ഓഹരികളെ നിക്ഷേപത്തിനായി പരിഗണിക്കണമോയെന്ന് വിലയിരുത്തതിന് നിരവധി മാര്‍ഗങ്ങളുണ്ട്. ഇത്തരത്തില്‍ കമ്പനികളെ അടിസ്ഥാനപരമായി അവലോകനം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമാണ് പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ (P/E) പരിശോധിക്കുന്നത്. പിഇ റേഷ്യോ എന്നും അറിയപ്പെടുന്നു. ഇത് ഓഹരി വിലയും ആ കമ്പനിയുടെ വരുമാനവും തമ്മിലുള്ള അനുപാതമാണ്.
അതായത്, കമ്പനി നേടുന്ന ആകെ വരുമാനത്തെ ഓഹരിയെണ്ണം കൊണ്ട് ഭാഗിക്കുമ്പോള്‍ ഒരു ഓഹരിയിലുള്ള വരുമാനത്തിന്റെ തോത് ലഭിക്കും. ഇതിനെ ഏര്‍ണിങ് പേര് ഷെയര്‍ (EPS) എന്നു വിളിക്കുന്നു. ഈ ഇപിഎസിനെ നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പിഇ റേഷ്യോ ലഭിക്കും.
എങ്ങനെ വിലയിരുത്താം ?
പിഇ റോഷ്യോ= (ഓഹരി വില/ ഇപിഎസ്) എന്ന രീതിയില്‍ കണക്കാക്കാം. ഇനി പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി കമ്പനിയെ വിലയിരുത്തുന്നത് എങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. രണ്ട് സിമന്റ് കമ്പനികളെ, A എന്നും B എന്നും പരിഗണിക്കുക. കമ്പനി A-യുടെ പിഇ റേഷ്യോ 20 എന്നും കമ്പനി B-യുടേത് 10 ആണെന്നും കരുതുക. എങ്കില്‍ കമ്പനി A-യേക്കാള്‍ കമ്പനി B-യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങിക്കാന്‍ ചെലവ് കുറവ് അഥവാ മൂല്യമതിപ്പില്‍ വിലക്കുറവ് എന്നു കരുതാം.
എങ്കിലും വളര്‍ച്ചയുടെ പാതയിലുള്ള കമ്പനിയാണെങ്കിലോ പുതിയ പദ്ധതികളിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്ന അവസരങ്ങളില്‍ പിഇ റേഷ്യോ ഉയര്‍ന്നു നില്ക്കാം. അതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെയെങ്കിലും ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ നോക്കുന്നതും നല്ലതായിരിക്കും. അതേസമയം കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതത്തേക്കാള്‍ താഴ്ന്നു ഇപ്പോള്‍ നില്ക്കുന്നതും മികച്ച നിലയില്‍ ബിസിനസ് പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നതും പ്രവര്‍ത്തന ലാഭം കാണിക്കുന്നതുമായ 6 സ്മോള്‍ കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ടിജിവി ശ്രാക്
കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടിജിവി ശ്രാക് ലിമിറ്റഡ്. കാസ്റ്റിക് സോഡാ ലൈ, കാസ്റ്റിക് പൊട്ടാഷ് ഫ്ലേക്ക്സ്, മീഥൈന്‍ ക്ലോറൈഡ്, ക്ലോറിന്‍, ആസിഡ് സ്റ്റീറിക്, ഹൈഡ്രോക്ലോറിക് ആസിഡ്, ഹൈഡ്രജന്‍ ഗ്യാസ് എന്നിവയാണ് പ്രധാനമായും നിര്‍മിക്കുന്നത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1,600 കോടിയാണ്. അതേസമയം ടിജിവി ശ്രാകിന്റെ (BSE : 507753) നിലവിലെ പിഇ അനുപാതം 5.36 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 7.92 മടങ്ങിലുമാണുള്ളത്.
- പാദാനുപാദത്തില്‍ കമ്പനിയുടെ അറ്റാദായത്തിലും ലാഭമാര്‍ജിനിലും വളര്‍ച്ചയുണ്ട്.
- വാര്‍ഷികാടിസ്ഥാനത്തില്‍ ഓരോ സാമ്പത്തിക പാദത്തിലെ അറ്റാദായവും ലാഭമാര്‍ജിനിലും വളര്‍ച്ച കാണിക്കുന്നു.
- കമ്പനിയുടെ മുഖ്യപ്രവര്ത്തനങ്ങളില് നിന്നും വരുമാനം ആര്‍ജിക്കാനുള്ള ഉയര്‍ന്നശേഷി.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
എലിക്കോണ്‍ എന്‍ജിനീയറിംഗ്
നിര്‍മാണ മേഖലയിലേക്ക് വേണ്ട വമ്പന്‍ ഇലട്രിക്കല്‍ ഉപകരണങ്ങളും ഇന്‍ഡസട്രിയല്‍ ഗീയറുകളും ഉള്‍പ്പെടെ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് എലിക്കോണ്‍ എന്‍ജിനീയറിംഗ്. കമ്പനിയുടെ വിപണി മൂല്യം 4,220 കോടിയാണ്. അതേസമയം എലികോണ്‍ എന്‍ജിനീയറിംഗിന്റെ (BSE: 505700, NSE : ELECON) നിലവിലെ പിഇ അനുപാതം 27.14 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 30.34 മടങ്ങിലുമാണുള്ളത്.
- പാദാനുപാദത്തില്‍ കമ്പനിയുടെ അറ്റാദായത്തിലും ലാഭമാര്‍ജിനിലും വളര്‍ച്ച രേഖപ്പെടുത്തുന്നു.
- കുറഞ്ഞ തോതിലുള്ള കടബാധ്യതയേ ഉള്ളൂ.
- കമ്പനിയുടെ മുഖ്യപ്രവര്ത്തനങ്ങളില് നിന്നും വരുമാനം ആര്‍ജിക്കാനുള്ള ഉയര്‍ന്നശേഷി.
- കഴിഞ്ഞ 2 വര്‍ഷമായി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പണമൊഴുക്കും വര്‍ധിക്കുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
- വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നു.
നവ ലിമിറ്റഡ്
ഇരുമ്പടങ്ങിയ വിവിധയിനം ലോഹസങ്കര ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് നവ ലിമിറ്റഡ്. 1972-ലാണ് തുടക്കം. ഇന്ത്യക്ക് പുറമെ ദക്ഷിണപൂര്‍വേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ലോഹ നിര്‍മാണം കൂടാതെ ഊര്‍ജം, ഖനനം, കാര്‍ഷികം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തനങ്ങളുണ്ട്. കമ്പനിയുടെ വിപണി മൂല്യം 3,200 കോടിയാണ്. അതേസമയം നവ ലിമിറ്റഡിന്റെ (BSE: 513023, NSE : NAVA) നിലവിലെ പിഇ അനുപാതം 4.14 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 5.05 നിലവാരത്തിലുമാണുള്ളത്.
- കമ്പനിയുടെ കടബാധ്യതകള്‍ കുറച്ചു കൊണ്ടുവരുന്നു.
- 3 സാമ്പത്തിക പാദങ്ങള്‍ കൂടുമ്പോള്‍ അറ്റാദായത്തില്‍ വര്‍ധന കാണിക്കുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായവും ഉയരുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
- വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നു.
നവനീത് എഡ്യുക്കേഷന്‍
വിദ്യാഭ്യാസ മേഖലയിലേക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് നവനീത് എഡ്യുക്കേഷന്‍. അദ്ധ്യയനത്തിനുള്ള വിവിധതരം പുസ്തകങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്നു. അച്ചടിച്ചതും ഡിജിറ്റലായും സാങ്കേതിക, പ്രൊഫഷണല്‍ പുസ്തകങ്ങളും നിര്‍മിക്കുന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 3,300 കോടിയാണ്. അതേസമയം നവനീത് എഡ്യുക്കേഷന്റെ (BSE: 508989, NSE : NAVNETEDUL) നിലവിലെ പിഇ അനുപാതം 12.23 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 19.55 നിലവാരത്തിലുമാണുള്ളത്.
- കുറഞ്ഞ തോതിലുള്ള കടബാധ്യതയേ ഉള്ളൂ.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
- അടുത്തിടെയായി അറ്റാദായത്തിലും ലാഭമാര്‍ജിനിലും വര്‍ധന കാണിക്കുന്നു.
- ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി ഇപ്പോഴുള്ളത്.
ലക്ഷ്മി മെഷീന് വര്‍ക്ക്സ്
ടെക്സ്റ്റൈല്‍ മേഖലയിലേക്ക് ആവശ്യമായ എല്ലാത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയതും ആഗോള തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്കുള്ളില്‍ നില്ക്കുന്നതുമായ കമ്പനിയാണ് ലക്ഷ്മി മെഷീന് വര്‍ക്ക്സ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 13,700 കോടിയാണ്. അതേസമയം ലക്ഷ്മി മെഷീന് വര്‍ക്ക്സിന്റെ (BSE: 500252, NSE : LAXMIMACH) നിലവിലെ പിഇ അനുപാതം 52.21 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 75.62 നിലവാരത്തിലുമാണുള്ളത്.
- കഴിഞ്ഞ 2 വര്‍ഷമായി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പണമൊഴുക്കും വര്‍ധിക്കുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായവും ഉയരുന്നു.
- വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
നവ്കര്‍ കോര്പറേഷന്
ലോജിസ്റ്റിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നവ്കര്‍ കോര്പറേഷന്. ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിനും സംഭരിക്കുന്നതിനും വേണ്ട സേവനങ്ങളും ബഹുതല ലോജിസ്റ്റിക്സ് പാര്‍ക്കുകളും നടത്തുന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 950 കോടിയാണ്. അതേസമയം നവ്കര്‍ കോര്‍പറേഷന്റെ (BSE: 539332, NSE : NAVKARCORP) നിലവിലെ പിഇ അനുപാതം 12.26 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 15.24 നിലവാരത്തിലുമാണുള്ളത്.
- ഉയര്‍ന്ന വാര്‍ഷിക പ്രതിയോഹരി വരുമാന വളര്‍ച്ച.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
- വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നു.
- കുറഞ്ഞ തോതിലുള്ള കടബാധ്യതയേ ഉള്ളൂ.
- അടുത്തിടെയായി അറ്റാദായത്തിലും ലാഭമാര്‍ജിനിലും വര്‍ധന കാണിക്കുന്നു.
ഇതും ശ്രദ്ധിക്കണം
പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി എളുപ്പം വരുമാനത്തിന്റെ തോത് മനസിലാക്കാമെങ്കിലും മറ്റ് ചില ഘടകങ്ങള്‍ കൂടി പരിഗണിച്ചാലേ തീരുമാനം കൂടുതല്‍ മികച്ചതാകൂ. ഒരു കമ്പനിക്ക് സമീപഭാവിയില്‍ വരുമാനത്തില്‍ വര്‍ധനവ് നേടാനാവുമെങ്കില്‍ പിഇ റേഷ്യോയെ മാത്രം അടിസ്ഥാനപ്പെടുത്തി അന്തിമ തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുകില്ല. അതിനാല്‍ നിലവിലെ കടത്തിന്റെ തോത്, കമ്പനി പ്രവര്‍ത്തിക്കുന്ന മേഖല. ബിസിനസ് ശൈലി, വളര്‍ച്ചാ സാധ്യത ഒക്കെ പരിഗണിച്ചു വേണം ദീര്‍ഘകാല നിക്ഷേപത്തിന് ഏത് ഓഹിര പരിഗണക്കണമെന്ന അന്തിമ തീരുമാനം എടുക്കാവൂ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏസ് ഇക്വിറ്റീ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

യാത്ര പോകുന്നവർ അറിയാൻ, ട്രെയിൻ സർവ്വീസുകളിൽ മാറ്റങ്ങളുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി

ഈദ്-ഉല്-ഫിതര് 2026: ഈദ് ഇന്ത്യയില്‍ എപ്പോള്‍? ഈ ദിനത്തില്‍ മാസപ്പിറവിയ്ക്ക് സാധ്യത

എളുപ്പത്തിൽ ഒരു ബിസിനസ്സ് തുടങ്ങാം; പക്ഷെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം



Click it and Unblock the Notifications