സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി വിവിധ സമ്പാദ്യ പദ്ധതികൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകളെ സാമ്പത്തിക മുഖ്യധാരയിൽ കൊണ്ടുവരാനും ഭാവിയിലേക്ക് സമ്പാദിക്കാനും നിക്ഷേപിക്കാനും അവരെ പ്രാപ്തരാക്കുകയുമാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
70,500 രൂപ നിക്ഷേപിച്ചാൽ 29.51 ലക്ഷം വരെ കിട്ടും: എസ്.ഐ.പിയാണോ പി.പി.എഫാണോ മികച്ചത്?
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് (MSSC), സുകന്യ സമൃദ്ധി യോജന (SSY) എന്നീ രണ്ട് പദ്ധതികൾ സ്ത്രീകൾക്കു വേണ്ടിയുള്ളതാണ്. നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് തീരുമാനിക്കാൻ അവയുടെ ചില ഘടകങ്ങൾ സഹായിക്കും.

എന്താണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്?
2023 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്, സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ഒറ്റത്തവണ ചെറുകിട സമ്പാദ്യ പദ്ധതിയാണ്. 2 വർഷമാണ് നിക്ഷേപ കാലാവധി. 7.5 ശതമാനമാണ് പലിശ നിരക്ക്. ഭാഗികമായി പണം പിൻവലിക്കാനുള്ള ഓപ്ഷനുണ്ട്. എല്ലാ ഇന്ത്യൻ താമസക്കാരായ സ്ത്രീകൾക്കും ഈ സ്കീമിൽ അംഗമാകാം. പ്രായപൂർത്തിയാകാത്തവർക്കായി അവരുടെ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാം. കുറഞ്ഞത് 1,000 രൂപയും പരമാവധി 2 ലക്ഷം രൂപയുമാണ് നിക്ഷേപ പരിധി. നിക്ഷേപങ്ങൾ 100 രൂപയുടെ ഗുണിതങ്ങളായി നടത്തണം. ഇന്ത്യയിലുടനീളമുള്ള ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും ഈ പദ്ധതിയിൽ ചേരാം. 2023 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ മാത്രമേ ഈ സ്കീം ലഭ്യമാകൂ.
എം.എസ്.എസ്.സി. എന്തിന് തിരഞ്ഞെടുക്കണം
ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്ക്, പ്രത്യേകിച്ച് സുരക്ഷിതവും സുസ്ഥിരവുമായ വരുമാനം ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് എം.എസ്.എസ്.സി മികച്ചൊരു ഓപ്ഷനാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സുകന്യ സമൃദ്ധി യോജന എന്താണ്?
2015 ൽ ബേഠി ബച്ചാവോ ബേഠി പഠാവോ കാമ്പെയ്‌നിന്റെ ഭാഗമായി ആരംഭിച്ച സുകന്യ സമൃദ്ധി യോജന, ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസ, വിവാഹ ചെലവുകൾക്ക് സാമ്പത്തിക സുരക്ഷ നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. വാർഷിക പലിശ നിരക്ക് 8.2% ആണ്. 0-10 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് സ്കീമിൽ ചേരാം. കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവർഷ നിക്ഷേപ പരിധി. നിക്ഷേപങ്ങൾ 15 വർഷത്തേക്ക് നടത്തണം, 21 വർഷത്തിനുശേഷം അല്ലെങ്കിൽ 18 വയസിനുശേഷം പെൺകുട്ടിയുടെ വിവാഹസമയത്ത് നിക്ഷേപ തുക ലഭിക്കും. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ ഉന്നത വിദ്യാഭ്യാസത്തിനായി അക്കൗണ്ടിലെ 50% വരെ പിൻവലിക്കാം. എസ്‌എസ്‌വൈ പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി കിഴിവ് ലഭിക്കും. പ്രതിവർഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യം ലഭിക്കും.
വെറും 2 വർഷം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം; സ്ത്രീകൾക്ക് നിക്ഷേപിക്കാവുന്ന കിടിലൻ സ്കീം
ഏത് സ്കീമാണ് നിങ്ങൾക്ക് അനുയോജ്യം?
ഹ്രസ്വകാല ലക്ഷ്യം: മിതമായ വരുമാനമുള്ള സുരക്ഷിതവും ഹ്രസ്വകാല സമ്പാദ്യ ഓപ്ഷൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് അനുയോജ്യമാണ്.
ദീർഘകാല ലക്ഷ്യം: പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക്, പ്രത്യേകിച്ച് വിദ്യാഭ്യാസ, വിവാഹ ചെലവുകൾക്കായി, സുകന്യ സമൃദ്ധി യോജന കൂടുതൽ അനുയോജ്യമാണ്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications