ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ കടുത്ത ചാഞ്ചാട്ടത്തിനായിരുന്നു ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യംവഹിച്ചത്. ജൂണ്‍ പകുതിയോടെ പ്രധാന സൂചികകള്‍ ഒരു വര്‍ഷക്കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണിരുന്നു. എന്നാല്‍ വിപണി കടുത്ത വില്പന സമ്മര്‍ദം നേരിട്ട ഈ വേളയിലൊക്കെ ചില പ്രമോട്ടര്‍മാര്‍ സ്വന്തം കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയെന്നാണ് പുതിയ രേഖകളില്‍ നിന്നും വെളിവാകുന്നത്.
സെപ്റ്റംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം ബിഎസ്ഇ-500 സൂചികയുടെ ഭാഗമായ 11 കമ്പനികളുടെ പ്രമോട്ടര്‍മാര്‍ 1 ശതമാനത്തിലധികം ഓഹരി വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. യൂനോ മിന്‍ഡ, ഇന്‍ഫോസിസ്, ബിര്‍ളാസോഫ്റ്റ്, ജിഎംഎം ഫോഡ്ലര്‍, ബജാജ് ഓട്ടോ, എന്‍സിസി, വര്ധമാന് ടെക്സ്റ്റൈല്‍സ്, ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍, സ്ട്രൈഡ്സ് ഫാര്‍മ സയന്‍സ്, ജെഎം ഫിനാന്‍ഷ്യല്‍, വിഐപി ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ പ്രമോട്ടര്‍മാരാണ് 1 മുതല്‍ 3 ശതമാനം തോതില്‍ ഓഹരി വിഹിതം വര്‍ധിപ്പിച്ചത്.
ജനുവരി- ജൂണ്‍ കാലയളവില്‍ നിഫ്റ്റി സൂചികയില്‍ 9 ശതമാനം തിരുത്തല്‍ നേരിട്ടു. കമ്പനിയില്‍ പ്രമോട്ടറുടെ പങ്കാളിത്തം വര്‍ധിച്ച 11 ഓഹരികളും ഇതേ കാലയളവിനിടെ 11 മുതല്‍ 33 ശതമാനം തിരിച്ചടി നേരിട്ടു. എന്നാല്‍ സെപ്റ്റംബര്‍ പാദത്തില്‍ ഈ 11 ഓഹരികളില്‍ 10 എണ്ണവും മികച്ച നേട്ടമാണ് കരസ്ഥമക്കിയെന്നതും ശ്രദ്ധേയം. ജിന്‍ഡാല്‍ സ്റ്റീല്‍ ഓഹരികള്‍ 57 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി നേട്ടക്കണക്കില്‍ മുന്നിലെത്തിയപ്പോള്‍ ബിര്‍ളാസോഫ്റ്റ് മാത്രമാണ് ജൂലൈ- സെപ്റ്റംബര്‍ മാസത്തിനിടെ നഷ്ടം കുറിച്ചത്.
രണ്ടു നേട്ടം
പ്രമോട്ടര്‍മാര്‍ സ്വന്തം കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ നിന്നും വാങ്ങിക്കൂട്ടുന്നത് രണ്ടു തരത്തില്‍ ഗുണഫലമുണ്ടാക്കും. ഒന്നാമതായി, പ്രമോട്ടര്‍ക്ക് കമ്പനിയിലുള്ള ശുഭാപ്തി വിശ്വാസത്തേയും ഓഹരിയുടെ അന്തര്‍ലീന മൂല്യത്തേയും ചൂണ്ടിക്കാണിക്കുന്നു. അതുപോലെ ഭാവിയിലും കമ്പനി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന ആത്മവിശ്വാസത്തേയും പ്രതിഫലിപ്പിക്കുന്നു. ഇതൊക്കെ കമ്പനിയുടെ ദീര്‍ഘകാല സാധ്യതകളിലേക്കും വിരല്ചൂണ്ടുന്നവയാണ്.
രണ്ടാമതായി, പ്രമോട്ടറുടെ ഭാഗത്ത് നിന്നും ഓഹരി വാങ്ങിക്കൂട്ടുന്ന നീക്കം റീട്ടെയില്‍ നിക്ഷേപകരുടെ ശ്രദ്ധയും ആകര്‍ഷിക്കും. അങ്ങനെ ഓഹരിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചാല്‍ സ്വാഭാവികമായി തന്നെ ഓഹരിയുടെ വിലയും മുകളിലേക്ക് ഉയരും. ഇതോടെ കമ്പനിയുടെ വിപണി മൂല്യവും ക്രമാനുഗതമായി വര്‍ധിക്കും. ഇത്തരത്തില്‍ രണ്ടു ഗുണങ്ങളാണ് മുഖ്യ സംരംഭകര്‍ സ്വന്തം കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കുന്നതിലൂടെ സംഭവിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications