ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ ഉത്പന്ന- സേവനങ്ങളിലൂടെ രാജ്യത്തെ ഏവര്‍ക്കും സുപരിചിതരാണ് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍. ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ മികവും സേവനത്തിലെ വിശ്വസ്തതയും കൊണ്ട് ഉപഭോക്താക്കളുടെ മനസിലിടം ഉറപ്പിച്ചവയാണ് ഭൂരിഭാഗം ടാറ്റ ഗ്രൂപ്പ് കമ്പനികളും. അതുപോലെ നിക്ഷേപകര്‍ക്കും കൈനിറയെ നേട്ടം സമ്മാനിച്ചിട്ടുള്ളവയാണ് മിക്ക ടാറ്റ ഗ്രൂപ്പ് ഓഹരികളും.
ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിക്ഷേപകരുടെ സമ്പത്ത് പതിന്മടങ്ങാക്കി വളര്‍ത്തിയ ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടാറ്റ എലക്സി (BSE: 500408, NSE : TATAELXSI). ആഭ്യന്തര വിപണിയിലെ മള്‍ട്ടിബാഗര്‍ ഓഹരിയുടെ മികച്ച ഉദ്ദാഹരണം കൂടിയാണ് ഈ ടാറ്റ ഐടി കമ്പനി. കഴിഞ്ഞ 9 വര്‍ഷ കാലയളവില്‍ ടാറ്റ എലക്സി ഓഹരി 102 രൂപ നിലവാരത്തില്‍ നിന്നും 8,370 രൂപയിലേക്ക് വളര്‍ന്നു പന്തലിച്ചു. അതായത് 8,100 ശതമാനം എന്ന സ്വപ്ന നേട്ടമാണ് ദീര്‍ഘകാല നിക്ഷേപകര്‍ക്കായി സമ്മാനിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഈ ലാര്‍ജ് കാപ് ഓഹരി 7,788 രൂപയില്‍ നിന്നും 8,370 രൂപ നിലവാരത്തിലേക്ക് മുന്നേറിയിട്ടുണ്ട്. 8 ശതമാനത്തോളം നേട്ടം നല്കി. സമാനമായി ആറ് മാസക്കാലയളവില്‍ ടാറ്റ എലക്സി ഓഹരികള്‍ 7,040 രൂപയില്‍ നിന്നും 8,370 നിലവാരത്തിലേക്ക് ഉയര്‍ന്നു. അതായത് 20 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തി. അതുപോലെ ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഈ ഓഹരി 5,890 രൂപയില്‍ നിന്നും 8,370-ലേക്ക് കുതിച്ചു.
നിക്ഷേപകര്‍ക്ക് 42 ശതമാനം നേട്ടം 2022-ല്‍ മാത്രം സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 95 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് നല്കി.
നിക്ഷേപ മൂല്യം
ടാറ്റ എലക്സി ഓഹരി വിലയുടെ കുതിപ്പിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍, ഒരു നിക്ഷേപകന് ആറ് മാസം മുമ്പ് ഒരു ലക്ഷം രൂപയുടെ ടാറ്റ എലക്സി ഓഹരി സ്വന്തമാക്കിയിട്ടുണ്ടെങ്കില്‍ ഇന്നതിന്റെ മൂല്യം 1.19 ലക്ഷമായി വളര്‍ന്നു. സമാനമായി ഈവര്‍ഷം തുടക്കത്തിലാണ് 1 ലക്ഷം നിക്ഷേപിച്ചതെങ്കില്‍ അത് 1.42 ലക്ഷമായും ഒരു വര്‍ഷം മുന്നെയായിരുന്നു എങ്കില്‍ 1.95 ലക്ഷമായും മൂല്യം വളര്‍ന്നേനെ.
അതുപോലെ 9 വര്‍ഷം മുമ്പാണ് ഒരു ലക്ഷം രൂപയ്ക്ക് ടാറ്റ എലക്സി ഓഹരി വാങ്ങിയതെങ്കില്‍ ഇന്നതിന്റെ മൂല്യം 82 ലക്ഷമായി മാറിയിട്ടുണ്ടാവും.
ടാറ്റ എലക്സി
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എന്‍ജിനീയറിംഗ് ഗവേഷണ, ഐടി കമ്പനിയാണ് ടാറ്റ എല്‍ക്സി. വൈദ്യുത, ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്സ്, നിര്‍മിത ബുദ്ധി, മെഷീന് ലേണിങ് തുടങ്ങിയവ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളിലും രൂപകല്പനയിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. വാഹനം, മീഡിയ, ആശയസംവേദനം, ഹെല്‍ത്ത്കെയര്‍, റെയില്‍, സെമി കണ്ടക്ടര്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ മേഖലയിലെ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക സഹായം നല്‍കുന്നതാണ് പ്രധാന സേവനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications