ഓഹരി വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി ചെറിയ ലാഭം നിക്ഷേപകന് ലഭിച്ചേക്കാം. ഇത്തരത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ ഓഹരി വിഭജനം നടത്തുന്ന 4 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ബജാജ് ഫിന്‍സേര്‍വ്
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ബജാജ് ഫിന്‍സേര്‍വ്. അടുത്തിടെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 5 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 14-നാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം 16,962 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ബജാജ് ഫിന്‍സേര്‍വ് (BSE: 532978, NSE : BAJAJFINSV) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 19,325 രൂപയും താഴ്ന്ന വില 10,727 രൂപയുമാണ്.
പ്രഷര്‍ സെന്‍സിറ്റീവ്
ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് പ്രഷര്‍ സെന്‍സിറ്റീവ് സിസ്റ്റംസ് (ഇന്ത്യ) ലിമിറ്റഡ്. ഓഗസ്റ്റ് 4-ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിനുള്ള റെക്കോഡ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു.
അതേസമയം 74.40 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം പ്രഷര്‍ സെന്‍സിറ്റീവ് (BSE : 526773) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ കൂടി വില 74.80 രൂപയും കുറഞ്ഞ വില 12.0 രൂപയുമാണ്.
സവിത ഓയില്‍
പെട്രോളിയം അധിഷ്ഠിത സവിശേഷ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് പെട്രോകെമിക്കല്‍ കമ്പനിയാണ് സവിത ഓയില്‍ ടെക്നോളജീസ്. അടുത്തിടെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കാന്‍ തീരുമാനമെടുത്തു. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി സെപ്റ്റംബര്‍ 1-നും റെക്കോഡ് തീയതി 2-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം 1,731 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം സവിത ഓയില്‍ (BSE: 524667, NSE : SOTL) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,750 രൂപയും താഴ്ന്ന വില 920 രൂപയുമാണ്.
റിതേഷ് പ്രോപ്പര്‍ട്ടീസ്
റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റൈല്‍സ് മേഖലയില്‍ സാന്നിധ്യമുള്ള സ്മോള്‍ കാപ് കമ്പനിയാണ് റിതേഷ് പ്രോപ്പര്‍ട്ടീസ് & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. അടുത്തിടെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 10:1 അനുപാതത്തില്‍ ഓഹരി വിഭജനം നടപ്പാക്കാന്‍ തീരുമാനിച്ചു. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, വിഭജിച്ച് 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറുമെന്ന് ചുരുക്കം. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി സെപ്റ്റംബര്‍ 2-നും റെക്കോഡ് തീയതി 3-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ചൊവ്വാഴ്ച 510 രൂപയിലായിരുന്നു റിതേഷ് പ്രോപ്പര്‍ട്ടീസ് (BSE : 526407) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ കൂടിയ വില 555 രൂപയും കുറഞ്ഞ വില 149 രൂപയുമാണ്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും (Dividend) വര്‍ധന ഉണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍, ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ വിപണി മൂല്യത്തില്‍ (Market Capitalisation) മാറ്റം വരുന്നില്ല. പക്ഷേ, ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
