ശക്തമായ തിരിച്ചു വരവിനുള്ള സൂചനകളാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. ജൂണില്‍ രേഖപ്പെടുത്തിയ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും പ്രധാന സൂചികയായ സെന്‍സെക്സ് 9 ശതമാനത്തിലേറെ ഇതിനോടകം മുന്നേറിക്കഴിഞ്ഞു. ഈയൊരു കുതിപ്പില്‍ ബിഎസ്ഇ-500 സൂചികയുടെ ഭാഗമായ 90 ശതമാനം ഓഹരികളും നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ഇതില്‍ 40 ഓഹരികളാവട്ടെ 20 മുതല്‍ 50 ശതമാനം വരെ മുന്നേറ്റമാണ് കരസ്ഥമാക്കിയത്.
ജൂണ്‍ 17-നാണ് നിഫ്റ്റി സൂചിക, സമീപകാല താഴ്ന്ന നിലവാരമായ 15,191-ല്‍ തൊട്ടത്. തുടര്‍ന്നുള്ള ഒരു മാസത്തിനിടെ നിഫ്റ്റി 16,600 നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. അതായത് 1,400 പോയിന്റ് നേട്ടം സൂചിക സ്വന്തമാക്കി. അതേസമയം ബിഎസ്ഇയുടെ സെന്‍സെക്സ് സൂചികയില്‍ 4,600 പോയിന്റ് വര്‍ധന രേഖപ്പെടുത്തി. ഒരു മാസക്കാലയളവില്‍ സെന്‍സെക്സ് 50,900 നിലവാരത്തില്‍ നിന്നും 55,600-ലേക്ക് കുതിച്ചുയര്‍ന്നു. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ സാക്ഷ്യംവഹിച്ച കുതിപ്പില്‍ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികളും പങ്കെടുത്തതാണ് ശ്രദ്ധേയം.
ആഗോള തലത്തിലുള്ള ഘടകങ്ങള്‍ അനുകൂലമായതും ആഭ്യന്തര വിപണിയുടെ കുതിപ്പിന് പിന്ബലമേകുന്നുണ്ട്. അമേരിക്കയില്‍ സാമ്പത്തിക വളര്‍ച്ച കുറയാമെങ്കിലും മാന്ദ്യത്തിലേക്ക് വീഴില്ലെന്ന നിഗമനങ്ങളും ഇത്തവണത്തെ യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ കടുത്ത തോതിലുള്ള പലിശ നിരക്ക് വര്‍ധനവ് നടപ്പാക്കില്ലെന്ന പ്രത്യാശയും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുന്നതും ആഗോള തലത്തില്‍ അനുകൂല ഘടകങ്ങളാകുന്നു.
സമാനമായി വിദേശ നിക്ഷേപകരുടെ വില്പനയുടെ തോത് വളരെയധികം നേര്‍ത്തതും പ്രതീക്ഷിച്ചതിലും മികച്ച മണ്‍സൂണ്‍ മഴ ലഭിക്കുന്നതും ആഭ്യന്തരമായും ഓഹരി വിപണിക്ക് ഗുണകരമാകുന്ന ഘടകങ്ങളായി മാറി. അതേസമയം ഇപ്പോള്‍ വിപണിയില്‍ പ്രകടമാകുന്ന കുതിപ്പില്‍ എല്ലാ വിഭാഗം ഓഹരികളും പങ്കെടുക്കുന്നതായി കാണാനാകും.
ബാങ്കിംഗ്, ഓട്ടോമൊബീല്‍, കാപിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, ഇന്‍ഡസ്ട്രിയല്‍സ്, പവര്‍, റിയാല്‍റ്റി തുടങ്ങിയ വിഭാഗങ്ങള്‍ 10 മുതല്‍ 16 ശതമാനം നേട്ടമാണ് കരസ്ഥമാക്കിയത്. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റവും നേട്ടം കരസ്ഥമാക്കിയ പ്രധാന ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
40-50% നേട്ടം
ഐടിഐ, അദാനി ട്രാന്സ്മിഷന്, ട്യൂബ് ഇന്‍വെസ്റ്റ്മെന്റ്സ് ഓഫ് ഇന്ത്യ, ശോഭ ലിമിറ്റഡ്.
25-33% നേട്ടം
സിയറ്റ്, അനുപം രാസായന്‍ ഇന്ത്യ, അദാനി ടോട്ടല്‍ ഗ്യാസ്, കെആര്‍ബിഎല്‍, എസ്ബിഐ കാര്‍ഡ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ഗ്രാന്യൂള്‍സ് ഇന്ത്യ, ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ്, ജൂബിലന്റ് ഇന്‍ഗ്രേവിയ, ബജാജ് ഇലക്ട്രിക്കല്‍സ്, മൈന്‍ഡ കോര്പറേഷന്, റെസ്പോണ്‍സീവ് ഇന്‍ഡസ്ട്രീസ്.
20-32% നേട്ടം
ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്, അസഹി ഇന്ത്യ ഗ്ലാസ്, കാന്‍ ഫിന് ഹോംസ്, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, കെഇസി ഇന്റര്‍നാഷണല്‍, ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ബോഷ്, സിറ്റി യൂണിയന് ബാങ്ക്, മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്, ജംമ്ന ഓട്ടോ ഇന്‍ഡസ്ട്രീസ്, ലിന്‍ഡെ ഇന്ത്യ, ആംബര്‍ എന്റര്‍പ്രൈസസ് ഇന്ത്യ, അദാനി ഗ്രീന്‍ എനര്‍ജി, കെംപ്ലാസ്റ്റ് സന്മാര്, എസ്കെഎഫ് ഇന്ത്യ, കാനാറ ബാങ്ക്, അപ്പോളൊ ടയേര്‍സ്, ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, എല്‍ഐസി ഹൗസിങ് ഫൈനാന്‍സ്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഐഡിഎഫ്സി, വര്ധമാന് ടെക്സറ്റൈല്‍സ്, ഡാല്‍മിയ ഭാരത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications