കമ്പനികള്‍ നല്കുന്ന ലാഭവിഹിതം, ബോണസ് ഓഹരി, ഷെയര്‍ ബൈബാക്ക് തുടങ്ങിയവയൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ കമ്പനിയുടെ ഭാവി ബിസിനസ് സാധ്യതയും അടിസ്ഥാനപരമായ മറ്റ് ഘടകങ്ങളും വിലയിരുത്തുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്കുന്ന പൂര്‍വകാല ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും. ഇത്തരത്തില്‍ ബോണസ് ഷെയറും ദീര്‍ഘകാല നേട്ടവും ഒത്തൊരുമിച്ചപ്പോള്‍ നിക്ഷേപകരെ കോടീശ്വരന്മാരാക്കിയ ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ടാറ്റ എലക്സി
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എന്‍ജിനീയറിംഗ് ഗവേഷണ, ഐടി കമ്പനിയാണ് ടാറ്റ എല്‍ക്സി. വൈദ്യുത, ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്സ്, നിര്‍മിത ബുദ്ധി, മെഷീന് ലേണിങ് തുടങ്ങിയവ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളിലും രൂപകല്പനയിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. വാഹനം, മീഡിയ, ആശയസംവേദനം, ഹെല്‍ത്ത്കെയര്‍, റെയില്‍, സെമി കണ്ടക്ടര്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ മേഖലയിലെ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക സഹായങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
നിലവില്‍ 55,158 കോടിയാണ് ടാറ്റ എലക്സി കമ്പനിയുടെ വിപണി മൂല്യം. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.48 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 257 രൂപ നിരക്കിലുമാണുള്ളത്. ഐടി കമ്പനികളുടെ ശരാശരി പിഇ അനുപാതം 26.81 നിലവാരത്തിലായിരിക്കുമ്പോള്‍ ടാറ്റ എലക്സിയുടേത് 88.82 മടങ്ങിലാണ്. ഇത് ആശ്വാസ്യമായ നിലവാരമല്ല.
അതേസമയം ടാറ്റ എലക്സിയുടെ ഓഹരിയിന്മേലുള്ള ആദായം (ROE) 37.2 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 47.70 ശതമാനം നിരക്കിലുമാണ്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരത്തിലാണുള്ളത്.
ഓഹരി വില ചരിത്രം
ആഭ്യന്തര വിപണിയുടെ സമീപകാല ചരിത്രത്തില്‍ നിക്ഷേപകര്‍ക്ക് വമ്പിച്ച ആദായം നല്കിയ ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടാറ്റ എലക്സി. 1995 കാലയളവില്‍ കേവലം 13.50 രൂപയിലായിരുന്ന ടാറ്റ എലക്സി ഓഹരികള്‍ കഴിഞ്ഞയാഴ്ച 8,840 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത് 27 വര്‍ഷത്തിനിടെ ഈ ടാറ്റ ഓഹരിയിലെ നേട്ടം 65,380 ശതമാനമാണ്.
അതേസമയം 2017-ല്‍ ടാറ്റ എലക്സി കമ്പനി 1:1 അനുപാതത്തില്‍ നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കിയിരുന്നു. ഇതോടെ ദീര്‍ഘകാല നിക്ഷേപകരുടെ ആദായം ഇരട്ടിയായി.
അത് എങ്ങനെയെന്ന് നോക്കാം. 1995-ലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 1 ലക്ഷം രൂപയ്ക്ക് 7,407 ഓഹരികള്‍ ലഭിക്കും. 2017-ല്‍ ഇത്രയും ഓഹരികള്‍ക്ക് അധികമായി ഓരോ ഓഹരി വീതം ബോണസ് ഇഷ്യൂ മുഖേന ലഭിച്ചു. അതോടെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം 14,814 (7,407*2) ആയി വര്‍ധിച്ചു.
ഇത്രയും ടാറ്റ എലക്സി ഓഹരികളുടെ കഴിഞ്ഞ ദിവസത്തെ വിപണി മൂല്യം 13.09 കോടിയാണ്. അതായത് 27 വര്‍ഷം മുമ്പത്തെ 1 ലക്ഷം രൂപയുടെ ടാറ്റ എലക്സിയിലെ നിക്ഷേപത്തിന്റെ നിലവിലെ മൂല്യം 13 കോടിയാണെന്ന് സാരം.
സാമ്പത്തികം
ജൂണ്‍ പാദത്തില്‍ ടാറ്റ എലക്സി (BSE: 500408, NSE : TATAELXSI) നേടിയ വരുമാനം 558.32 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതുപോലെ ഒന്നാം പാദത്തില്‍ കമ്പനി നേടിയ അറ്റാദായം 184.72 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 63 ശതമാനം വര്‍ധനയുമാണിത്.
ഇതോടെ പ്രതിയോഹരി വരുമാനവും 18.21 രൂപയില്‍ നിന്നും 29.66 രൂപയിലേക്ക് മെച്ചപ്പെട്ടു. അതേസമയം 52 ആഴ്ച കാലയളവില്‍ ടാറ്റ എലക്സി ഓഹരിയുടെ ഉയര്‍ന്ന വില 10,760 രൂപയും താഴ്ന്ന വില 5,263 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications