അടിസ്ഥാനപരമായി മികച്ച ഓഹരികളിലെ നിക്ഷേപത്തില്‍ നിന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈനിറയെ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കങ്ങളുണ്ടാവില്ല. അതുപോലെ ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്.
കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്കുന്ന ഇടക്കാല / അന്തിമ ലാഭവിഹിതങ്ങളും ബോണസ് ഓഹരികള്‍, ഓഹരി തിരികെ വാങ്ങല്‍ ഓഫറുകളൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി / ഡിവിഡന്റ് നല്കുന്ന പൂര്‍വകാല ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും.
ഇത്തരത്തില്‍ 23 വര്‍ഷത്തിനിടെ ഒറ്റ തവണയേ ബോണസ് ഇഷ്യൂ നല്‍കിയിട്ടുള്ളൂ എങ്കിലും ദീര്‍ഘകാല നിക്ഷേപകരെ കോടിപതിയാക്കിയ മാറ്റിയ ഓഹരിയാണ് എസ്ആര്‍എഫ്.
എസ്ആര്‍എഫ്
കെമിക്കല്‍ അധിഷ്ഠിതമായി ബഹുവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എസ്ആര്‍ഫ് ലിമിറ്റഡ്. ഡല്‍ഹി കേന്ദ്രീകരിച്ച് 1970-ലാണ് തുടക്കം. റെഫ്രിജെറന്റ്സ്, എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്സ്, ഇന്‍ഡസ്ട്രിയല്‍ യാണ്‍സ് എന്നീ വിഭാഗങ്ങളില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ്. ഫ്ലൂറോ കെമിക്കല്‍സ്, പോളീസ്റ്റര് ഫിലിംസ് എന്നിവയില്‍ സവിശേഷ ഉത്പന്നങ്ങളും പാക്കേജിങ് ഫിലിംസ്, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് എന്നീ വിഭാഗങ്ങളിലും ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു.
റെഫ്രിജെറന്റ്സ് വിഭാഗത്തില്‍ ഉത്പാദിപ്പിക്കുന്ന വാതകത്തില്‍ മൂന്നില്‍ രണ്ട് ഭാഗവും വിദേശ വിപണിയിലേക്കാണ് നല്‍കുന്നത്. 80-ഓളം രാജ്യങ്ങളിലേക്കാണ് വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ തായ്ലാന്ഡ്, ദക്ഷിണാഫ്രിക്ക, ഹംഗറി എന്നിവിടങ്ങളിലും എസ്ആര്‍എഫിന് നേരിട്ടുള്ള ബിസിനസ് സംരംഭങ്ങളുണ്ട്. അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ എസ്ആര്‍എഫിന്റെ വരുമാനം 20.8 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 33.7 ശതമാനവും അറ്റാദായത്തില്‍ 43.3 ശതമാനം വീതവും സംയോജിത വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധന കൈവരിച്ചു.
ഓഹരി വിശദാംശം
എസ്ആര്‍എഫിന്റെ ഓഹരികളില്‍ 50.73 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 19.21 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 9.36 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. റീട്ടെയില്‍ നിക്ഷേപകരുടെ പക്കല്‍ 20.69 ശതമാനം ഓഹരികളുമുണ്ട്. നിലവില്‍ എസ്ആര്‍എഫ് ഓഹരിയുടെ വിപണി മൂല്യം 77,171 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.78 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യു 289 രൂപ നിരക്കിലും പിഇ അനുപാതം 36.72 മടങ്ങിലുമാണുള്ളത്.
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ എസ്ആര്‍എഫ് കമ്പനിയുടെ വരുമാനം 3,894 കോടിയും അറ്റാദായം 608 കോടിയുമാണ്. രണ്ട് ഘടകത്തിലും വാര്‍ഷിക വളര്‍ച്ച പ്രകടിപ്പിച്ചു. അതേസമയം എസ്ആര്‍എഫിന്റെ ഓഹരിയിന്മേലുള്ള ആദായം 24.5 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 24 ശതമാനം നിലവാരത്തിലുമാണുള്ളത്. ഇതു രണ്ടും ആരോഗ്യകരമായ നിരക്കിലാണെന്നതും ശ്രദ്ധേയം.
അതേസമയം വെള്ളിയാഴ്ച 2,603 രൂപയിലായിരുന്നു എസ്ആര്‍എഫ് (BSE: 503806, NSE : SRF) ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 9 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തി. 52 ആഴ്ച കാലയളവില്‍ എസ്ആര്‍എഫ് ഓഹരിയുടെ ഉയര്‍ന്ന വില 2,773 രൂപയും താഴ്ന്ന വിലനിലവാരം 1,973 രൂപയുമാണ്. നിലവില്‍ പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് എസ്ആര്‍എഫ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
ഓഹരിക്കുതിപ്പ്
1999 ജനുവരി 1-ന് എസ്ആര്‍എഫ് ഓഹരിയുടെ വില കേവലം 2.06 രൂപയായിരുന്നു. അവിടുന്ന് 23 വര്‍ഷക്കാലയളവില്‍ ക്രമാനുഗതമായി കുതിച്ചുയര്‍ന്ന ഈ ലാര്‍ജ് കാപ് ഓഹരി, കഴിഞ്ഞയാഴ്ച 2,600 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത് വിപണി വില മാത്രം അടിസ്ഥാനമാക്കിയാല്‍ എസ്ആര്‍എഫ് ഓഹരി 23 വര്‍ഷത്തിനിടെ 1,26,350 ശതമാനത്തോളം നേട്ടമാണ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ 2021 ഒക്ടോബറില്‍ എസ്ആര്‍എഫ് നിക്ഷേപകര്‍ക്ക് 4:1 അനുപാതത്തില്‍ ബോണസ് ഓഹരി ലഭിച്ചതോടെ ദീര്‍ഘകാലനേട്ടം കുതിച്ചുയര്‍ന്നു.
അതേസമയം 1999 ജനുവരി 1-ലെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ (2.06 രൂപ) 1 ലക്ഷം രൂപ നിക്ഷേപത്തിന് 48,543 എസ്ആര്‍എഫ് ഓഹരികള്‍ ലഭിക്കുമായിരുന്നു. അങ്ങനെയെങ്കില്‍ ബോണസ് ഓഹരി നല്‍കുന്നതിന് മുമ്പ് 2021 തുടക്കത്തില്‍ അന്നത്തെ 1 ലക്ഷം 5.74 കോടിയായി വളര്‍ന്നിരുന്നു. എന്നാല്‍ 2021-ല്‍ 4:1 അനുപാതത്തില്‍ ബോണസ് ഓഹരി (ഒരു ഓഹരിക്ക് 4 അധിക ഓഹരി വീതം) അനുവദിച്ചതോടെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം 1,94,172 ഓഹരികളായി വര്‍ധിച്ചു.
ഇത്രയും എസ്ആര്‍എഫ് ഓഹരികളുടെ കഴിഞ്ഞയാഴ്ചത്തെ വിപണി മൂല്യം 50.67 കോടിയാണ്. അതായത് ഒറ്റത്തവണയേ ബോണസ് ഓഹരി നല്കിയുള്ളൂ എങ്കിലും നിക്ഷേപമൂല്യം പതിന്മടങ്ങായെന്ന് സാരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം



Click it and Unblock the Notifications