കഴിഞ്ഞ 5 വര്‍ഷമായി പണമൊഴുക്കില്‍ വര്‍ധന; ഈ 7 ഓഹരികളില്‍ 750% നേട്ടം
കഴിഞ്ഞ 5 സാമ്പത്തിക വര്‍ഷങ്ങളിലെ കമ്പനികളുടെ പ്രവര്‍ത്തനഫലം പരിശോധിച്ചപ്പോള്‍ വാര്‍ഷാവര്‍ഷം സ്ഥിരതയോടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള പണമൊഴുക്ക് വര്‍ധിപ്പിച്ച നിഫ്റ്റി-500 സൂചികയുടെ ഭാഗമായ 7 ഓഹരികള്‍ 100 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കിയതായി കണ്ടെത്തി. കടം- ഓഹരി അനുപാതം 0.5 നിരക്കില്‍ താഴെ നില്‍ക്കുന്ന ഓഹരികളാണിത്.
പണമൊഴുക്ക്
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് (OCF- Operating Cash Flow) ഒരു കമ്പനിയെ വിലയിരുത്തുന്നതില്‍ നിര്‍ണായക ഘടകമാണ്. ദീര്‍ഘകാല മൂലധന ചെലവുകളോ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനവും ചെലവും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താറില്ല. പകരം കമ്പനിയുടെ മുഖ്യ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും കരസ്ഥമാക്കുന്ന പണമാണ് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് അഥവാ കാഷ് ഫ്‌ലോ എന്ന നിലയില്‍ കണക്കിലെടുക്കുക. ഇതിലൂടെ ഒരു കമ്പനിയുടെ സാമ്പത്തിക വിജയവും പ്രവര്‍ത്തന കാര്യക്ഷമതയുമൊക്കെ മനസിലാക്കാം. കമ്പനിയുടെ ലിക്വിഡിറ്റി, ഭാവി വികസനത്തിനുമൊക്കെ ആരോഗ്യകരമായ പണമൊഴുക്ക് നിര്‍ണാകമാണ്.
എസ്ആര്‍എഫ്
കെമിക്കല്‍ അധിഷ്ഠിതമായ വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എസ്ആര്‍ഫ് ലിമിറ്റഡ് (BSE: 503806, NSE : SRF). റെഫ്രിജെറന്റ്സ്, എന്‍ജിനീയറിങ്, പ്ലാസ്റ്റിക്സ്, ഇന്‍ഡസ്ട്രിയല്‍ യാണ്‍സ് എന്നീ വിഭാഗങ്ങളില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ്. ഫ്ലൂറോ കെമിക്കല്‍സ്, പോളീസ്റ്റര്‍ ഫിലിംസ് എന്നിവയില്‍ സവിശേഷ ഉത്പന്നങ്ങളും പാക്കേജിങ് ഫിലിംസ്, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് എന്നീ വിഭാഗങ്ങളിലും ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു.
- 2018-ല്‍ 678 കോടിയായിരുന്ന അറ്റ വരുമാനം 2022-ല്‍ 2,106 കോടിയായി വര്‍ധിച്ചു.
- 5 വര്‍ഷത്തിനിടെ ഈ ലാര്‍ജ് കാപ് ഓഹരിയിലെ നേട്ടം 755 ശതമാനമാണ്.
- വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നു.
- ആഭ്യന്തര മ്യൂച്ചല്‍ ഫണ്ടുകളും ഓഹരി പങ്കാളിത്തം ഉയര്‍ത്തിയിട്ടുണ്ട്.
- സമീപകാലത്തായി ഓഹരിയില്‍ കുതിപ്പ് പ്രകടമാണ്.
ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്
രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ സേവന കമ്പനിയാണ് ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്സ് (BSE: 533155, NSE : JUBLFOOD). ആഗോള കമ്പനികളായ ഡോമിനോസ് പിസ്സ, ഡങ്കിന്‍ ഡോണട്ടസ്, പൊപ്പായീസ് എന്നിവയുടെ രാജ്യത്തെ ഫ്രാഞ്ചൈസി ലൈസന്‍സ് നേടിയിട്ടുണ്ട്. ചൈനീസ് ഭക്ഷണങ്ങള്‍ക്കായി സ്വന്തം നിലയില്‍ ഹോങ്സ് കിച്ചണ്‍ എന്ന വിഭാഗം 2019-ല്‍ തുടങ്ങി. ബിരിയാണി, നോണ്‍വെജ് വിഭവങ്ങള്‍ക്കായി 'എക്ദം' എന്ന ബ്രാന്‍ഡിലും 'ഷെഫ് ബോസ്' എന്ന ബ്രാന്‍ഡില്‍ എഫ്എംസിജി വിഭാഗത്തിലും കമ്പനിക്ക് ഉപകമ്പനികളുണ്ട്.
- 2018-ല്‍ 409 കോടിയായിരുന്ന അറ്റവരുമാനം 2022-ല്‍ 930 കോടിയായി വര്‍ധിച്ചു.
- 5 വര്‍ഷത്തിനിടെ ഈ ലാര്‍ജ് കാപ് ഓഹരിയിലെ നേട്ടം 340 ശതമാനമാണ്.
- കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ആഭ്യന്തര മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയിട്ടുണ്ട്.
- കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ.
- സമീപകാലത്തായി ഓഹരിയില്‍ കുതിപ്പ് പ്രകടമാണ്.
എംഫസിസ്
പ്രമുഖ ഇന്ത്യന്‍ ബഹുരാഷ്ട്ര ഐടി കമ്പനിയാണ് എംഫസിസ് (BSE: 526299, NSE : MPHASIS). സാങ്കേതിക വിദ്യ, പുറംകരാര്‍ സേവങ്ങള്‍, സോഫ്റ്റ്‌വെയര്‍ വികസനം, ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. വരുമാനത്തില്‍ ഇന്ത്യയിലെ ഏഴാമത്തെ വലിയ ഐടി കമ്പനി കൂടിയാണിത്.
- 2018-ല്‍ 723 കോടിയായിരുന്ന അറ്റവരുമാനം 2022-ല്‍ 1,716 കോടിയായി വര്‍ധിച്ചു.
- 5 വര്‍ഷത്തിനിടെ ഈ ലാര്‍ജ് കാപ് ഓഹരിയിലെ നേട്ടം 249 ശതമാനമാണ്.
- പ്രതിയോഹരി ബുക്ക് വാല്യൂ നിരക്ക് മെച്ചപ്പെടുത്തുന്നുണ്ട്.
- കഴിഞ്ഞ 5 വര്‍ഷമായി ഉയര്‍ന്ന തോതില്‍ ഡിവിഡന്റ് നല്‍കുന്നു.
ഇന്‍ഫോസിസ്
ഇന്ത്യന്‍ ഐടി വ്യവസായ മികവിന്റെ ഖ്യാതി ലോകമാകെ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ബഹുരാഷ്ട്ര കമ്പനിയാണ് ഇന്‍ഫോസിസ് (BSE: 500209, NSE : INFY). രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുമാണിത്. കടബാധ്യതകള്‍ ഒന്നുമില്ലാത്ത കമ്പനിക്ക് റേറ്റിങ് ഏജന്‍സികള്‍ ട്രിപ്പിള്‍-എ നിലവാരമാണ് നല്‍കിയിരിക്കുന്നത്.
- 2018-ല്‍ 13,218 കോടിയായിരുന്ന അറ്റവരുമാനം 2022-ല്‍ 23,885 കോടിയായി വര്‍ധിച്ചു.
- 5 വര്‍ഷത്തിനിടെ ഈ ലാര്‍ജ് കാപ് ഓഹരിയിലെ നേട്ടം 234 ശതമാനമാണ്.
- വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നു.
- ആഭ്യന്തര മ്യൂച്ചല്‍ ഫണ്ടുകളും ഓഹരി പങ്കാളിത്തം ഉയര്‍ത്തിയിട്ടുണ്ട്.
ഡോ. ലാല്‍ പാത്ലാബ്സ്
ആരോഗ്യ സംരംക്ഷണ മേഖലയിലും രോഗ നിര്‍ണയ കേന്ദ്രങ്ങളുടെ ശൃംഖലയിലും രാജ്യത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നാണ് ഡോ. ലാല്‍ പാത്ലാബ്സ് ലിമിറ്റഡ് (BSE: 539524, NSE : LALPATHLAB).
- 2018-ല്‍ 197 കോടിയായിരുന്ന അറ്റവരുമാനം 2022-ല്‍ 447 കോടിയായി വര്‍ധിച്ചു.
- 5 വര്‍ഷത്തിനിടെ ഈ ലാര്‍ജ് കാപ് ഓഹരിയിലെ നേട്ടം 217 ശതമാനമാണ്.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്ക് മെച്ചപ്പെടുത്തുന്നു.
- കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ.
- കഴിഞ്ഞ മാസം ആഭ്യന്തര മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി.
ഗുജറാത്ത് ഗ്യാസ്
ഗുജറാത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഗാര്‍ഹിക, വാണിജ്യ, വ്യവസായ മേഖലകളിലേക്ക് വേണ്ട പ്രകൃതി വാതക വിതരണ കമ്പനിയാണ് ഗുജറാത്ത് ഗ്യാസ് (BSE: 539336, NSE : GUJGASLTD). വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിറ്റി ഗ്യാസ് വിതരണ കമ്പനിയുമാണിത്.
- 2018-ല്‍ 785 കോടിയായിരുന്ന അറ്റവരുമാനം 2022-ല്‍ 1,662 കോടിയായി വര്‍ധിച്ചു.
- 5 വര്‍ഷത്തിനിടെ ഈ ലാര്‍ജ് കാപ് ഓഹരിയിലെ നേട്ടം 217 ശതമാനമാണ്.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്ക് മെച്ചപ്പെടുത്തുന്നു.
- കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ.
- കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ആഭ്യന്തര മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി.
ടിസിഎസ്
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടിസിഎസ് (BSE: 532540, NSE : TCS). വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനിയെന്ന ഖ്യാതിയും ടാറ്റ ഗ്രൂപ്പിന്റെ ഈ അഭിമാന കമ്പനിക്ക് സ്വന്തമാണ്. അടിസ്ഥാനപരമായും സാമ്പത്തികമായും കമ്പനിയുടെ അടിത്തറ ശക്തവും ഭദ്രമാണ്.
- 2018-ല്‍ 25,067 കോടിയായിരുന്ന അറ്റവരുമാനം 2022-ല്‍ 39,949 കോടിയായി വര്‍ധിച്ചു.
- 5 വര്‍ഷത്തിനിടെ ഈ ലാര്‍ജ് കാപ് ഓഹരിയിലെ നേട്ടം 157 ശതമാനമാണ്.
- കമ്പനിക്ക് കടബാധ്യതകളില്ല.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്ക് മെച്ചപ്പെടുത്തുന്നു.
- കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ആഭ്യന്തര മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


