കഴിഞ്ഞ ദിവസം അമേരിക്കന്‍ വിപണി നടത്തിയ അപ്രതീക്ഷിത കുതിപ്പിന്റെ പിന്‍ബലത്തില്‍ ആഭ്യന്തര ഓഹരി വിപണിയും നേട്ടത്തോടെയാണ് വെള്ളിയാഴ്ചത്തെ വ്യാപാരം പുനരാരംഭിച്ചത്. എന്നിരുന്നാലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാണ് വിപണിയില്‍ കാണാനാവുന്നത്. ഇത്തരത്തില്‍ സമീപകാലത്ത് ദുര്‍ബലത പ്രകടമാക്കുന്ന ടാറ്റ ഗ്രൂപ്പ് മിഡ് കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
വോള്‍ട്ടാസ്
ടാറ്റ ഗ്രൂപ്പിന്റെ ഭാഗവും ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയുമായ വോള്‍ട്ടാസ് ലിമിറ്റഡ്. 60 വര്ഷത്തിലെേറ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. എസി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്, ഡിഷ് വാഷര്‍, വാട്ടര്‍ പ്യൂരിഫൈയര്‍, മൈക്രോവേവ് പോലെയുള്ള ഗാര്‍ഹികോപകരണങ്ങളുടെ നിര്‍മാണത്തിലും ഇലക്ട്രോ- മെക്കാനിക്കല്‍ മേഖലയില്‍ ആഗോള തലത്തില്‍ തന്നെ ഇപിസി പദ്ധതികള്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. അതേസമയം കമ്പനിക്ക് പറയത്തക്ക കടബാധ്യതകളില്ല.
ഓഹരി വിശദാംശം
വോള്‍ട്ടാസിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 167 രൂപ നിരക്കിലും പിഇ അനുപാതം 59 മടങ്ങിലുമാണുള്ളത്. അതുപോലെ ഓഹരിയിന്മേലുള്ള ആദായം 9.62 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 13 ശതമാനവുമാണ്. ഇതു രണ്ടും ആരോഗ്യകരമായ നിലവാരമല്ല. അതേസമയം വോള്‍ട്ടാസിന്റെ നിലവിലെ വിപണി മൂല്യം 29,000 കോടിയാണ്. ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 2,768 കോടിയും അറ്റാദായം 140 കോടിയുമാണ്.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന വോള്‍ട്ടാസ് ഓഹരിയുടെ (BSE: 500575, NSE : VOLTAS) ഡിവിഡന്റ് യീല്‍ഡ് 0.63 ശതമാനം നിരക്കിലാണ്. വോള്‍ട്ടാസിന്റെ ആകെ ഓഹരികളില്‍ 30.30 ശതമാനമേ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളൂ. വിദേശ നിക്ഷേപകര്‍ക്ക് 24.67 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 29.66 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം 52 ആഴ്ച കാലയളവില്‍ വോള്‍ട്ടാസ് ഓഹരിയുടെ ഉയര്‍ന്ന വില 1,357 രൂപയും താഴ്ന്ന വില 859 രൂപയുമായാണ്.
പ്രതികൂല ഘടകം
വോള്‍ട്ടാസ് ഓഹരിയുടെ പോയിന്റ് & ഫിഗര്‍ ചാര്‍ട്ടില്‍ 10 കോളം (Column) ശരാശരി നിലവരാത്തിന്റെ താഴ്ന്ന നിലയിലാണ് സ്ഥിരമായി തുടരുന്നത്. ദുര്‍ബലതയുടെ സൂചനയാണിത്. കൂടാതെ കഴിഞ്ഞ 3 മാസമായി ഓഹരിയില്‍ തുടരുന്ന ഇടിവില്‍ പ്രധാനപ്പെട്ട സപ്പോര്‍ട്ട് നിലവാരങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇതോടെ 5, 10, 20, 50, 100, 200-ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴേക്ക് ഓഹരി പതിച്ചു. ഇതും ബെയറിഷ് സൂചനയാണ് നല്‍കുന്നത്.
നിലവില്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 35 ശതമാനം താഴെയാണ് വോള്‍ട്ടാസ് ഓഹരി നില്‍ക്കുന്നത്.
ലക്ഷ്യവില 800
ഇന്നു രാവിലെ 880 രൂപ നിലവാരത്തിലാണ് വോള്‍ട്ടാസ് ഓഹരികളിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും ഈ മിഡ് കാപ് ഓഹരിയുടെ വില 800 രൂപ നിലവാരത്തിലേക്ക് താഴാമെന്ന് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് സൂചിപ്പിച്ചു. ഈ ഓഹരിയുടെ ഡെറിവേറ്റീവ് കോണ്ട്രക്ടില് ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ 900 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വോള്‍ട്ടാസ് ഓഹരിയില്‍ 10 ശതമാനത്തോളം തിരുത്തല്‍ രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications