രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ശക്തമായ തിരുത്തല്‍ നേരിടുന്നതും വിദേശ നിക്ഷേപകര്‍ ഉത്സാഹപൂര്‍വം ആഭ്യന്തര വിപണിയിലേക്ക് മടങ്ങിയെത്തുന്നതും കുതിപ്പിനുള്ള കളമൊരുക്കുകയാണ്. ഇതോടെ ഓഹരി കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും പ്രകടമാണ്. ഇത്തരത്തില്‍ സമീപകാല പ്രതിരോധക്കടമ്പ മറികടന്ന് ബ്രേക്കൗട്ട് കുതിപ്പിലേക്ക് എത്തിച്ചേര്‍ന്ന ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
ടാറ്റ പവര്‍
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വൈദ്യുതോത്പാദന കമ്പനിയാണ് ടാറ്റ പവര്‍. 1915-ലാണ് കമ്പനി ആരംഭിച്ചത്. താപം, ജലം, സൗരോര്‍ജം, കാറ്റ്, ഇന്ധനം എന്നിങ്ങനെയുള്ള മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 13,061 മെഗാ വാട്ട് ഉത്പാദന ശേഷിയുണ്ട്. ഇതില്‍ മൂന്നിലൊന്നും മലനീകരണം സൃഷ്ടിക്കാത്ത മാര്‍ഗങ്ങളിലൂടെ ഉത്പാദിപ്പിക്കുന്നത വൈദ്യുതിയാണ്.
പ്രസരണം, വിതരണം ഉള്‍പ്പെടെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലും ബിസിനസ് സംരംഭങ്ങളും 1.2 കോടി ഉപഭോക്താക്കളുമുണ്ട്. ഇതിനോടൊപ്പം പദ്ധതികളുടെ രൂപകല്‍പ്പന, ആസൂത്രണം, വികസനം, മാര്‍ക്കറ്റിങ് എന്നിവയിലും വിവിധ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
അതേസമയം ടാറ്റ പവര്‍ കമ്പനിയുടെ ആകെ ഓഹരികളില്‍ 46.86 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 10.10 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15.01 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 78,253 കോടിയാണ്.
മുടങ്ങാതെ ഡിവിഡന്റ് നല്കുന്ന ടാറ്റ പവര്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.71 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 81.46 രൂപ നിരക്കിലുമാണുള്ളത്. ഊര്‍ജോത്പാദന ഓഹരികളുടെ ശരാശരി പിഇ അനുപാതം 14.96 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ടാറ്റ പവറിന്റേത് 36.50 നിലവാരത്തിലാണ് നില്‍ക്കുന്നത്.
അനുകൂല ഘടകം
ടാറ്റ പവറിന്റെ ദിവസ ചാര്‍ട്ടില്‍ 242 രൂപ നിലവാരത്തില്‍ നിന്നും ബുളളിഷ് സൂചനയായ 'ഇന്‍വേര്‍സ് ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് ദൃശ്യമാണ്. ഇതിനോടൊപ്പം ഓഹരിയുടെ ദിവസ, ആഴ്ച ചാര്‍ട്ടുകളിലെ ആര്‍എസ്ഐ (Relative Strength Index) സൂചകം 50 നിലവാരത്തിന് മുകളില്‍ തുടരുന്നതും അടുത്തഘട്ടം കുതിപ്പിനുള്ള ലക്ഷണമാണ്. കൂടാതെ മറ്റൊരു ടെക്നിക്കല്‍ ഇന്‍ഡിക്കേറ്ററായ 'ബോളിഞ്ചര്‍ ബാന്‍ഡ്' വികാസം പ്രാപിക്കുന്നതും ഈ ഘട്ടങ്ങളിലൊക്കെ ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ശുഭസൂചനയാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ ആദ്യം ടാറ്റ പവര്‍ (BSE: 500400, NSE : TATAPOWER) ഓഹരികള്‍ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം ശക്തമായ തിരുത്തല്‍ നേരിട്ട് ജൂണ്‍ മാസത്തോടെ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണിരുന്നു. തുടര്‍ന്നുള്ള തിരിച്ചുവരവില്‍ ഏറ്റവും പ്രതിബന്ധം സൃഷ്ടിച്ചിരുന്ന 240 നിലവാരമാണ് കഴിഞ്ഞ ദിവസം മറികടന്നത്. ഇതോടെ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരത്തിനും (200-ഡിഎംഎ) മുകളിലേക്കെത്താനും സാധിച്ചു.
നിലവില്‍ പ്രധാനപ്പെട്ട എല്ലാ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കും മുകളിലാണ് ടറ്റ പവര്‍ ഓഹരി നില്‍ക്കുന്നത്. ഇതുപോലെ മൂവിങ് ആവറേജ് ക്രോസോവറുകളും ബുള്ളിഷ് ട്രെന്‍ഡ് ആണ് സൂചിപ്പിക്കുന്നത്.
ലക്ഷ്യവില 280
കഴിഞ്ഞ ദിവസം 244.90 രൂപയിലായിരുന്നു ടാറ്റ പവര്‍ ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 280 രൂപയിലേക്ക് ഓഹരി കുതിച്ചുയരാമെന്നാണ് ജിഇപിഎല്‍ കാപിറ്റലിന്റെ അനുമാനം. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 14 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 230 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസത്തിനിടെ 8 ശതമാനവും ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 11 ശതമാനം നേട്ടവും ടാറ്റ പവര്‍ ഓഹരിയില്‍ രേഖപ്പെടുത്തി. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 298 രൂപയും താഴ്ന്ന വില 130 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
