അടിസ്ഥാനപരമായി മികച്ച ഓഹരികളിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നും കൈനിറയെ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കങ്ങളില്ല. ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്. ഇത്തരത്തില്‍ രണ്ടാം പാദഫലം പ്രഖ്യാപിച്ചതിനു ശേഷം നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതവും ഓഹരി വിഭജനവും പ്രഖ്യാപിച്ച സ്മോള്‍ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
സുപ്രീം പെട്രോകെം
പെട്രോകെമിക്കല്‍ വിഭാഗത്തിലുള്ള രാജ്യത്തെ പ്രമുഖ കമ്പനിയാണ് സുപ്രീം പെട്രോകെം ലിമിറ്റഡ്. പോളിസ്റ്ററീന്‍ ഉത്പന്ന നിര്‍മാണത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ് കമ്പനിയുടെ സ്ഥാനം. ഭക്ഷണ സാധനങ്ങളുടെ പാക്കേജിങ്ങിനും ടെക്സ്റ്റൈല്‍സ്, മെഡിക്കല്‍ ഉപകരണം, നിത്യോപയോഗ സാധനങ്ങളുടെ നിര്‍മാണത്തിനുമുള്ള പ്രധാന അസംസ്കൃത വസ്തുവാണ് പോളീസ്റ്ററീന്‍. സ്റ്റൈറനിക്സ് പദാര്‍ത്ഥങ്ങളും വിവിധതരം പോളിമറുകളും നിര്‍മിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ റായ്ഗഡിലും ചെന്നൈയിലുമാണ് നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പോളീസ്റ്ററീന്‍ നിര്‍മിക്കുന്നതിനോടൊപ്പം പോളിമര്‍ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വ്യാപാരമാണ് സുപ്രീം പെട്രോകെമ്മിന് എതിരാളികളുടെ മേല്‍ മുന്‍തൂക്കം നല്‍കുന്നത്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 17 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 113 ശതമാനവും അറ്റാദായത്തില്‍ 138 ശതമാനം വീതവും വളര്‍ച്ച കരസ്ഥമാക്കി. സുപ്രീം പെട്രോകെമ്മിന്റെ ഓഹരിയിന്മേലുള്ള ആദായം 50.5 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 66.2 ശതമാനം നിരക്കിലുമാണുള്ളത്. വളരെ ഉയര്‍ന്ന നിലവാരമാണിത്.
അതുപോലെ സുപ്രീം പെട്രോകെം ഓഹരിയുടെ കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 20.83 നിലവാരത്തിലായിരുന്നപ്പോള് അവസാന 12 മാസക്കാലയളവിലെ പിഇ അനുപാതം 10.25 മടങ്ങിലേയുള്ളൂ എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ 5 വര്‍ഷമായി സുപ്രീം പെട്രോകെമ്മിന്റെ വാര്‍ഷിക ഓഹരി വളര്‍ച്ച 15.27 ശതമാനം നിരക്കിലാണ്.
അതേസമയം 712 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ സുപ്രീം പെട്രോകെം ഓഹരിയുടെ ഉയര്‍ന്ന നിലവാരം 1,027 രൂപയും താഴ്ന്ന വില 607 രൂപയുമാണ്.
ഡിവിഡന്റ് 100%
4 രൂപ മുഖവിലയുള്ള (100%) ഓഹരിയൊന്നിന് 4 രൂപ വീതമാണ് സുപ്രീം പെട്രോകെം ഇടാക്കാല ലാഭവിഹിതമായി പ്രഖ്യാപിച്ചിരിക്കുന്നത്. ലാഭവിഹിതം നേടുന്നതിനായുള്ള അര്‍ഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി നവംബര്‍ 4-നും നിശ്ചയിച്ചു. അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്കുന്ന സുപ്രീം പെട്രോകെം ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.01 ശതമാനമാണ്. ഓഹരിയുടെ വിലയുമായി താരതമ്യപ്പെടുത്തി പ്രതിവര്‍ഷം എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ഘടകമാണിത്.
ഓഹരി വിഭജനം
ഇന്നലെ പാദഫലം പ്രഖ്യാപിച്ചതിനോടൊപ്പം 1:2 അനുപാതത്തില്‍ ഓഹരി വിഭജിക്കുമെന്നും സുപ്രീം പെട്രോകെം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതായത് നിലവില്‍ 4 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കുമെന്ന് സാരം. ഇതിനുള്ള റെക്കോഡ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും സുപ്രീം പെട്രോകെം (BSE: 500405, NSE : SPLPETRO) കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ (Market Capitalisation) മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.
നിക്ഷേപകര്‍ക്ക് പ്രയോജനം ?
ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications