വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സമയോചിതമായി വിലയിരുത്തി അതിനുതകുന്ന തീരുമാനം യഥാവിധി സ്വീകരിക്കുമ്പോഴാണ് ഒരു നിക്ഷേപകന് ഓഹരി വിപണിയെ ഗുണപരമായി സമീപിക്കാനാകുക. അതായത്, മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്ന പോലെ തന്നെ ഒഴിവാക്കേണ്ടവ യഥാസമയം വിറ്റുമാറി നഷ്ടം കുറച്ചും നേട്ടങ്ങളുണ്ടാക്കാമെന്ന് സാരം. ഇത്തരത്തില്‍ ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ ദുര്‍ബലത പ്രകടമാക്കുന്നതും വൈകാതെ 15% വില ഇടിയാനും സാധ്യതയുള്ള മിഡ് കാപ് ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ്
രാജ്യത്തെ പ്രമുഖ കാര്‍ഷിക രാസവള നിര്‍മാതാക്കളാണ് ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ്. 1985-ലാണ് തുടക്കം. കെകെ ബിര്‍ള ഗ്രൂപ്പിന് കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ യൂറിയ ഉത്പാദകരാണ്. വാര്‍ഷികമായി 15 ലക്ഷം ടണ്‍ ആണ് ഉത്പാദന ശേഷി. പ്രധാനമായും നൈട്രജന്‍ ചേര്‍ന്ന വളങ്ങളാണ് നിര്‍മിക്കുന്നത്. കാര്‍ഷിക വ്യാപാരത്തിലും ചെറിയ ഉരുളക്കിഴങ്ങിന്റെ വിത്തുകളുടെ വിതരണം, സോഫ്റ്റ്വെയര്, നൂല് ഉത്പാദനം എന്നീ മേഖലകളിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്.
ഓഹരി വിശദാംശം
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.62 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 163 രൂപ നിരക്കിലും പിഇ അനുപാതം 9.22 മടങ്ങിലുമാണുള്ളത്. നിലവില്‍ ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സിന്റെ വിപണിമൂല്യം 11,931 കോടയാണ്.
കമ്പനിയില്‍ 60.48 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുണ്ട്. എന്നാല്‍ ഇതിന്റെ 24.31 ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 11.09 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 12.6 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് കമ്പനിയുടെ സംയോജിത വരുമാനം 8,587 കോടിയാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 92 ശതമാനം വര്‍ധനയാണിത്. ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 274 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 46 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതുപോലെ പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സിന്റെ സാമ്പത്തിക നിലവാരം വിലയിരുത്തിയാല്‍ ദുര്‍ബലമായ (Piotroski Score: 4) അവസ്ഥയിലാണുള്ളത്.
പ്രതികൂല ഘടകം
2022 മേയ് മുതല്‍ ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ഓഹരിയുടെ ചാര്‍ട്ടില്‍ ദൃശ്യമായിരുന്ന 'റൈസിങ് ചാനല്‍' പാറ്റേണ്‍ തകര്‍ത്ത് താഴേക്ക് പതിച്ചിട്ടുണ്ട്. ഇതിനോടൊപ്പം പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് ഓഹരി ഇപ്പോള്‍ തുടരുന്നത് അന്തര്‍ലീനമായ ബെയറിഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു.
മറ്റ് പ്രധാന ടെക്നിക്കല്‍ സൂചകങ്ങളുടെ ലക്ഷണങ്ങളും ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് (BSE: 500085, NSE : CHAMBLFERT) ഓഹരിയിലെ ദുര്‍ബലതയെ സാധൂകരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 13% തിരുത്തല്‍ നേരിട്ടു.
ലക്ഷ്യവില 250
നിലവില്‍ 287 രൂപയിലാണ് ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ഓഹരിയിലെ വ്യാപാരം. ഓഹരിയുടെ വില 298-303 രൂപയിലേക്ക് എത്തുമ്പോള്‍ ഷോര്‍ട്ട് സെല്‍ പരിഗണിക്കാമെന്ന് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചു. അടുത്ത 2 മാസത്തിനുള്ളില്‍ ഓഹരിയുടെ വില 265-ലേക്കും ഇവിടെയും തകര്‍ന്നാല്‍ 250 രൂപയിലേക്കും വീഴാമെന്നാണ് നിഗമനം. ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ 315 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം 52 ആഴ്ച കാലയളവില്‍ ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ഓഹരിയുടെ ഉയര്‍ന്ന വില 516 രൂപയും താഴ്ന്ന വില 261 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
