ഓഹരി വിപണിയിൽ അടിപതറാതിരിക്കാം; വാങ്ങുമ്പോഴും വിൽക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

നിക്ഷേപത്തിലൂടെ മികച്ച ആദായം നേടിയെടുക്കാൻ ഓഹരി വിപണി നിക്ഷേപം സഹായിക്കുന്നുണ്ട്. രാജ്യത്ത് ഡിമാറ്റ് അക്കൗണ്ടുകൾ കൂടുന്നുണ്ടെങ്കിലും ഓഹരി വിപണി നിക്ഷേപത്തിൽ എത്ര പേർ വിജയിക്കുന്നു എന്നത് സംശയമാണ്. ഈയിടെ സെബി പുറത്തു വിട്ട കണക്കുകൾ പ്രകാരം ഓഹരി വിപണിയിൽ ട്രേഡിം​ഗിൽ ഏർപ്പെട്ട 10 പേരിൽ 9 പേർക്കും നഷ്ടമാണെന്ന്. അധിക റിസ്കുള്ള ട്രേഡിം​ഗിന് പകരം നിക്ഷേപത്തിലേക്ക് തിരിയുന്നവർക്ക് മികച്ച ലാഭം ഓഹരി വിപണി നൽകുന്നുമുണ്ട്. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നൊരാൾ എങ്ങനെയാണ് നിക്ഷേപം മാനേജ് ചെയ്യേണ്ടതെന്ന് നോക്കാം.

ഓഹരികൾ വാങ്ങാം

ഓഹരികൾ വാങ്ങാം

ഓഹരികൾ വാങ്ങുന്നതിന് മുൻപായി ആദ്യം ബ്രോക്കറേജ് അക്കൗണ്ടുകൾ ആവശ്യമാണ്. ഇതിനായി വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളെ സമീപിക്കാവുന്നതാണ്. മിക്ക ഓൺലൈൻ ബ്രോക്കർമാർ ഓഹരികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും കമ്മീഷനുകൾ ഈടാക്കുന്നില്ല. ഇതോടൊപ്പം വെെവിധ്യമായി സാമ്പത്തിക സേവനങ്ങൾ നൽകുന്ന ഫുൾ സർവീസ് ബ്രോക്കർമാരെയും തിരഞ്ഞെടുക്കാം. മികച്ച ഓഹരികൾ കണ്ടെത്താൻ ഇത്തരം ബ്രോക്കർമാർ സഹായിക്കും. എന്നാൽ ഓൺലൈൻ ബ്രോക്കർമാരെ അപേക്ഷിച്ച് ഫുൾ സർവീസ് ബ്രോക്കർമാർ വലിയ കമ്മീഷൻ ഈടാക്കുന്നുണ്ട്. 

ഏത് ഓഹരികൾ വാങ്ങും

ഏത് ഓഹരികൾ വാങ്ങും

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത നിരവധി കമ്പനികളുണ്ട്. ഇതിൽ നിന്ന് ഏത് തിരഞ്ഞെടുക്കണം എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓഹരികളെ മൂന്നായി തിരിച്ച് ഇതിൽ നിന്ന് മികച്ചവ കണ്ടെത്തുന്നത് കൂടുതൽ പ്രയോജനപ്പെടും. ​ഗ്രോത്ത് സ്റ്റോക്ക്, വാല്യു സ്റ്റോക്ക്, ഡിവിഡന്റ് സ്റ്റോക്ക് എന്നിവയിൽ നിന്ന് മികച്ചവ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താം. ​ഗ്രോത്ത് സ്റ്റോക്കുകൾ ലാഭത്തിലും വരുമാനത്തിലും ശക്തമായ മുന്നേറ്റമുണ്ടാക്കുന്ന കമ്പനികളായിരിക്കും. 

 ഓഹരി വില

പുത്തൻ കമ്പനികളും വളർച്ചാ സാധ്യതയുള്ള വിപണിയും ​ഗ്രോത്ത് സ്റ്റോക്കുകളുടെ പ്രത്യേകതയാണ്. ഉയർന്ന ഓഹരി വിലയുണ്ടാകുമെങ്കിലും ദീർഘകാല നിക്ഷേപത്തിലൂടെ വലിയ നേട്ടം ഇവ നൽകുന്നു. വില കിഴിവിലുള്ള ഓഹരികളാണ് വാല്യു സ്റ്റോക്കുകൾ. തുടർച്ചയായ ലാഭ വിഹിതം കൈമാറുന്ന ഓഹരികളാണ് ഡിവിഡന്റ് ഓഹരികൾ. ഓഹരി വിലയിലുള്ള നേട്ടത്തിനൊപ്പം ഡിവിഡന്റിലൂടെ അധിക നേട്ടം സ്വന്തമാക്കാം. 

റുപ്പി കോസ്റ്റ് അവറേജിം​ഗ്

റുപ്പി കോസ്റ്റ് അവറേജിം​ഗ്

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിലുള്ളൊരു അപകട സാധ്യത വിപണിയുടെ അസ്ഥിരതയാണ്. വാങ്ങിയ ഓഹരിയുടെ വില കുറഞ്ഞാൽ എന്ത് ചെയ്യും. റുപ്പീ കോസ്റ്റ് ആവറേജിംഗ് വഴി ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണാൻ സാധിക്കും. നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക ഉപയോഗിച്ച് ഒരു ഓഹരി വാങ്ങികൊണ്ടിരുന്നാൽ ഓഹരി വിലയുടെ ശരാശരി കുറച്ച് കൊണ്ടുവരാൻ സാധിക്കും. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾ ഈ രീതിയിൽ വാങ്ങലുകൾ ക്രമീകരിച്ചാൽ നിക്ഷേപത്തിലെ അപകട സാധ്യത കുറയ്ക്കാൻ സാഹായിക്കും.

വില്പന

വില്പന

ഓഹരികളുടെ വില്പന ഓരോ നിക്ഷേപകന്റെയും നിക്ഷേപ തന്ത്രത്തെ അടിസ്ഥാനമാക്കിയാകണം. ദീർഘകാല നിക്ഷേപകർക്ക് നിക്ഷേപ ലക്ഷ്യത്തെ പറ്റിയും ഇതിനാവശ്യമായ സമയ ക്രമത്തെ പറ്റിയും കൃത്യമായ തന്ത്രമുണ്ടായിരിക്കണം. ദീർഘകാല നിക്ഷേപകനാണെങ്കിൽ പെട്ടന്നുള്ള മാർക്കറ്റ് ചാഞ്ചാട്ടങ്ങളെ ഭാവിക്കേണ്ടതില്ല.

കയ്യിലുള്ള ഓഹരി വില ഇടിയുന്നത് കണ്ട് വില്പന നടത്തുന്നതിന് മുൻപ് ഓഹരിയുമായി ബന്ധപ്പെട്ട പുതിയ ചലനങ്ങൾ നിരീക്ഷിക്കണം. ഓഹരി വാങ്ങാനുണ്ടായ കാരണത്തിൽ നിന്ന് അടിസ്ഥാനപരമായി എന്തെങ്കിലും മാറ്റങ്ങൾ കമ്പനിക്ക് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കിൽ വില ഇടിവ് കൂടുതൽ വാങ്ങാനുള്ള അവസരമാക്കി മാറ്റണം.

നികുതി

നികുതി

വില്പന സമയത്ത് അറിഞ്ഞിരിക്കേണ്ടത് ലാഭത്തിന് മുകളിൽ എങ്ങനെ നികുതി ചുമത്തുന്നു എന്നാണ്. ലാഭത്തിന് മുകളിൽ മൂലധന നേട്ട നികുതി നൽകണം. 1 വർഷത്തിൽ കൂടുതൽ കയ്യിൽ വെച്ച ഓഹരി വിൽക്കുമ്പോൾ 1 ലക്ഷത്തിൽ താഴെയുള്ള ലാഭത്തിന് നികുതി നൽകേണ്ട. 1 ലക്ഷത്തിന് മുകളിലാണെങ്കിൽ ദീർഘകാല മൂലധന നേട്ടത്തിന് 10 ശതമാനം നികുതി നൽകണം.

1 വർഷത്തിൽ കുറവാണ് ഓഹരി കൈവശം വെച്ചതെങ്കിൽ വിൽക്കുമ്പോഴുള്ള ലാഭത്തിന് ഹ്രസ്വകാല മൂലധന നേട്ട നികുതി 15 ശതമാനം ഈടാക്കും. നികുതി നൽകുമ്പോൾ ഒരു ഓഹരി വിറ്റതിലെ നഷ്ടം മറ്റൊരു ഓഹരിയിൽ നിന്ന് കിഴിക്കാൻ സാധിക്കും. ഉദാഹരണമായി ഓഹരിയൊന്നിന് 10 രൂപ നഷ്ടത്തിലും 15 രൂപ ലാഭത്തിലും ഓരോ ഓഹരികൾ വില്പന നടത്തിയാൽ ഇവയുടെ വ്യത്യാസമായി 5 രൂപ ലാഭത്തിന് മാത്രം നികുതി നൽകിയാൽ മതിയാകും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X