റെക്‌സും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ അടിസ്ഥാന സൂചികകളിലൊന്നായ സെന്‍സെക്‌സില്‍ 2 ശതമാനം നേട്ടം കരസ്ഥമാക്കിയപ്പോള്‍ ബിഎസ്ഇയുടെ സ്‌മോള്‍ കാപ് സൂചികയില്‍ 6 ശതമാനത്തിലേറ നഷ്ടം രേഖപ്പെടുത്തി. അതേസമയം ദീര്‍ഘകാല നിക്ഷേപത്തിന് താത്പര്യമുള്ളവര്‍ സ്‌മോള്‍ കാപ് വിഭാഗത്തിലും കണ്ണെറിയുന്നത് ഉചിതമായിരിക്കും.

 

കടബാധ്യത

അടിസ്ഥാനപരമായി ശക്തമായതും ഭേദപ്പെട്ട ബാലന്‍സ് ഷീറ്റുള്ളതും കടബാധ്യത തീരെ കുറവോ/ ഇല്ലാത്തതോ ആയതും പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സ്ഥായിയായ പണമൊഴുക്കുള്ളതുമായ കമ്പനികളുടെ ഓഹരികള്‍ ദീര്‍ഘകാലയളവില്‍ മികച്ച ആദായം നിക്ഷേപകര്‍ക്ക് നല്‍കും. കടബാധ്യതയുടെ തോത് കമ്പനിയുടെ നിലനില്‍പ്പിനും ഭാവിയിലെ വളര്‍ച്ചയ്ക്കും ഏറെ നിര്‍ണായകമായ ഘടകമാണ്. കടബാധ്യത കുറഞ്ഞിരുന്നാല്‍ പലിശയിനത്തിലുള്ള ചെലവും കുറയ്ക്കാന്‍ സഹായിക്കും. അതേസമയം കടബാധ്യത തീരെയില്ലാത്തതും മികച്ച വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുന്നതുമായ 4 സ്‌മോള്‍ കാപ് ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.

കീറ്റെക്‌സ് ഗാര്‍മെന്റ്‌സ്

കീറ്റെക്‌സ് ഗാര്‍മെന്റ്‌സ്

പ്രമുഖ സംരംഭകരായ അന്ന-കീറ്റെക്‌സ് ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് കീറ്റെക്‌സ് ഗാര്‍മെന്റ്‌സ്. കൊച്ചിയിലാണ് ആസ്ഥാനം. വിമാന, കപ്പല്‍ ഗതാഗതത്തിന് വളരെയെളുപ്പം സൗകര്യങ്ങളുള്ളത് മുതലെടുത്ത് അമേരിക്കയിലേക്കും യൂറോപ്പിലേക്കും വിവിധ തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ശിശുക്കളുടെ വിഭാഗത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ വസ്ത്ര നിര്‍മാതാക്കളാണ് കീറ്റെക്‌സ്. കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കമ്പനി തെലങ്കാനയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

Also Read: 5 ലക്ഷം 5 കോടിയാക്കിയ 5 സ്‌മോള്‍ കാപ് ഓഹരികള്‍; സമ്പത്തിന്റെ താക്കോല്‍ ക്ഷമയാണ്!Also Read: 5 ലക്ഷം 5 കോടിയാക്കിയ 5 സ്‌മോള്‍ കാപ് ഓഹരികള്‍; സമ്പത്തിന്റെ താക്കോല്‍ ക്ഷമയാണ്!

വളര്‍ച്ച

ഇതിനോടകം കമ്പനിയുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായി 160 കോടി രൂപ തെലങ്കാനയില്‍ നിക്ഷേപിച്ചു കഴിഞ്ഞു. 200 ഏക്കറില്‍ പടുത്തുയര്‍ത്തുന്ന നിര്‍മാണ ശാലയില്‍ 15,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. 2023-ഓടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് കീറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലക്ഷ്യമിടുന്നത്. സമീപ കാലയളവില്‍ കീറ്റെക്‌സിന്റെ (BSE: 521248, NSE : KITEX) വരുമാനത്തിലും അറ്റാദായത്തിലും ക്രമാനുഗത വളര്‍ച്ച കാണാനാകും.

കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ കീറ്റെക്‌സിന്റെ അറ്റാദായത്തില്‍ 16 ശതമാനം സംയോജിത വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ 4 സാമ്പത്തിക വര്‍ഷങ്ങളിലായി കമ്പനിക്ക് ദീര്‍ഘകാല കടങ്ങളില്ല. തിങ്കളാഴ്ച 244 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്.

ഇക്ലെര്‍ക്‌സ് സര്‍വീസസ്

ഇക്ലെര്‍ക്‌സ് സര്‍വീസസ്

ഐടി കണ്‍സള്‍ട്ടന്‍സിയും നോളജ് പ്രോസസ് ഔട്ട്‌സോഴ്‌സിങ് സേവനങ്ങളിലുമാണ് ഇക്ലെര്‍ക്‌സ് സര്‍വീസസ് ലിമിറ്റഡ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പ്രമുഖരായ ഫോര്‍ച്യൂണ്‍-500 പട്ടികയില്‍ ഉള്‍പ്പെടുന്ന വമ്പന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കാണ് ഔട്ട്‌സോഴ്‌സിങ് സേവനങ്ങള്‍ നല്‍കുന്നത്. മുംബൈയിലെ കുടുസുമുറിയില്‍ നിന്നും ആരംഭിച്ച കമ്പനി ഇന്ന് ആഗോള വ്യാപകമായി 11,000-ലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മുന്‍നിര സ്ഥാപനമായി വളര്‍ന്നു.

സ്‌മോള്‍ കാപ് ഓഹരി

അതേസമയം കഴിഞ്ഞ 3 വര്‍ഷമായി ഇക്ലെര്‍ക്‌സ് സര്‍വീസസിന്റെ (BSE: 532927, NSE : ECLERX) ലാഭത്തില്‍ 22 ശതമാനം വീതം സംയോജിത വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ കാലയളവില്‍ ഓഹരി വിലയും 55 ശതമാനം നിരക്കില്‍ മുന്നേറി. 2022-ന്റെ തുടക്കത്തില്‍ ടെക് കമ്പനികള്‍ക്കേറ്റ തിരിച്ചടിയില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയിലും 20 ശതമാനം തിരുത്തല്‍ നേരിട്ടു. ചെറിയ തിരിച്ചടികള്‍ ഉണ്ടെങ്കിലും കമ്പനിയുടെ വരുമാനവും ലാഭവും ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ട്.

കമ്പനിയുടെ ത്വരിത വളര്‍ച്ചയ്ക്ക് ചെറുകമ്പനികളെ ഏറ്റെടുക്കുന്ന ശൈലിയാണ് അവലംബിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2012-ല്‍ എജൈലിസ്റ്റിനേയും 2015-ല്‍ യൂറോപ്പിലെ സിഎല്‍എക്‌സിനേയും കമ്പനി ഏറ്റെടുത്തിരുന്നു.

അമി ഓര്‍ഗാനിക്സ്

അമി ഓര്‍ഗാനിക്സ്

ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലൂന്നി സവിശേഷ രാസപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയാണ് അമി ഓര്‍ഗാനിക്സ്. മരുന്നുകളുടെ നിര്‍മാണത്തിന് ആവശ്യമായ നവീന രാസസംയുക്തങ്ങളും പുതിയ രാസപദാര്‍ഥങ്ങള്‍ വികസിപ്പിക്കുന്നതിലുമാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയിലേക്ക് ആവശ്യമായ കെമിക്കല്‍ ഉത്പ്പന്നങ്ങളും നിര്‍മിക്കുന്നു. ഗുജറാത്തിലെ സൂറത്തിലാണ് ആസ്ഥാനമെങ്കിലും വിവിധ സംസ്ഥാനങ്ങളിലും സാന്നിധ്യമുണ്ട്. അതേസമയം കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനം 30 ശതമാനവും അറ്റാദായം 46 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.

Also Read: 9,100% നേട്ടം സമ്മാനിച്ച സ്‌മോള്‍ കാപ് കമ്പനി ഓഹരി തിരികെ വാങ്ങുന്നു; വിശദാംശങ്ങള്‍ ഇതാAlso Read: 9,100% നേട്ടം സമ്മാനിച്ച സ്‌മോള്‍ കാപ് കമ്പനി ഓഹരി തിരികെ വാങ്ങുന്നു; വിശദാംശങ്ങള്‍ ഇതാ

കെമിക്കല്‍

ഗവേഷണ വികസന മേഖലയില്‍ വിവിധ കമ്പനികളുമായി ദീര്‍ഘകാലത്തേക്കുള്ള സഹകരണം നേടിയിട്ടുള്ളതാണ് അമി ഓര്‍ഗാനിക്സിനെ (BSE: 543349, NSE : AMIORG) വേറിട്ട് നിര്‍ത്തുന്നത്. കൂടാതെ ഇത്തരം പങ്കാളികള്‍ കെമിക്കല്‍ രംഗത്തെ വിവിധ മേഖലകളില്‍ നിന്നായതുകൊണ്ട് ഒരു വിഭാഗത്തിന്മേലുള്ള അമിത ആശ്രയത്വം കുറയ്ക്കാനും സഹായിക്കും. ഇതിനകം നിയമ പരിരക്ഷ കരസ്ഥമാക്കിയിട്ടുള്ളതിനാല്‍ ദീര്‍ഘകാലം ഉത്പന്നങ്ങളില്‍ നിന്നും മികച്ച മാര്‍ജിന്‍ നേടാനും കമ്പനിയെ തുണയ്ക്കും.

അമി ഓര്‍ഗാനിക്‌സിന്റെ ഉത്പന്ന ശ്രേണി വിപുലമാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഓര്‍ഗാനിക്സിനെ ഏറ്റെടുത്തു. മികച്ച ഗവേഷകരെ കണ്ടെത്താനും കമ്പനി വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്. തിങ്കളാഴ്ച 1,045 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്.

ഫൈന്‍ ഓര്‍ഗാനിക്സ്

ഫൈന്‍ ഓര്‍ഗാനിക്സ്

വിവിധതരം കെമിക്കലുകളുടെ ഉത്പദാന/ വിതരണ/ കയറ്റുമതിയുടേയും എല്ലാവിധ മൂല്യവര്‍ധിത ശ്രേണിയിലും നിര്‍മാണ പങ്കാളിത്തം വഹിക്കാന്‍ ശേഷിയുള്ള മുന്‍നിര കമ്പനിയാണ് ഫൈന്‍ ഓര്‍ഗാനിക്‌സ്. 1973-ലാണ് തുടക്കം. പ്ലാസ്റ്റിക്‌സ്, കോസ്‌മെറ്റിക്‌സ്, കോട്ടിങ്‌സ്, ഫൂഡ് തുടങ്ങിയവ ഉള്‍പ്പെടെ വിവിധ വ്യാവസായിക മേഖലകളിലേക്ക് ആവശ്യമായ 400-ലധികം ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി കമ്പനിക്ക് സ്വന്തമാണ്.

കൊക്കോ കോള, ബെര്‍ജര്‍ പെയിന്റ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ബ്രിട്ടാണിയ, പാര്‍ലെ തുടങ്ങിയ വന്‍കിട കമ്പനികള്‍ ഫൈന്‍ ഓര്‍ഗാനിക്‌സിന്റെ (BSE: 541557, NSE : FINEORG) ഉപഭോക്താക്കളാണ്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ അറ്റാദായത്തില്‍ 24 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 5,827 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Small Cap Stocks To Buy: Consider 4 Debt Free And Fastest Growing Companies Include Kitex Garments

Small Cap Stocks To Buy: Consider 4 Debt Free And Fastest Growing Companies Include Kitex Garments
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X