ഒരു കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആധാരശിലായാകുന്നത് അവിടെ നടപ്പാക്കുന്ന വികസന പദ്ധതികളാണ്. അതിനാല്‍ മൂലധന വിനിയോഗം എങ്ങനെയാണ് കമ്പനിയെ മാറ്റിമറിക്കുകയെന്ന് മുന്‍കൂട്ടി കാണാനാകുന്നവര്‍ക്ക് അത്തരം ഓഹരിയിലെ ദീര്‍ഘകാലയളവിലെ നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിച്ചെടുക്കാനും സാധിക്കും. ഒരിടവേളയ്ക്കു ശേഷം വമ്പന്‍ വികസന പദ്ധതികളും പരിഷ്കാരങ്ങളും പ്രഖ്യാപിച്ച പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഫിലാടെക്സ് ഫാഷന്‍സ്
ടെക്സ്റ്റൈല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് ഫിലാടെക്സ് ഫാഷന്‍സ് ലിമിറ്റഡ്. 1994-ല്‍ യൂണി-സോക്സ് (ഇന്ത്യ) ലിമിറ്റഡ് എന്ന പേരിലായിരുന്നു ആരംഭം. തുണി കൊണ്ടുള്ള ചെറു കാലുറകളാണ് (സോക്ക്സ്) കമ്പനി പ്രധാനമായും നിര്‍മിക്കുന്നത്. 2006-ലാണ് കമ്പനിയുടെ പേര് ഫിലാടെക്സ് ഫാഷന്‍സ് എന്നായി മാറ്റിയത്. ഫിലാടെക്സ് ഫാഷന്‍സ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം 150 കോടി രൂപയാണ്. വെള്ളിയാഴ്ച 15.50 രൂപയിലായിരുന്നു ഫിലാടെക്സ് ഫാഷന്‍സ് ഓഹരിയുടെ ക്ലോസിങ്.
പുതിയ സംഭവ വികാസം
കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലാടെക്സ് ഫാഷന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കമ്പനിയുടെ ഭാവി വികസന പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഇതുപ്രകാരം വിവിധതരം കടപ്പത്രങ്ങള്‍, വിദേശ കറന്‍സിയിലുള്ള ഓഹരിയാക്കി മാറ്റാവുന്ന ബോണ്ട്/ സമാനമായ സെക്യൂരിറ്റീസ് എന്നീ മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കുകയോ അല്ലെങ്കില്‍ 10 കോടി യുഎസ് ഡോളറില്‍ (ഏകദേശം 820 കോടി രൂപ) കവിയാത്ത സ്വകാര്യ മൂലധനം സ്വീകരിക്കുകയോ ചെയ്യാമെന്ന് കമ്പനി നേതൃത്വം ധാരണയിലെത്തി.
ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന അനുയോജ്യരായ മാര്ഗോപദേശകരേയും ധനകാര്യ സ്ഥാപനങ്ങളെയും കണ്ടെത്താനുള്ള ചുമതല കമ്പനിയുടെ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്താനും ഫിലാടെക്സ് ഫാഷന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു.
ഫണ്ട് സമാഹരിക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍, വ്യവസ്ഥകള്‍, കാലവധി എന്നിവ നിശ്ചയിക്കാനും മാനേജിങ് ഡയറക്ടര്‍ക്ക് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം നിലവിലെ പ്രീമിയം സോക്സ് നിര്‍മാണത്തിനുള്ള ശേഷി വര്‍ധിപ്പിക്കാനും ആധുനികവത്കരിക്കാനും ഈ ബിസിനസിനോട് ചേര്‍ന്ന് അനുബന്ധമായി നടത്താവുന്നതും വിജയസാധ്യത ഉള്ളതുമായ സംരംഭങ്ങളെ കുറിച്ച് ആലോചിക്കാനും നടപ്പാക്കാനും ഫിലാടെക്സ് ഫാഷന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കൂടാതെ ഖനനം പോലെയുള്ള അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിച്ച് കമ്പനിയെ വൈവിധ്യവ്തകരിക്കാനും ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്കി.
ഓഹരി വില ചരിത്രം
വെള്ളിയാഴ്ച 15.50 രൂപയിലായിരുന്നു ഫിലാടെക്സ് ഫാഷന്‍സ് ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 16.99 രൂപയും താഴ്ന്ന വില 3.86 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 86 ശതമാനവും മൂന്ന് മാസത്തിനിടെ 155 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 205 ശതമാനം നേട്ടവും ഫിലാടെക്സ് ഫാഷന്‍സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
ഓഹരി വിശദാംശം
ഫിലാടെക്സ് ഫാഷന്‍സിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 12.78 രൂപ നിരക്കിലാണ്. ടെക്സ്റ്റൈല്‍സ് (Hosiery) വിഭാഗത്തിലെ ഓഹരികളുടെ ശരാശരി അനുപാതം 7.73 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ഫിലാടെക്സ് ഫാഷന്‍സിന്റെ പിഇ അനുപാതം 51.67 മടങ്ങിലാണുള്ളത്. അതേസമയം ഫിലാടെക്സ് ഫാഷന്‍സിന്റെ ഓഹരിയിന്മേലുള്ള ആദായം 6.24 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 4.18 ശതമാനം നിരക്കിലുമാണ്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരമല്ല.
ഫിലാടെക്സ് ഫാഷന്‍സ് കമ്പനിയുടെ ആകെ ഓഹരികളില്‍ 1.54 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ബാക്കി 98.46 ശതമാനവും പൊതുനിക്ഷേപകരുടെ പക്കലാണെന്നതും ശ്രദ്ധേയം. അതേസമയം ജൂണ്‍ പാദത്തില്‍ ഫിലാടെക്സ് ഫാഷന്‍സ് (BSE : 532022) നേടിയ വരുമാനം 38 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 487 ശതമാനം വര്‍ധനയാണ്. അതേസമയം കമ്പനിയുടെ അറ്റാദായം 0.04 കോടിയിലേക്ക് താഴ്ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം ഇടിവാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications