നിക്ഷേപത്തിന്റെ മികച്ച സാധ്യതകൾ തേടുന്നവർ ഇന്ന് ഓഹരി വിപണിയിലേക്ക് കൂടുതലായി ഇറങ്ങുന്നുണ്ട്. ദീർഘകാല നിക്ഷേപം ആഗ്രഹിക്കുന്നവരാണെങ്കിൽ നിക്ഷേപ തീരുമാനങ്ങൾ തെറ്റാതിരിക്കേണ്ടത് പ്രധാനമാണ്. തുടക്കകാരാണെങ്കിൽ ഓഹരി വിപണിയിൽ അനാവശ്യമായി പണവും സമയവും കളയാനുള്ള സാധ്യത കൂടുതലാണ്. ഓഹരികളെ കണ്ടെത്തന്നതിലും നിക്ഷേപം നടത്തുന്നതിലും നിക്ഷേപകർ ഒഴിവാക്കേണ്ട 6 ശീലങ്ങളാണ് ചുവടെ വിശദമാക്കുന്നത്.
1. ഓഹരി വില തുടരെ പരിശോധിക്കുക
ഓഹരി വിപണിയിലെ തുടക്കകാരുടെ ലക്ഷണങ്ങളിലൊന്നാണ് തുടർച്ചയായി ഓഹരി വില പരിശോധിക്കുക എന്നത്. വിഷ്ലിസ്റ്റിലുള്ള ഓഹരികളുടെ വിലകളുടെ ചലനങ്ങൾ നിരന്തരം പരിശോധിക്കുന്നത് സമയ നഷ്ടം മാത്രമാണ് ഫലം. വിലകൾ പതിവായി പരിശോധിക്കുന്നത് കമ്പനിയുടെ അടിസ്ഥാനകാര്യങ്ങളെ സംബന്ധിച്ചോ നിക്ഷേപത്തിനോ ഓഹരി ഗവേഷണത്തിനോ സഹായകമാകില്ല. പകരം പുതിയ ഓഹരികളെ പറ്റി പഠിക്കുന്നതിനോ ഓഹരി വിപണിയെ പറ്റി പഠിക്കാനോ സമയം ഉപയോഗിക്കാം.
2. ദൈനംദിന ലാഭ/ നഷ്ടം കണക്കാക്കുക
5 വർഷമോ അതിൽ കൂടുതലോ കാലത്തേക്കുള്ള ദീർഘകാല നിക്ഷേപമാണ് ഉദ്യേശിക്കുന്നതെങ്കിൽ നിക്ഷേപകർ ഹ്രസ്വകാല ലാഭ/ നഷ്ടങ്ങലെ പറ്റി തലപുകയ്ക്കേണ്ടതില്ല. ഡീമാറ്റ് അക്കൗണ്ട് തുടങ്ങി ആദ്യ നിക്ഷേപം നടത്തി കഴിഞ്ഞാൽ ദിവസേനെ നിക്ഷേപത്തിന്റെ ലാഭനഷ്ടം പരിശോധിക്കേണ്ടതില്ല. അതേസമയം ദീർഘാകാല നിക്ഷേപകാരകുമ്പോൾ കമ്പനിയുടെ ത്രൈമാസ ഫലങ്ങൾ, കമ്പനിയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ, ഡിവിഡന്റ്, ബോണസ് തുടങ്ങിയ കോർപ്പറേറ്റ് നടപടികളാണ് പിന്തുടരേണ്ടത്.

3. ബ്രോക്കറേജ് ചാർജ്
നിക്ഷേപത്തിന്റെ തുടക്കത്തിലാണെങ്കിൽ പലരു ബ്രോക്കറേജ് ചാർജിനെ പറ്റി അധികം ആശങ്കപ്പെടുന്നില്ല. ബ്രോക്കറേജ് ചാർജ് നിക്ഷേപത്തിലുണ്ടാക്കുന്ന സ്വാധീനം അറിയുമ്പോഴേക്കും നല്ലൊരു തുക ലാഭത്തിൽ നിന്നും നഷ്ടമായിട്ടുണ്ടാകും. 0.55 ശതമാനം ബ്രോക്കറേജായി ഈടാക്കുമ്പോൾ 10,000 രൂപയുടെ ഓഹരികൾ വാങ്ങിയാൽ 55 രൂപ മാത്രമാണ് ചാർജ് എന്നാണ് പലരുടെയും ധാരണ.
ഇവിടെ ചരക്കു സേവന നികുതി, സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ മറ്റ് നിരക്കുകൾ അവഗണിക്കും. ഇതുവഴി യഥാർഥ ലാഭത്തിൽ നിന്ന് വലിയൊരു തുക കിഴിച്ചാണ് നിക്ഷേപകന് ലഭിക്കുന്നത്. നഷ്ടത്തിൽ വില്ക്കുമ്പോഴും ബ്രോക്കറേജ് ചാർജ് വരുന്നതിനാൽ നഷ്ടം അധികമാകും. ഇതിന് പകരം ഡെലിവറിക്ക് നിരക്ക് ഈടാക്കാത്ത ഡിസ്കൗണ്ട് ബ്രോക്കർമാരെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
4. നിലവിലെ വാര്‍ത്തയെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപം
ഓഹരികളെ സംബന്ധിച്ച വാര്‍ത്തകളെ അടിസ്ഥാനമാക്കി നിക്ഷേപിക്കുമ്പോള്‍ അവ പൂര്‍ണമായും മനസിലാക്കി വേണം പണമിറക്കാന്‍. പ്രത്യക്ഷത്തില്‍ നല്ലതെന്ന് തോന്നിക്കുന്ന വാര്‍ത്തകളില്‍ ആഴത്തിലിറങ്ങിയാല്‍ നിക്ഷേപം വേണമോ വേണ്ടയോ എന്ന തീരുമാനത്തിലെത്താനാകും. ഉദാഹരണമായി പാദഫലത്തില്‍ കമ്പനിയുടെ വരുമാനം 20 ശതമാന വര്‍ധിച്ചു എന്ന വാര്‍ത്ത കമ്പനിയെ സംബന്ധിച്ച് ശുഭ സൂചനയാണെന്ന് പറയാം.
അതേസമയം, ഇതേ പാദഫലത്തില്‍ കമ്പനിയുടെ പ്രധാന ഉത്പ്പന്നത്തിന്റെ വില്പന ഇടിയുന്നു എന്ന എന്ന കാര്യം കൂടിയുണ്ട്. ഇത് കമ്പനിയെ സംബന്ധിച്ച് ഭാവി ആശങ്കയുണ്ടാക്കുന്നതാണ്. വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ ആകെ തുക കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് ഉചിതം.
5. 52 ആഴ്ച ഉയര്‍ന്ന/ താഴ്ന്ന ഓഹരികളെ പിന്തുടരുക
ദിവസവും 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലും താഴ്ന്ന വിലയിലുമെത്തിയ ഓഹരികളെ പിന്തുടര്‍ന്ന സമയം കളയുന്ന ശീലം തുടക്കകാര്‍ ഒഴിവാക്കണം. 52 ആഴ്ച താഴ്ന്ന ഓഹരികള്‍ വില കുറവില്‍ വാങ്ങാമെന്ന അര്‍ഥത്തില്‍ പിന്തുടരുന്നത് സമയം കളയലാകും. വിപണിയില്‍ തിരുത്തലുണ്ടാകുന്ന സമയങ്ങളിലൊഴിച്ച് മികച്ച ഓഹരികളെ 52 ആഴ്ചയിലെ താഴ്ന്ന വിലയില്‍ കാണാന്‍ സാധിക്കില്ല.
6. ഓഹരികള്‍ കൊണ്ട് പോര്‍ട്ട്‌ഫോളിയോ നിറയ്ക്കുക
അഞ്ചോ പത്തോ എണ്ണമായി കൂടുതല്‍ ഓഹരികള്‍ വാങ്ങിയിടുക എന്ന ശീലം തുടക്കകാരില്‍ ലാഭത്തെ ബാധിക്കും. 1 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ തന്നെ 20 ലധികം ഓഹരികള്‍ വാങ്ങുന്നത് മികച്ച വൈവിധ്യവത്കരണമല്ല. ഓഹരികളെ പരിശോധിക്കുന്നത് ബുദ്ധിമുട്ടാവുകയും ലാഭത്തെ ബാധിക്കുകയും ചെയ്യും.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications