സമീപകാല താഴ്ചയില്‍ നിന്നും വിപണി അതിശക്തമായാണ് കരകയറിയത്. ആഗോള വിപണികളില്‍ സമ്മിശ്രഫലം രേഖപ്പെടുത്തുമ്പോഴും ആഭ്യന്തര വിപണിയില്‍ കുതിപ്പിനുള്ള വ്യഗ്രത പ്രകടമാണ്. എന്നാല്‍ ആഭ്യന്തര വിപണി നേട്ടത്തിലേക്ക് കുതിക്കുന്നതിനിടെ ചില ഓഹരികള്‍ ദുര്‍ബലാവസ്ഥ പ്രകടമാക്കുന്നു. ഈ ഓഹരികളില്‍ താത്കാലിക തിരിച്ചടി നേരിടാം. ഇത്തരത്തില്‍ താത്കാലികമായ ഒഴിവാക്കേണ്ട ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വിശദാംശമാണ് താഴെ ചേര്‍ക്കുന്നത്.
ടാറ്റ മോട്ടോര്‍സ് ഓഹരികളാണ് ശക്തമായ ഡൗണ്‍ ട്രെന്‍ഡ് കാണിക്കുന്നത്. ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ബെയറിഷ് സൂചനയായ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. കൂടാതെ ടാറ്റ മോട്ടോര്‍സ് ഓഹരി 20-ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരത്തിന് താഴേക്ക് വീണു. 470 രൂപയിലുള്ള 20-ഡിഎംഎ നിലവാരത്തിന് താഴെ തുടരുന്നിടത്തോളം ഈ ടാറ്റ ഓഹരിയില്‍ ഡൗണ്‍ട്രെന്‍ഡ് സ്വാധീനം ശക്തമായിരിക്കാം.
കൂടാതെ എര്എസ്ഐ സൂചകം 40 നിലവാരത്തിന് താഴേക്കിറങ്ങിയതും ബെയറിഷ് ട്രെന്‍ഡിനെ സാധൂകരിക്കുന്നതാണെന്നും ബ്രോക്കറേജ് സ്ഥാപനമായ എല്‍കെപി സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.
ലക്ഷ്യവില 420/ 400
വ്യാഴാഴ്ച രാവിലെ 452 രൂപ നിലവാരത്തിലാണ് ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS) ഓഹരിയിലെ വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഇവിടെ നിന്നും അടുത്ത 2-3 ആഴ്ച കാലയളവില്‍ ഓഹരിയുടെ വില 420/ 400 രൂപ നിലവാരത്തിലേക്ക് ഇടിയാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
ടാറ്റ മോട്ടോര്‍സ് ഓഹരി ഷോര്‍ട്ട്സെല്‍ ചെയ്യുന്നവര്‍ 480 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടാറ്റ മോട്ടോര്‍സ് ഓഹരിയില്‍ 5 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
ടാറ്റ മോട്ടോര്‍സ്
ടാറ്റ ഗ്രൂപ്പിലെ മുന്‍നിര കമ്പനിയും രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്മാതാക്കളിലുമൊാണ് ടാറ്റ മോട്ടോര്‍സ്. 1945-ലാണ് കമ്പനി സ്ഥാപിച്ചത്. വാണിജ്യ, യാത്ര വിഭാഗങ്ങളിലും പ്രതിരോധ സേനയ്ക്കു വേണ്ടിയും വിവിധതരം വാഹനങ്ങള്‍ നിര്‍മിക്കുന്നു. ലോകത്തെ രണ്ടാമത്തെ വലിയ ബസ് നിര്‍മ്മാതാക്കളും നാലാമത്തെ വലിയ ട്രക്ക് നിര്‍മ്മാണ കമ്പനിയും പതിനെട്ടാമത്തെ വലിയ യാത്രാവാഹന നിര്‍മ്മാതാവുമാണ്. പ്രശസ്തമായ ജാഗ്വാര്‍ & ലാന്റ് റോവര്‍ ഉള്‍പ്പെടെ 12 ഉപകമ്പനികള്‍ കമ്പനിക്ക് സ്വന്തമായുണ്ട്.
ഇന്ത്യയില്‍ അഞ്ചിടത്തും ദഷിണ കൊറിയ, ബ്രിട്ടണ്, അര്‍ജന്റീന എന്നീ രാജ്യങ്ങളിലും കമ്പനിക്ക് നിര്‍മ്മാണ ശാലകളുണ്ട്. ഭാവിയെ മുന്‍നിര്‍ത്തി വൈദ്യുത വാഹനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന കമ്പനി തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വാണിജ്യ വാഹനങ്ങളെ വൈദ്യുതീകരിക്കുന്നതിലും ടാറ്റ മോട്ടോര്‍സ് മുന്നേറിക്കഴിഞ്ഞു. അടുത്തിടെയാണ് ആഗോള നിക്ഷേപ സ്ഥാപനമായ ടിപിജി, ടാറ്റ മോട്ടോര്‍സിന്റെ വൈദ്യുത വാഹന നിര്‍മാണ ഉപകമ്പനിയില്‍ വമ്പന്‍ നിക്ഷേപം നടത്തിയത്.
ടാറ്റ മോട്ടോര്‍സിന്റെ ആകെ ഓഹരികളില്‍ 46.40 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. ഇതില്‍ 1.82 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 13.71 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15.32 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ടാറ്റ മോട്ടോര്‍സിന്റെ വിപണി മൂല്യം 1,48,000 കോടിയാണ്.
പ്രതിയോഹരി ബുക്ക് വാല്യൂ 863.26 രൂപ നിരക്കിലാണുള്ളത്. 2016-നു ശേഷം നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടില്ല. അതേസമയം ഒരു വര്‍ഷ കാലയളവില്‍ ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ ഉയര്‍ന്ന വില 536.70 രൂപയും താഴ്ന്ന വില 156.70 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍കെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
