അമേരിക്കയും റഷ്യയും 'ചരടുവലിച്ചു'! എന്നിട്ടും കൂസാതെ മുന്നോട്ട്; തലയുയര്‍ത്തിപ്പിടിച്ച് 8 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതികൂല ആഗോള ഘടകങ്ങളാലും പണപ്പെരുപ്പ ഭീഷണിയാലും ഉടലെടുത്ത കടുത്ത ചാഞ്ചാട്ടങ്ങളിലൂടെ ആടിയുലഞ്ഞ വിപണിയുടെ 2022-ലെ ആദ്യ പകുതിക്കും ഇന്നത്തോടെ തിരശീല വീണിരിക്കുകയാണ്. റഷ്യ- ഉക്രൈന്‍ യുദ്ധവും അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പലിശ നിരക്ക് വര്‍ധനയും ഉള്‍പ്പെടെയുള്ള സംഭവ വികാസങ്ങള്‍ ആഭ്യന്തര വിപണിക്കെതിരായി 'ചരടുവലിച്ച' ഒന്നാം പകുതിയില്‍ 9 ശതമാനത്തോളം നഷ്ടമാണ് പ്രധാന സൂചികകള്‍ക്ക് നേരിടേണ്ടി വന്നത്. മുന്‍നിര ഓഹരികള്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷവും ഇതിന്റെയും ഇരട്ടിയിലേറെ തിരിച്ചടിയേറ്റ് 'കരടി'യുടെ പിടിയിലും അമര്‍ന്നു.

 

ബിഎസ്ഇ-500

2022 ജനുവരി- ജൂണ്‍ കാലയളവില്‍ രാജ്യത്തെ മുന്‍നിര കമ്പനികള്‍ ഭാഗമായ ബിഎസ്ഇ-500 സൂചികയില്‍ ഉള്‍പ്പെട്ട 392 ഓഹരികളും നഷ്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതായത് അഞ്ചില്‍ നാലു ഓഹരികളും തിരുത്തല്‍ നേരിട്ടു. ഇതില്‍ 210 ഓഹരികള്‍ 20 ശതമാനത്തിലേറെ നഷ്ടം കുറിച്ചു. 40 ഓഹരികളാവട്ടെ 40 മുതല്‍ 72 ശതമാനം വരെ തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. ഈ കണക്കുകളിലൂടെ തന്നെ നിക്ഷേപകര്‍ക്ക് സംഭവിച്ച തിരിച്ചടിയുടെ ആഴവും വെളിവാകുന്നു.

Also Read: യൂട്യൂബറിനും ക്രിപ്‌റ്റോയ്ക്കും പുതിയ നികുതി; നാളെ മുതല്‍ നടപ്പാക്കുന്ന 5 നിയമങ്ങള്‍

നേട്ടമുണ്ടാക്കി

അതേസമയം മറ്റൊരു കൂട്ടം ഓഹരികള്‍ 2022-ന്റെ ഒന്നാം പകുതിയില്‍ ഹരിതാഭയോടെ തിളങ്ങി നില്‍ക്കുന്നുമുണ്ട്. ബിസിഇ-500 സൂചികയിലെ 110 ഓഹരികള്‍ ആദ്യ 6 മാസക്കാലയളവില്‍ നേട്ടമുണ്ടാക്കി. ഇതില്‍ 75 ഓഹരികള്‍ക്ക് ഇരട്ടയക്കം നേട്ടം കരസ്ഥമാക്കാനും സാധിച്ചു. എന്നാല്‍ 8 ഓഹരികളാവട്ടെ വിശാല വിപണിയിലെ തിരിച്ചടികള്‍ക്കിടയിലും 2022-ന്റെ ആദ്യ പകുതിയില്‍ 50 ശതമാനത്തിന് മുകളില്‍ മുന്നേറ്റം കാഴ്ചവെച്ചു. ഇതില്‍ രണ്ട് മള്‍ട്ടിബാഗര്‍ (100% ഏറെ നേട്ടം) ഓഹരികളും ഉള്‍പ്പെടുന്നു.

Also Read: ‌സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയം

മള്‍ട്ടിബാഗര്‍ നേട്ടം

മള്‍ട്ടിബാഗര്‍ നേട്ടം

2022-ന്റെ ആദ്യ പകുതിയില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ ഓഹരികളുടെ പട്ടികയില്‍ മുന്നിലുള്ളത് അദാനി പവര്‍ ആണ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 170 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ഈ അദാനി ഗ്രൂപ്പ് ഓഹരി സമ്മാനിച്ചത്. ഡിസംബര്‍ 31-ന് 99.75 രൂപയില്‍ ക്ലോസ് ചെയ്ത അദാനി പവര്‍ ഓഹരി അവിടെ നിന്നും കുതിച്ചുയര്‍ന്ന് 269.95 രൂപയിലാണ് കഴിഞ്ഞ ദിവസത്തെ വ്യാപാരം നിര്‍ത്തിയത്.

ഇതിനോടൊപ്പം നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയ രണ്ടാമത്തെ ഓഹരി മാംഗ്ലൂര്‍ റിഫൈനറി & പെട്രോകെമിക്കല്‍സ് അഥവാ എംആര്‍പിഎല്‍ ആണ്. 2022-ന്റെ ആദ്യ പകുതിയില്‍ 116 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് എംആര്‍പിഎല്ലില്‍ നിന്നും ലഭിച്ചത്.

50%-ത്തിന് മുകളില്‍

50%-ത്തിന് മുകളില്‍

പൊതുമേഖല സ്ഥാപനമായ ഭാരത് ഡൈനാമിക്‌സിന്റെ ഓഹരികള്‍ 79 ശതമാനം കുതിച്ചുയര്‍ന്ന് ഈ വര്‍ഷത്തെ ഇതുവരെയുള്ള നേട്ടക്കണക്കില്‍ മുന്നിലെത്തി. പിന്നാലെ ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ ഓഹരികള്‍ 71 ശതമാനം നേട്ടത്തോടെയും മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേര്‍സ് 69 ശതമാനം മുന്നേറ്റത്തോടെയും നില്‍ക്കുന്നു.

ദീപക് ഫെര്‍ട്ടിലൈസര്‍ & പെട്രോകെം ഓഹരിയില്‍ 64 ശതമാനവും ശ്രീ രേണുക ഷുഗര്‍ ഓഹരിയില്‍ 57 ശതമാനവും ജിഎച്ച്‌സിഎല്‍ ഓഹരികള്‍ 52 ശതമാനം നേട്ടവും ഇക്കഴിഞ്ഞ ജനുവരി- ജൂണ്‍ കാലയളവില്‍ കരസ്ഥമാക്കി.

വിപണി ജൂണില്‍

വിപണി ജൂണില്‍-1

ജൂണ്‍ മാസത്തെ വ്യാപാരത്തിനൊടുവില്‍ ബിഎസ്ഇയിലെ നിക്ഷേപകരുടെ ആകെ ആസ്തി മൂല്യത്തില്‍ 14 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. മറ്റു പ്രധാന കണക്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

  • 2020 മാര്‍ച്ച് മാസത്തിനു ശേഷം ഏറ്റവും തിരിച്ചടി നേരിട്ട മാസം.
  • 80 ശതമാനം നിഫ്റ്റി സൂചികയിലെ ഓഹരികളും തിരുത്തല്‍ നേരിട്ടു.
  • നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ മഹീന്ദ്ര & മഹീന്ദ്ര, മാരുതി എന്നീ ഓഹരികള്‍ 6 ശതമാനത്തോളം ഉയര്‍ന്ന് നേട്ടക്കണക്കില്‍ മുന്നിലെത്തി.
വിപണി ജൂണില്‍-2

വിപണി ജൂണില്‍-2

  • 2021 നവംബറിനു ശേഷം ബാങ്ക് നിഫ്റ്റി സൂചികയില്‍ നേരിട്ട കനത്ത തിരിച്ചടി. 6 ശതമാനത്തോളം നഷ്ടം നേരിട്ടു.
  • ഓട്ടോ സൂചിക ഒഴികെ ബാക്കിയെല്ലാ ഓഹരി വിഭാഗം സൂചികകളും ജൂണില്‍ നഷ്ടം കുറിച്ചു.
  • നിഫ്റ്റി ഓട്ടോ സൂചിക തുടര്‍ച്ചയായ മൂന്നാം മാസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
  • നിഫ്റ്റി മെറ്റല്‍ സൂചികയാണ് ഏറ്റവും നഷ്ടം നേരിട്ടത്. ഈമാസം 12 ശതമാനമാണ് ഇടിഞ്ഞത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏസ് ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Stock Market Review: First Half of 2022 Was Disappointing For Bulls But 8 Stocks Bagged Over 50 Percent Gain

Stock Market Review: First Half of 2022 Was Disappointing For Bulls But 8 Stocks Bagged Over 50 Percent Gain
Story first published: Thursday, June 30, 2022, 23:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X